ഉ​ൾ​നാ​ട​ൻ ബോ​ട്ടിം​ഗി​ന് തു​ട​ക്കം; ജലടൂറിസം പദ്ധതിക്കായൊരുങ്ങി അക്ഷരനഗരി

കോ​ട്ട​യം: മീ​ന​ച്ചി​ലാ​ർ- മീ​ന​ന്ത​റ​യാ​ർ-​കൊ​ടു​രാ​ർ പു​ന​ർ​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി കോ​ട്ട​യ​ത്തു​നി​ന്നും മൂ​ന്ന് ന​ദി​ക​ളു​ടെ​യും അ​നു​ബ​ന്ധ ജ​ല​പാ​ത​ക​ളെ​യും ബ​ന്ധ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഉ​ൾ​നാ​ട​ൻ ബോ​ട്ടിം​ഗി​ന് തു​ട​ക്ക​മാ​കു​ന്നു.

സ​തേ​ൺ ബോ​ട്ട്സ് എ​ന്ന പേ​രി​ൽ ജ​ല​ടൂ​റി​സ​ത്തി​നും ടൂ​റി​സം സ്പോ​ർ​ട്സി​നും ഉ​പ​യോ​ഗി​ക്കാ​ൻ ത​ക്ക​വ​ണ്ണം വി​വി​ധ ത​ര​ത്തി​ലു​ള്ള ബോ​ട്ടു​ക​ളു​ടെ നി​ർ​മാ​ണ കേ​ന്ദ്രം 22നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ടി​മ​ത​യി​ൽ ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്പോ​ർ​ട്ട്സ്-​ടൂ​റി​സം ബോ​ട്ടു​ക​ളു​ടെ ആ​ദ്യ​വി​ല്പ​ന മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ മു​ൻ ഡി​ജി​പി ഹോ​ർ​മീ​സ് ത​ര​ക​ന് ന​ൽ​കി നി​ർ​വ​ഹി​ക്കും. ന​ദീ സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ലാ​ശ​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ അ​ടു​ത്ത​ഘ​ട്ട​മാ​യി ജ​ല​ടൂ​റി​സം പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ടി​മ​ത​യി​ൽ​നി​ന്ന് തി​രു​വാ​ർ​പ്പി​ലെ വെ​ട്ടി​ക്കാ​ട്ടി​ലും കു​മ​ര​ക​ത്തെ പ​ത്തു​പ​ങ്കി​ലും സ​ന്ദ​ർ​ശ​ക​രെ എ​ത്തി​ക്കും. ഈ ​ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ട്ട​ർ സ്പോ​ർ​ട്സി​ന്‍റെ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ജ​ല​ഗ​താ​ഗ​തം വ​ർ​ധി​പ്പി​ച്ച് ജ​ല​പാ​ത​ക​ളെ നി​ല​നി​ർ​ത്താ​നാ​യി മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​റ​യാ​ർ-​കൊ​ടൂ​രാ​ർ പു​ന​ർ​സം​യോ​ജ​ന പ​ദ്ധ​തി​യി​ലൂ​ടെ തെ​ളി​ച്ചെ​ടു​ത്ത ജ​ല​പാ​ത​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ജ​ല​ടൂ​റി​സം പ​ദ്ധ​തി വി​ക​സി​പ്പി​ക്കു​ന്ന​ത്.

പ്ര​ത്യേ​ക സീ​സ​ണു​ക​ളി​ൽ താ​ഴ​ത്ത​ങ്ങാ​ടി​യി​ലെ മീ​ന​ച്ചി​ലാ​റ്റി​ലും വാ​ട്ട​ർ സ്പോ​ർ​ട്സ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വാ​ട്ട​ർ സ്കൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ടൂ​റി​സം ബോ​ട്ടു​ക​ൾ നി​ർ​മി​ക്കു​ക​യും വാ​ട്ട​ർ സ്പോ​ർ​ട്സി​ന് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, സ​തേ​ൺ ബോ​ട്ടിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബെ​റ്റി കെ. ​കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജ​യ​ൻ കെ. ​മേ​നോ​ൻ, കു​മ​ര​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ധ​ന്യാ സാ​ബു, കോ​ട്ട​യം ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. ഷീ​ജ അ​നി​ൽ തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment