മുംബൈ: ഇന്ത്യയിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി വനിതാ ഹോക്കി ടീം പരിശീലക ജാനെകെ ഷോപ്മാൻ. “സ്തീകളെ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്ന നാട്ടിൽനിന്നാണ് ഞാൻ എത്തിയത്. ഇന്ത്യയിൽ കാര്യങ്ങൾ ദാരുണമാണ്. പുരുഷ ഹോക്കി ടീം അംഗങ്ങൾക്കുള്ള പരിഗണന വനിതാ ടീം അംഗങ്ങൾക്കില്ല, പുരുഷ കോച്ചിന്റെ സ്വീകാര്യതയും പരിഗണനയും വനിതാ ടീം പരിശീലകയ്ക്കുമില്ല. ഒരു പരാതിയുമില്ലാതെയാണ് വനിതാ ടീം അംഗങ്ങൾ കഴിഞ്ഞുപോകുന്നത്. അവർക്കുവേണ്ടി ഇത്രയുമെങ്കിലും പറഞ്ഞില്ലെങ്കിൽ അത് മോശമാണ് ”- ജാനെകെ ഷോപ്മാൻ വ്യക്തമാക്കി.
Read MoreDay: February 20, 2024
അബ്ദുൾ നാസർ മദനിക്ക് ശാരീരികാസ്വാസ്ഥ്യം; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സിലാണ്. വൃക്ക സംബന്ധമായ അസുഖത്തിന്റെ ചികിത്സയുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മദ്നി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് അദ്ദേഹം കേരളത്തിലെത്തിയത്. സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയില്‍ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗളൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ നീക്കം ചെയ്താണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ചികിത്സയ്ക്കായി വേണമെങ്കില്‍ കൊല്ലത്തിന് പുറത്തേക്ക് പോലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Read More‘കുട്ടികളുടെ സ്കൂൾ ഫീസ് പോലും നൽകിയിട്ടില്ല’; നിതീഷ് ഭരദ്വാജിൻ്റെ പീഡന ആരോപണങ്ങൾക്ക് പ്രതികരണവുമായി മുൻ ഭാര്യ
നടൻ നിതീഷ് ഭരദ്വാജിൻ്റെ പീഡന ആരോപണങ്ങൾക്കെതിരെ മുൻ ഭാര്യയും ഐഎഎസ് ഓഫീസറുമായ സ്മിത ഭരദ്വാജ് രംഗത്ത്. തെറ്റും ദുരുദ്ദേശ്യപരവും വസ്തുതകളില്ലാത്തതുമായ ആരോപണമാണ് നിതീഷിന്റെതെന്ന് സ്മിത പ്രതികരിച്ചു. തൻ്റെ ഭർത്താവ് ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സ്മിത പറഞ്ഞു, വിയോജിപ്പുണ്ടായപ്പോൾ അദ്ദേഹം വിവാഹമോചനത്തിന് ആഹ്വാനം ചെയ്തെന്നും സ്മിത കൂട്ടിച്ചേർത്തു. “ഞാൻ ജോലി ഉപേക്ഷിക്കണമെന്ന് നിതീഷ് ആഗ്രഹിച്ചു. ഞാൻ സമ്മതിക്കാതെ വന്നപ്പോൾ അവൻ വിവാഹമോചനം ആവശ്യപ്പെട്ടു. ഞാൻ വിവാഹമോചനത്തിന് തയ്യാറായപ്പോൾ, സമ്മത വിവാഹമോചനത്തിന് പണം ചോദിച്ചു, അത് ഞാൻ നിരസിച്ചു’. സ്മിതയുടെ വാക്കുകൾ ഇങ്ങനെ. അതേസമയം ജനിച്ചനാൾ മുതൽ കുട്ടികളെ വളർത്തുന്നതിനുള്ള ചെലവിലേക്ക് പിതാവ് എന്ന നിലയിൽ നിതീഷ് ഒരു ധനസഹായവും നൽകിയിട്ടില്ലെന്നും നിയമപരമായ ബാധ്യത ഉണ്ടായിരുന്നിട്ടും, അദ്ദേഹം ഇതുവരെ സ്കൂൾ ഫീസോ, മെയിൻ്റനൻസ് തുകയോ നൽകിയിട്ടില്ലെന്നും സ്മിത പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നടൻ നിതീഷ് ഭരദ്വാജ് തൻ്റെ മുൻ…
Read Moreഐ ലീഗിൽ ഗോകുലം കേരളയ്ക്ക് തുടർച്ചയായ അഞ്ചാം ജയം
ലുഥിയാന: ഐ ലീഗ് ഫുട്ബോളിൽ മിന്നും പ്രകടനവുമായി ഗോകുലം കേരള എഫ്സി. ലുഥിയാനയിൽ ഡൽഹി എഫ്സിക്ക് എതിരേ നടന്ന എവേ പോരാട്ടത്തിൽ ഗോകുലം 2-1ന്റെ ജയം ആഘോഷിച്ചു. ഐ ലീഗിൽ കേരളത്തിന്റെ സാന്നിധ്യമായ ഗോകുലം 2023-24 സീസണിൽ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. അവസാന അഞ്ച് മത്സരങ്ങളിലും ജയം സ്വന്തമാക്കാൻ ഐ ലീഗിലെ മറ്റ് 12 ടീമുകൾക്കും സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. 15 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗോകുലത്തിന് 29 പോയിന്റാണ്. ഇത്രയും മത്സരങ്ങളിൽ 34 പോയിന്റുള്ള മുഹമ്മദൻ എസ്സിയാണ് ലീഗിന്റെ തലപ്പത്ത്. 45-ാം മിനിറ്റിൽ സെൽഫ് ഗോളിൽ പിന്നിലായശേഷമായിരുന്നു ഗോകുലത്തിന്റെ തിരിച്ചുവരവ് ജയം. ഇഞ്ചുറി ടൈമിലായിരുന്നു വിജയഗോൾ പിറന്നത്. 45-ാം മിനിറ്റിൽ റൈറ്റ് ബാക്കായ നിധിൻ കൃഷ്ണൻ സ്വന്തം വലയിൽ പന്ത് എത്തിച്ച് ഡൽഹിക്ക് ലീഡ് സമ്മാനിച്ചു. കോർണർ ക്ലിയർ ചെയ്യാനുള്ള ശ്രമത്തിൽ അബദ്ധത്തിൽ നിധിന്റെ തലയിൽ…
Read Moreന്യായ് യാത്രയ്ക്കിടെ പൊതുമുതല്‍ നശിപ്പിച്ചു; രാഹുല്‍ഗാന്ധിക്ക് ആസാം പോലീസിന്റെ സമൻസ്
ഗുവാഹത്തി: രാഹുൽ ഗാന്ധിക്കെതിരേ നോട്ടിസ് അയയ്ക്കാൻ ആസാം പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്. കഴിഞ്ഞ മാസം അവസാനം രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിപ്പിച്ചപ്പോൾ ഉണ്ടായ സംഘട്ടനത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണു നോട്ടിസ്. രാഹുൽ ഗാന്ധി ഉൾപ്പെടെ 11 കോൺഗ്രസ് നേതാക്കൾ ഫെബ്രുവരി 23ന് ഹാജരാകണം. രാഹുൽ ഗാന്ധിക്ക് പുറമെ കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറിമാരായ കെ. സി. വേണുഗോപാൽ, ജിതേന്ദ്ര സിംഗ്, ആസാം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ, പാർലമെന്റ് അംഗം ഗൗരവ് ഗൊഗോയ്, ആസാം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, തുടങ്ങിയവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ മാനനഷ്ട കേസിൽ രാഹുല്‍ഗാന്ധി ഇന്ന് സുല്‍ത്താൻപൂർ എംപി എംഎല്‍എ കോടതിയില്‍ ഹാജരാകും. അതിനാൽ രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര…
Read Moreഎടത്വ കോളജില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഇന്നു തുടക്കം
എടത്വ: ആര്‍ച്ച്ബിഷപ് മാര്‍ കാവുകാട്ട് ട്രോഫിക്കുവേണ്ടിയും ഫാ. സക്കറിയാസ് പുന്നപ്പാടം ട്രോഫിക്കുവേണ്ടിയുമുള്ള 35-ാമത് അഖില കേരള ഇന്റര്‍ കൊ ളീജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് എടത്വ സെന്റ് അലോഷ്യസ് കോളജ് സ്റ്റേഡിയത്തില്‍ ഇന്നു തുടക്കം കുറിക്കും. കേരളത്തിലെ പ്രമുഖരായ എട്ടു കോളജ് ടീമുകള്‍ മത്സരത്തില്‍ അണിനിരക്കും. 23ന് വൈകുന്നേരം 3.30ന് ഫൈനല്‍ മത്സരം നടക്കും. ഇന്ന് മൂന്നിന് തോമസ് കെ. തോമസ് എംഎല്‍എ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ഇന്ദുലാല്‍ ജി, ഡോ. ബിജു ലൂക്കോസ്, ഫാ. റ്റിജോമോന്‍ പി. ഐസക് എന്നിവര്‍ പ്രസംഗിക്കും. എടത്വ സെന്റ് അലോഷ്യസ് കോളജിലെ താരങ്ങള്‍ അണിനിരക്കുന്ന കോളജ് ടീം, യൂണിവേഴ്സിറ്റി താരങ്ങള്‍ അണിനിരക്കുന്ന റിലയന്‍സ് ഫുട്ബോള്‍ മിഡില്‍ സോണ്‍ ചാമ്പ്യന്മാരായ മൂവാറ്റുപുഴ നിര്‍മല കോളജ് ടീം, അണ്ടര്‍ ട്വന്റി മെന്‍,…
Read Moreകര്‍ഷകര്‍ക്കു വിനയായി വരിനെല്ല്; നാട്ടുകാരെ കിട്ടാനില്ല, പൊരിവെയിലിൽ പണിയെടുക്കാൻ ഇതര സംസ്ഥാനക്കാർ
മാന്നാര്‍: ഞാറുകള്ക്കൊപ്പം വളര്‍ന്നുവരുന്ന വരിനെല്ല് കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു. ചെന്നിത്തല എട്ടാം ബ്ലോക്കു പാടശേഖരത്തിലാണ് വ്യാപകമായി വരിനെല്ലു കിളിര്ത്തിരിക്കുന്നത്. വളര്‍ന്നുവരുന്ന നെല്ലുകളെക്കാള് കൂടുതലായി വരിനെല്ലുകളാണു ള്ളത്. മാന്നാര്‍, ചെന്നിത്തല പാടശേഖരങ്ങളിലെ വേനല്കൃഷിക്കു വരിനെല്ല് ഉയര്‍ത്തുന്ന ഭീഷണി ഏറെയാന്ന്. ഒന്നരമാസം മുന്‍പ് വിതച്ച ചെന്നിത്തല എട്ടാം ബ്ലോക്കു പാടശേഖരത്തിലാണ് വ്യാപകമായി വരിനെല്ലു കിളിര്ത്തിരിക്കുന്നത്. 50 ദിവസം പ്രായമായ നെല്ച്ചെടിയെക്കാള് വളര്ന്നുനില്ക്കുന്ന വരിനെല്ല് കണ്ടുപിടിക്കാന്‍ എളുപ്പമാണ്. ഇവ വളര്‍ന്നു വലുതാകുന്നതിനു മുന്‍പ് ഇവിടെ നിന്നു പറിച്ചുമാറ്റാനുള്ള ശ്രമമാണ് കര്‍ഷകര്‍ നടത്തിവരുന്നത്. ഇത്തവണ നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. വലിയ തുക ചെലവഴിച്ചാണ് കൃഷിയിറക്കിയത്. അതിനിടയില്‍ വരിനെല്ലിന്റെ ഭീഷണി കൂലിച്ചെലവ് വര്‍ധിപ്പിക്കും. 1000 രൂപ ദിവസക്കൂലി നല്കി ഇതരസംസ്ഥാന തൊഴിലാളികളെ നിര്‍ത്തിയാണ് വരിനെല്ലുചെടി പറിച്ചുകളയുന്നത്. ഇവ കന്നുകാലികള്‍ക്കുള്ള തീറ്റയായും ചിലര്‍ ഉപയോഗിക്കുന്നു.താമസിച്ച് കൃഷിയിറക്കിയ ചെന്നിത്തല, മാന്നാര്‍ പാടശേഖരങ്ങളിലും വരിനെല്ലു കിളിര്‍ത്തു നില്‍ക്കുന്നുണ്ടെങ്കിലും…
Read Moreസ്യൂട്ട്കേസിൽ സെക്സ് ടോയ്: മോഡലിനെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; വീഡിയോ വൈറലാകുന്നു
സ്യൂട്ട്കേസിൽ സൂക്ഷിച്ചിരുന്ന സെക്സ് ടോയ്സിൽ ഒന്ന് മുഴങ്ങാൻ തുടങ്ങിയതിനെ തുടർന്ന് മോഡലും ഇൻഫ്ലുവൻസറുമായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. 2,50,000 ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ അമാൻഡ ഡയസ് റോജാസാണ് സെക്സ് ടോയുമായി യാത്ര ചെയ്യാനെത്തിയത്. സംഭവത്തിൻ്റെ വീഡിയോ മോഡലിൻ്റെ സുഹൃത്ത് ചിത്രീകരിക്കുകയും പിന്നീട് ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു, അത് വൈറലായി. പറന്നുയരുന്നതിന് തൊട്ടുമുമ്പ് അവളുടെ സ്യൂട്ട്കേസിൽ ഒരു വൈബ്രേറ്റർ മുഴങ്ങാൻ തുടങ്ങിയതിനെ തുടർന്ന് അമാൻഡ ഡയസ് റോജാസിനെ വിമാനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. ടിക് ടോക്ക് വീഡിയോയിൽ ഫ്ലൈറ്റ് അറ്റൻഡൻ്റുകൾ അമണ്ടയോട് തൻ്റെ സ്യൂട്ട്കേസ് മുഴങ്ങാൻ തുടങ്ങുമ്പോൾ ഓവർഹെഡ് ലോക്കറിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നത് കാണിക്കുന്നു. തുടർന്ന് സ്യൂട്ട്കേസുമായി വിമാനം വിടാൻ അവളോട് ആവശ്യപ്പെട്ടു. പിന്നീട് വീഡിയോയിൽ, അവൾ ജെറ്റ്വേയിൽ സ്യൂട്ട്കേസ് തുറക്കുന്നത് കാണിക്കുന്നു. അപ്പോൾ സ്യൂട്ട്കേസിൽ ഒരു വൈബ്രേറ്റർ മുഴങ്ങുന്നുണ്ടെന്ന് കണ്ടെത്തി. അവളുടെ സ്യൂട്ട്കേസിൽ…
Read Moreചാക്കിലാക്കി കള്ളൻ കൊണ്ടുപോകുന്നത് ലക്ഷങ്ങൾ; ഏലക്കാ മോഷ്ടാക്കളെ പിടികൂടാൻ ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് നെടുങ്കണ്ടത്തെ കർഷകൻ
നെടുങ്കണ്ടം: മോഷ്ടാക്കളുടെ ശല്യം പൊറുതിമുട്ടിച്ചപ്പോള്‍ ഇവരെ പിടികൂടുന്നവര്‍ക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു കര്ഷകന്. ഏലത്തോട്ടത്തില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷമായതോടെയാണ് തൂക്കുപാലം സ്വദേശിയായ രാജേഷ് പാരിതോഷികം പ്രഖ്യാപിച്ചത്. കോവിഡ് കാലഘട്ടത്തിലാണ് രാജേഷ് ഏലം കൃഷി ആരംഭിച്ചത്. വില കൊടുത്ത് വെള്ളം വാങ്ങിയാണ് കൃഷി പരിപാലിക്കുന്നത്. എന്നാല്‍, വിളവ് ആയ കാലം മുതല്‍ മോഷ്ടാക്കളുടെ ശല്യവും ആരംഭിച്ചു. തോട്ടത്തില്‍ നിന്നു പലതവണ പച്ച ഏലക്ക നഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ വിളവെടുപ്പിനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് രാജേഷിന് ഉണ്ടാകുന്നത്.
Read Moreഞങ്ങളുടെ റീൽസിന് വിജയ് ദേവരകൊണ്ട കമന്റിടാതെ പരീക്ഷയ്ക്ക് പഠിക്കില്ല’: പെണ്‍കുട്ടികളുടെ പോസ്റ്റിന് കിടിലൻ മറുപടിയുമായി താരം
ഹൈദരാബാദ്: അര്ജുന് റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. തെലുങ്ക് സിനിമ രംഗത്താണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇന്ന് ഇന്ത്യ മുഴുവന്‍ ഫാന്‍സുള്ള വ്യക്തിയാണ് വിജയ്. സ്ത്രീകള്‍ ഉൾപ്പെടെ വലിയൊരു വിഭാഗം ഫാന്‍സിനെ ആകര്‍ഷിക്കാറുണ്ട് താരം. ഇപ്പോഴിതാ തന്റെ ആരാധികമാരായ രണ്ട് വിദ്യാര്‍ഥിനികളോട് വിജയ്ക്കുളള കരുതലാണ് വൈറലാകുന്നത്. ഹര്‍ഷിദ റെഡ്ഡി എന്ന പ്രൊഫൈലില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഒരു റീൽസ് പങ്കുവച്ചു. “വിജയ് ദേവരകൊണ്ട ഈ വീഡിയോയിൽ കമന്റ് ഇട്ടാല്‍ ഞങ്ങൾ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും എന്ന തലക്കെട്ടോടെയാണ് പെൺകുട്ടികൾ വീഡിയോ പങ്കുവച്ചത്. വളരേ വേഗത്തിൽ തന്നെ റീല്‍സ് വൈറലായി. വീഡിയോ കണ്ടതാരം അതിനു കമന്റും നൽകി.”90% നേടൂ, ഞാൻ നിങ്ങളെ കാണും”എന്നാണ് വിജയ് ദേവരകൊണ്ട കമന്റ് ചെയ്തത്. എന്തായാലും ആരാധകരോട് താരത്തിനുള്ള കരുതല്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാണ്. അതേസമയം, ‘ഖുഷി’യുടെ…
Read More