മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങുന്ന ഈ മഞ്ജു വാര്യർ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്, ലൈൻ പ്രൊഡ്യൂസര്‍ – അനീഷ് സി സലിം. ഷബ്ന മുഹമ്മദ്, സൈജു…
Read MoreDay: February 18, 2024
സൂക്ഷിച്ച് നോക്കണ്ട സംഗതി അത് തന്നെ: നൂറ് കണക്കിന് കോണ്ടത്താൽ തീർത്തൊരു കുട്ടിയുടുപ്പ്; വൈറലായി എയ്ഡ്സ് ബോധവൽക്കരണം
പ്രണയദിനം കഴിഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പ്രണയദിനം ആഘോഷിക്കപ്പെടുമ്പോൾ ഉത്തരവാദിത്തവും സുരക്ഷിതവുമായ ലൈംഗിക പെരുമാറ്റത്തിന്റെ സന്ദേശത്തിന് ഊന്നൽ നൽകിയുള്ള രാജ്യാന്തര കോണ്ടം ദിനത്തിന്റെ ബോധവൽക്കരണവും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ ഈ ബോധവൽക്കരണത്തിന്റെ ആവശ്യക്തയ്ക്ക് പ്രസക്തി കൂട്ടുകയാണ്. കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് സംസ്ഥാനത്ത് പത്തൊമ്പതിനും ഇരുപത്തിമൂന്നിനും ഇടയിൽ പ്രായമുള്ളവരിൽ എയ്ഡ്സ് ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ‘സേഫർ ഈസ് സെക്സി’ എന്ന മുദ്രാവാക്യത്തിൽ എയ്ഡ്സ് ഹെൽത്ത്കെയർ ഫൗണ്ടേഷന്റെ സഹകരണത്തോടെ കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ ബോധവൽക്കരണത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വാലന്റെൻസ് ഡേയ്ക്ക് തൊട്ടുമുൻപുള്ള ദിവസം ഫെബ്രുവരി 13ന് ആണ് രാജ്യാന്തര കോണ്ടം ദിനം ആചരിക്കുന്നത്. പത്തൊമ്പതിനും ഇരുപത്തിമൂന്നിനും ഇടയിലുള്ള പ്രായക്കാരിൽ എയ്ഡ്സ് ബാധിതരുടെ എണ്ണം കൂടുമ്പോൾ…
Read Moreബോളിവുഡ് കീഴടക്കാൻ 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഖുശ്ബു; കാത്തിരുന്ന വാർത്തയെന്ന് ആരാധകർ
തമിഴില്‍ മാത്രമല്ല അഭിനയിച്ച എല്ലാ ഭാഷാ സിനിമകളിലും ആരാധകരുള്ള താരമാണ് ഖുശ്ബു. തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലും കന്നഡയിലും ഹിന്ദിയിലും ഖുശ്ബു അഭിനയിച്ചു. സിനിമയ്ക്ക് പുറമെ സീരിയലുകളും ടെലിവിഷന്‍ ഷോകളും താരം ചെയ്തിട്ടുണ്ട്. നിലവില്‍ രാഷ്ട്രീയത്തില്‍ സജീവമായ ഖുശ്ബു ഏറെ ശ്രദ്ധയോടെയാണ് സിനിമകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുന്നത്. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ഒന്നും രണ്ടുമല്ല, നീണ്ട 32 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഖുശ്ബു സുന്ദര്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത്. 1992 ല്‍ പുറത്തെത്തിയ പ്രേം ദാന്‍ എന്ന ചിത്രമാണ് ഹിന്ദിയില്‍ താരത്തിന്റേതായി അവസാനം പുറത്തെത്തിയത്. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് 1989 ല്‍ ആയിരുന്നു. അതായത് താരത്തെ സംബന്ധിച്ച് ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത് 35 വര്‍ഷങ്ങള്‍ക്ക് ശേഷം. ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത ഗദര്‍ ഫ്രാഞ്ചൈസി അടക്കം സംവിധാനം…
