തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ജവാന് വന്‍ വിജയമായതിന് പിന്നാലെ നയന്‍താരയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള സംസാരം. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്ന നയന്‍താരയ്ക്ക് ഷാരൂഖ് ഖാന്റെ നായികയായ ആദ്യ ചിത്രത്തിന്റെ വിജയം സമ്മാനിക്കാന്‍ പോകുന്നത് ബോളിവുഡിൽ വലിയ അവസരങ്ങളെന്നാണു വിവരം. കഴിഞ്ഞ ദിവസം ഐഎംഡിബിയുടെ ഈ ആഴ്ചയിലെ ജനപ്രിയ താര പട്ടികയില്‍ ഷാരൂഖിനെ പിന്തള്ളി ഒന്നാം സ്ഥാനത്തും എത്തിയിരുന്നു നയന്‍താര. ജവാന് ചിത്രത്തിന് മികച്ച കളക്ഷനും അഭിപ്രായവും നേടുമ്പോള്‍ ചിത്രത്തിലെ നര്‍മദ എന്ന നയന്‍താരയുടെ വേഷം ഏറെ ശ്രദ്ധ നേടുന്നുണ്ട്. അടുത്തകാലത്തെ രീതിയില്‍ മാറി മികച്ച ആക്ഷനും അത്യവശ്യം ഗ്ലാമറും ഒക്കെ നയന്‍സ് ചെയ്തിട്ടുണ്ട് എന്നത് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ലേഡി സൂപ്പര്‍താരത്തിന്റെ മൂല്യം കൂട്ടിയെന്നാണ് നിരൂപകര്‍ പറയുന്നത്. അടുത്ത പ്രൊജക്ട് ഏതെന്ന് നയന്‍താര വ്യക്തമാക്കിയില്ലെങ്കിലും സൂപ്പര്‍താരങ്ങളുടെ അടക്കം പ്രൊജക്ടുകള്‍ നയന്‍സിനായി പിന്നണിയില്‍ കാത്തുനില്ക്കുന്നു എന്നാണ്…
Read MoreDay: September 18, 2023
കരുവന്നൂർ കുംഭകോണം; അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇഡിയെത്തി; മൊയ്തീൻ നാളെ വീണ്ടും ഇഡിക്ക് മുന്നിൽ
സ്വന്തം ലേഖകൻതൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ പി. സതീഷ് കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി അയ്യന്തോൾ സഹകരണബാങ്കിലും ഇഡിയുടെ അന്വേഷണം. ഇന്നു രാവിലെ മുതൽ അയ്യന്തോൾ ബാങ്കിൽ ഇഡി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അയ്യന്തോൾ ബാങ്കിൽ 40 കോടി രൂപ വെളുപ്പിച്ചുവെന്നാണ് ഇഡിയുടെ നിഗമനം. അയ്യന്തോളിനു പുറമെ ജില്ലയിലെ അഞ്ചിലധികം സഹകരണബാങ്കുകളിലേക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിച്ചു. നാളെ എ.സി. മൊയ്തീൻ എംഎൽഎ വീണ്ടും ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് ഇഡി തൃശൂർ ജില്ലയിലെ വിവിധ സഹകരണബാങ്കുകളിൽ അന്വേഷണം നടത്തുന്നത്. മൊയ്തീനു പുറമെ മറ്റൊരു സിപിഎം സംസ്ഥാന നേതാവു കൂടി ഇഡിയുടെ നിരീക്ഷണത്തിലാണെന്നാണ് പുതിയ വിവരം. അന്വേഷണം സിപിഎമ്മിന്റെ കണ്ണൂർ ലോബിയിലേക്കു കൂടി നീങ്ങുന്നതായാണ് സൂചന. നാളെ മൊയ്തീനെ ചോദ്യം ചെയ്യുന്നതിന് മുന്‍പ് പരമാവധി തെളിവുകൾ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം. അതുകൊണ്ടുതന്നെ നാളത്തെ ചോദ്യം ചെയ്യൽ മൊയ്തീന്…
Read Moreഎലത്തൂർ തീവയ്പ് കേസ്; എലത്തൂർ തീവയ്പ് കേസിഐജി പി. വിജയന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നു ശിപാർശ
തിരുവനന്തപുരം: എലത്തൂർ തീവയ്പ് കേസിലെ പ്രതിയെ അതീവ രഹസ്യമായി രത്നഗിരിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഷനിലായ ഐജി പി.വിജയന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ശിപാർശ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ശിപാർശ നൽകിയത്. ഇത് രണ്ടാം തവണയാണ് ഐജി പി.വിജയനെ തിരിച്ചെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറി ശിപാർശ ചെയ്യുന്നത്. സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസമാവില്ലെന്നും മൂന്നരമാസമായി തുടരുന്ന സസ്പെൻഷൻ നീട്ടി കൊണ്ടുപോകേണ്ടതില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ ശിപാർശയിൽ പറയുന്നു. റിപ്പോർട്ടിൽ ഇനി മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കുക.മെയ് 18നാണ് ഐജി പി വിജയനെ സസ്പെന്റ് ചെയ്തത്. അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാഞ്ഞിട്ടും എലത്തൂർ തീവെപ്പ് കേസിലെ പ്രതിയെ കൊണ്ടുവന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പി.വിജയൻ ബന്ധപ്പെട്ടത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നായിരുന്നു എഡിജിപി എം.ആർ.അജിത്ത് കുമാർ നൽകിയ റിപ്പോർട്ട്. ആരോപണങ്ങൾ നിഷേധിച്ച് പി.വിജയൻ സർക്കാർ നോട്ടീസിന്…
Read Moreരാഷ്ട്രീയത്തോടുള്ള വിയോജിപ്പ്; അമ്മ എന്ന നിലയില്‍ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു ഓഫീസില്‍ വന്നതിനോട് പൂര്‍ണ്ണ യോജിപ്പ്; ഷാനിമോള്‍ ഉസ്മാന്
മേയര്‍ ആര്യാ രാജേന്ദ്രന് കൈകുഞ്ഞിനെയുമായി ഓഫീസ് ജോലി ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം വലിയ ചര്‍ച്ച ആയിരുന്നു. മേയറുടെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഷാനിമോള്‍ ഉസ്മാന് ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയപരമായി പരസ്പരം വിയോജിപ്പുണ്ടങ്കിലും അമ്മ എന്ന നിലയില്‍ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു ഓഫീസില്‍ വന്നതിനോട് പൂര്‍ണ്ണ യോജിപ്പാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരിക്കുകയായിരുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…ആര്യാ രാജേന്ദ്രന്റെ രാഷ്ട്രീയത്തോടുള്ള വിയോജിപ്പിനിടയിലും അമ്മ എന്ന നിലയില്‍ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു ഓഫീസില്‍ വന്നതിനോട് പൂര്‍ണ്ണ യോജിപ്പ്. ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളില്‍ ഒന്നാണ് ടൈം മാനേജ്മെന്റ്. ഒരു വ്യക്തി നിരവധികാര്യങ്ങള്‍ ഒരുപോലെ നടത്തേണ്ട കാലം. കുഞ്ഞിനെ പ്രസവിക്കലും വളര്‍ത്തലും മാത്രമാണോ സ്ത്രീയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്? കുഞ്ഞിനെ വളര്‍ത്താന്‍ വേണ്ടി ജോലി രാജിവച്ച ധാരാളം സ്ത്രീകളെ എനിക്കറിയാം.…
Read Moreമോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; വിചാരണ നടപടികള്‍ ആറ് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു
മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി ആറു മാസത്തേക്ക് സ്റ്റേ ചെയ്തു.അടുത്തമാസം കോടതിയില്‍ വിചാരണയ്ക്കായി നേരിട്ടു ഹാജരാകണമെന്ന് മോഹന്‍ലാലിനോട് നിര്‍ദേശിച്ചിരുന്നു. നംബര് മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു കഴിഞ്ഞമാസം പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷയും കോടതി തള്ളിയിരുന്നു. ആവശ്യം പൊതുതാല്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു അന്ന് കോടതി വിലയിരുത്തിയത്. മോഹന്‍ലാലിന്റെ എറണാകുളം തേവരയിലെ വീട്ടില്‍ നിന്ന് അനധികൃതമായി നാല് ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011ല്‍ ആദായനികതി വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിനു കൈമാറി. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞവര്‍ഷം പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Read Moreഏഷ്യാ കപ്പ് കിരീടം ചൂടിയെങ്കിലും ICC റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; പാകിസ്താന് തന്നെ ഒന്നാമന്
ഇന്ത്യ ഏഷ്യാ കപ്പ് കിരീടം ചൂടിയെങ്കിലും ഐസിസി റാങ്കിങ് തലപ്പത്ത് എത്താന്‍ ടീമിന് സാധിച്ചില്ല. ഫൈനല്‍ എത്താതെ പുറത്തായ പാകിസ്താന് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നേരിയ വ്യത്യാസത്തിലാണ് പാകിസ്താന് ഒന്നാം സ്ഥാനത്തെത്തിയത്. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ഓസ്ട്രേലിയ പരാജയപ്പെട്ടതും പാകിസ്താന് ഗുണമായി. ഏഷ്യാകപ്പ് ഫൈനലില്‍ 10 വിക്കറ്റ് വിജയമാണ് ഇന്ത്യ ശ്രീലങ്കക് എതിരെ നേടിയത്. ടോസ് നേടി ബാറ്റിംഗ് കിട്ടിയ ശ്രീലങ്ക 15.2 ഓവറില്‍ 50ന് ഓള് ഔട്ടായി. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6.1 ഓവറില്‍ വിജയം നേടി.
Read Moreഅര്‍പ്പണമനോഭാവവും കഠിനാധ്വാനവും ഈ വിജയത്തിനു പിന്നില്‍ ; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി
ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മറ്റ് കളിക്കാരുടെയും അര്‍പ്പണമനോഭാവവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിനു പിന്നിലെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ആശംസകള്‍ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്…ശ്രീലങ്കക്കെതിരെ ഗംഭീരപ്രകടനം കാഴ്ചവെച്ച ബൗളര്‍ മുഹമ്മദ് സിറാജിന് പ്രത്യേക അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍. ശക്തരായ ശ്രീലങ്കന്‍ ടീമിനെ കുറഞ്ഞ റണ്ണില്‍ പിടിച്ചുകെട്ടി ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ഇന്ത്യന്‍ ടീം ഈ വലിയ വിജയം നേടിയിരിക്കുന്നത്. ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ഈ നേട്ടത്തിന് പുറകില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മറ്റ് കളിക്കാരുടെയും അര്‍പ്പണമനോഭാവവും കഠിനാധ്വാനവുമുണ്ട്. ശ്രീലങ്കക്കെതിരെ ഗംഭീരപ്രകടനം കാഴ്ചവെച്ച…
Read Moreനിപ: ആശങ്ക ഒഴിയുന്നതായി ആരോഗ്യ വകുപ്പ്; പുതിയ കേസുകളില്ല ; 36 വവ്വാലുകളുടെ സ്രവം പരിശോധനയ്ക്കയച്ചു
കോഴിക്കോട്: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ ആശങ്ക ഒഴിയുന്നതായി ആരോഗ്യ വകുപ്പ്. കഴിഞ്ഞ മൂന്നു ദിവസമായി പുതുതായി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ രണ്ടാം തരംഗ സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ 42 പേരുടെ ഫലവും നെഗറ്റീവായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള ഒമ്പതു വയസുകാരനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി. മറ്റ് മൂന്നു പേരുടെയും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്.അതേസമയം 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു അയച്ചിട്ടുണ്ട്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് മുതല്‍ ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളില്‍ പഠനം നടത്തും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ നിന്നും കേരള വെറ്ററിനറി ആന്ഡ്അനിമല് സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള ഡോക്ടര്‍മാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും. നിലവില്‍ ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുള്ളത് 352 പേരാണ്. അവരിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. നിലവില്‍ നിപ…
Read Moreമോദിയെ പുകഴ്ത്തി; ഒടുവില്‍ ക്ഷമാപണം നടത്തി കോണ്‍ഗ്രസ് നേതാവ്
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയതിന് കോൺഗ്രസ് വിശാല പ്രവർത്തകസമിതി യോഗത്തിൽ മാപ്പ് പറഞ്ഞ് ഛത്തിസ്ഗഡ് ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ് ദേവ്. വ്യാഴാഴ്ച റായ്പുരിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗത്തിൽ, മോദി ഛത്തിസ്ഗഡിനായി ഒരുപാട് കാര്യങ്ങൾ ചെയ്തെന്ന് സിംഗ് ദേവ് പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങളനുസരിച്ചാണ് സംസ്ഥാന സർക്കാർ എക്കാലവും പ്രവർത്തിച്ചിട്ടുള്ളതെന്നും പദ്ധതികൾ അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രം യാതൊരു വിവേചനവും കാട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂപ്പുകൈയോടെയാണ് മോദി ഈ പ്രസ്താവനയെ സ്വാഗതം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്റെ മുതിർന്ന അംഗം ഇത്തരമൊരു നീക്കം നടത്തിയത് പാർട്ടിയിൽ മുറുമുറപ്പ് സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിംഗ് ദേവ് ക്ഷമാപണവുമായി രംഗത്തെത്തിയത്. പ്രവർത്തകസമിതി അംഗമല്ലാത്ത സിംഗ് ദേവ് തെരഞ്ഞെടുപ്പ് സമിതി അംഗമെന്ന നിലയിൽ പ്രത്യേക ക്ഷണിതാവായി ആണ് യോഗത്തിൽ പങ്കെടുത്തത്. തനിക്കൊരു കാര്യം പറയാനുണ്ടെന്ന…
Read Moreമകന്റെ ബൈക്ക് കത്തിക്കാൻ അമ്മയുടെ ക്വട്ടേഷൻ; പിന്നാലെ അതേ സംഘം അമ്മയെ തിരിച്ചടിച്ചു; കാരണം ഇങ്ങനെ
മലപ്പുറം: മകന്റെ ബൈക്ക് കത്തിക്കാൻ മാസങ്ങൾക്കു മുൻപ് ക്വട്ടേഷൻ നൽകിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ കോടതി പ്രതികളെ റിമാൻഡ് ചെയ്തു. മുള്ള്യാകുർശി തച്ചാംകുന്നേൽ നഫീസയ്ക്കു നേരേയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. തമിഴ്നാട് ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), പന്തലം ചേരി നാസർ (32), മുള്ള്യാകുർശി കീഴു വീട്ടിൽ മെഹബൂബ് (58) എന്നിവരാണ് അറസ്റ്റിലായത്. മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ. രഞ്ജിത്തും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തേ വീട്ടമ്മ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് ഇവരുടെ മകന്റെ ബൈക്ക് കത്തിച്ച കേസിൽ പിടിയിലായ പ്രതികളാണ് ഇവർ. ഈ കേസിൽ റിമാൻഡിലായിരുന്ന പ്രതികൾ അടുത്തിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു. മകനുമായുള്ള പ്രശ്നത്തിന്റെ പേരിലാണ് ഏതാനും മാസങ്ങൾക്കു മുൻപ് ബൈക്ക്…
Read More