Read Moreസ്ഥാനാർഥിയാകാൻ മോഹിച്ച് ബിജെപിയിലെത്തിയ പിസിക്ക് തിരിച്ചടി; പത്തനംതിട്ടയിൽ സുരേന്ദ്രന് മുൻതൂക്കം; എൻഡിഎയിൽ ആശയക്കുഴപ്പം
പത്തനംതിട്ട: ബിജെപി സ്ഥാനാർഥിയെ സംബന്ധിച്ച് എൻഡിഎയിൽ ആശയക്കുഴപ്പം. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് ബിജെപി നടത്തിയ അഭിപ്രായ സർവേയിൽ ഭൂരിഭാഗം ഭാരവാഹികളും കെ. സുരേന്ദ്രൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. പി. സി. ജോർജിനെ സ്ഥാനാർഥിയാക്കുന്നതിനെ ബിഡിജെഎസ് എതിർത്തു. മറ്റ് രണ്ട് മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും ബിജെപിയിൽ ഇതുവരെ സ്ഥാനാർഥി നിർണയത്തിന് തീരുമാനമായില്ല. പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കുമെന്ന ഉറപ്പ് വാങ്ങിയാണ് സ്വന്തം പാർട്ടി പോലും ഇല്ലാതാക്കി പി. സി. ബിജെപിയിലേക്കെത്തിയത്. എന്നാൽ വിപരീത ഫലമാണ് പിസിയെ കാത്ത് അവിടെ ഉണ്ടായത്. അഭിപ്രായ സർവേയും ഘടക കക്ഷികളുടെ എതിർപ്പും ജോർജിന് തടസം നിൽക്കുന്നു. കോട്ടയം സീറ്റിലേക്ക് പിസിയെ പരിഗണിക്കാമെന്ന് കരുതിയാൽ അവിടെയും തടസം ബിഡിജെഎസ് ആണ്. കോട്ടയത്ത് മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളി കച്ചകെട്ടി ഇറങ്ങുന്പോൾ പിസിയെ കളത്തിലിറക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന് ഇനി പുതിയ വഴികൾ തേടേണ്ടിവരും.
Read Moreസാരിയിൽ ഗ്ലാമറസായി അഹാന; വിമർശിച്ച് സോഷ്യൽ മീഡിയ
ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ടുമായി നടി അഹാന കൃഷ്ണ. പച്ച നിറത്തിലുള്ള പ്ലെയിൻ സാരിയുടുത്തുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. സാരിക്ക് മാച്ചായ പ്ലെയിൻ ബ്ലൗസാണ് ഹൈലൈറ്റ്. ബ്ലൗസിന് വ്യത്യസ്ത പാറ്റേണിലുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത്. ഫുൾ സ്ലീവ് ബ്ലൗസിനൊപ്പം ഗോൾഡൻ നിറത്തിലുള്ള ആക്സസറീസാണ് നടി ധരിച്ചിരിക്കുന്നത്. ചിത്രം ഏറ്റെടുത്ത് നിരവധി ആരാധകരാണ് ആശംസയുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. എന്നാൽ പലരും വസ്ത്രത്തെ വിമർശിച്ച് കൊണ്ടും കമന്റിട്ടിട്ടുണ്ട്. അശ്ലീല കമന്റുകളും ചിത്രത്തിന് ലഭിച്ചു. കൂടാതെ കടുത്ത രീതിയിലുള്ള ബോഡി ഷെയിമിംഗും നടി നേരിടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകളൊക്കെ വൈറലാണ്.
Read Moreമകൾ ആൺസുഹൃത്തിനൊപ്പം പോയി; കൊല്ലത്ത് മാതാപിതാക്കൾ ജീവിനൊടുക്കി
കൊല്ലം: ആൺസുഹൃത്തിനൊപ്പം മകൾ പോയതിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി. കൊല്ലം പാവുമ്പ് സ്വദേശി ഉണ്ണിക്കൃഷ്ണപിള്ളയും ഭാര്യ ബിന്ദുവുമാണ് മരിച്ചത്. മകളെ മൃതദേഹം കാണിക്കെതുതെന്ന് ആത്മഹത്യാ കുറിപ്പിൽ ഇവർ എഴുതിയിരുന്നു. കഴിഞ്ഞ ദിവസമാണ് മകൾ വീടുവിട്ട് പോയത്. സംഭവത്തിൽ മാതാപിതാക്കൾ കടുത്ത മനോവിഷമത്തിലായിരുന്നു. തുടർന്ന് ഇരുവരും ഉറക്കഗുളിക കഴിച്ച് ആത്യമഹത്യയ്ക്ക് ശ്രമിച്ചു. ബിന്ദു ഉടൻ തന്നെ മരിച്ചു. ഉണ്ണിക്കൃഷ്ണപിള്ളയെ അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങി. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണപിള്ള നാട്ടിൽ അവധിക്ക് എത്തിയതായിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മകൾ ആൺസുഹൃത്തിനൊപ്പം പോകുന്നത്. മകളുടെ ഈ ബന്ധത്തെ ഇവർ എതിർത്തിരുന്നു.
Read More‘വനംവന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണ്, ഇപ്പോൾ വയനാട്ടിലേക്ക് പോകേണ്ടതില്ല, പ്രശ്നം സങ്കീർണമാക്കുന്നത് ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ’: വനംമന്ത്രി
തിരുവനന്തപുരം: വനംവാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധത്തിൽ പ്രതികരണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രന്. വനംവന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും ഇപ്പോൾ വയനാട്ടിലേക്ക് പോകില്ലെന്നും മന്ത്രി. പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത് അക്രമാസക്തമാകുന്നത് കാര്യങ്ങൾ സങ്കീർണമാക്കും. വയനാട്ടിൽ പോയില്ലെന്നത് ആരോപണമല്ല വസ്തുതയാണ്. കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകേണ്ടതില്ല. ഉത്തരവാദിത്വപ്പെട്ടവരുമായി താന്‍ സംസാരിക്കുന്നുണ്ട്. താനടക്കമുള്ള മൂന്ന് മന്ത്രിമാര്‍ ചൊവ്വാഴ്ച വയനാട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനക്കൂട്ടത്തോടല്ല, ഉത്തരവാദപ്പെട്ടവരോടാണ് സംസാരിക്കേണ്ടത്. വികാരപരമായ അന്തരീക്ഷത്തിൽ ഇടപെടുന്നതിനേക്കാൾ ശാന്തമായിരിക്കുമ്പോൾ അവരെ കേൾക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങൾ സങ്കീർണമാക്കാൻ ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അതിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണം. വയനാട്ടിലെ കാര്യങ്ങൾ ഓരോ മണിക്കൂറിലും വിലയിരുത്തുമെന്ന് മന്ത്രി അറിയിച്ചു.
Read Moreകോൺസ്റ്റബിൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ട് എത്താതെ സണ്ണി ലിയോൺ: വൈറലായി നടിയുടെ ചിത്രങ്ങളടക്കമുള്ള അഡ്മിറ്റ് കാർഡ്
പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ പേരും ചിത്രവും. ഉത്തർപ്രദേശിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളിൽ സണ്ണി ലിയോണിന്റെ പേരും ചിത്രവും അടങ്ങുന്ന അഡ്മിറ്റ് കാര്‍ഡിന്റെ ചിത്രം ഇപ്പോള്‍ വൈറലാണ്. ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്മെന്റ് ആൻഡ് പ്രൊമോഷൻ ബോർഡിന്റെ (യുപിപിആർബി) വെബ്സൈറ്റിൽ കോൺസ്റ്റബിൾ (സിവിൽ പൊലീസ്) തസ്തികയിലേക്കാണ് രജിസ്ട്രേഷൻ നടത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കനൗജിലെ തിരവയിലുള്ള ശ്രീമതി സോനശ്രീ മെമ്മോറിയൽ ഗേൾസ് കോളേജായിരുന്നു അഡ്മിറ്റ് കാർഡിൽ അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രം. ഫെബ്രുവരി 17ന് നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. രജിസ്ട്രേഷൻ സമയത്ത് ഉപയോഗിച്ച മൊബൈൽ നമ്പർ യുപിയിലെ മഹോബയിൽ താമസിക്കുന്നയാളുടേതാണെന്ന് കണ്ടെത്തി. രജിസ്ട്രേഷൻ ഫോമിൽ നൽകിയിരിക്കുന്ന വിലാസം മുംബൈയിലുമാണ്. അതേസമയം, പ്രത്യേക അഡ്മിറ്റ് കാർഡുമായി പരീക്ഷാ ദിവസം ഒരു ഉദ്യോഗാർഥിയും ഹാജരായില്ലെന്ന് കോളേജ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അഡ്മിറ്റ് കാർഡ് വ്യാജമാണെന്നും…
Read Moreമനുഷ്യജീവനാണ് മുഖ്യം; സമഗ്ര നയം വേണമെന്ന് ഹൈക്കോടതി
കൊച്ചി: വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി മനുഷ്യജീവനു ഭീഷണിയാകുന്ന അവസ്ഥ പരിഹരിക്കാൻ സർക്കാർ സമഗ്രനയം രൂപീകരിക്കണമെന്നു ഹൈക്കോടതി. ഉടനടി നടപടി സ്വീകരിക്കാത്തപക്ഷം ഭാവിയിൽ ഫലപ്രദമായി ഇതു നേരിടാൻ ബുദ്ധിമുട്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കാട്ടുപന്നികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഓണററി വൈൽഡ് ലൈഫ് വാർഡൻ നിയമനം സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എസി മുറിയിലിരുന്ന് ടിവി കണ്ട് അഭിപ്രായം പറയുന്നതുപോലെയല്ല വയനാട്ടിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം. മുമ്പ് കാട്ടുപന്നികൾ എത്തിയതുപോലെയാണ് കൂടുതൽ വന്യമൃഗങ്ങൾ ഇപ്പോൾ ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നത്.ജനങ്ങൾ ഭയചകിതരാണ്. അവിടെ താമസിച്ചാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ.
Read Moreഉൾനാടൻ ബോട്ടിംഗിന് തുടക്കം; ജലടൂറിസം പദ്ധതിക്കായൊരുങ്ങി അക്ഷരനഗരി
കോട്ടയം: മീനച്ചിലാർ- മീനന്തറയാർ-കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി സ്വകാര്യ സംരംഭകരുടെ സഹായത്തോടുകൂടി കോട്ടയത്തുനിന്നും മൂന്ന് നദികളുടെയും അനുബന്ധ ജലപാതകളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഉൾനാടൻ ബോട്ടിംഗിന് തുടക്കമാകുന്നു. സതേൺ ബോട്ട്സ് എന്ന പേരിൽ ജലടൂറിസത്തിനും ടൂറിസം സ്പോർട്സിനും ഉപയോഗിക്കാൻ തക്കവണ്ണം വിവിധ തരത്തിലുള്ള ബോട്ടുകളുടെ നിർമാണ കേന്ദ്രം 22നു വൈകുന്നേരം അഞ്ചിന് കോടിമതയിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്പോർട്ട്സ്-ടൂറിസം ബോട്ടുകളുടെ ആദ്യവില്പന മന്ത്രി വി.എൻ. വാസവൻ മുൻ ഡിജിപി ഹോർമീസ് തരകന് നൽകി നിർവഹിക്കും. നദീ സംയോജന പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾ സംരക്ഷിക്കുന്നതിന്റെ അടുത്തഘട്ടമായി ജലടൂറിസം പദ്ധതികൾ വികസിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. കോടിമതയിൽനിന്ന് തിരുവാർപ്പിലെ വെട്ടിക്കാട്ടിലും കുമരകത്തെ പത്തുപങ്കിലും സന്ദർശകരെ എത്തിക്കും. ഈ രണ്ടു കേന്ദ്രങ്ങളിലും വാട്ടർ സ്പോർട്സിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും. ജലഗതാഗതം വർധിപ്പിച്ച് ജലപാതകളെ നിലനിർത്താനായി മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയിലൂടെ തെളിച്ചെടുത്ത…
Read More