പ്ലേറ്റിൽ വിളമ്പുന്ന എല്ലാത്തിലും കെച്ചപ്പിൻ്റെ തുള്ളികൾ ചേർക്കുന്ന ആളാണോ നിങ്ങൾ? അങ്ങനെയെങ്കിൽ, നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതും പരീക്ഷിച്ചുനോക്കാൻ നിങ്ങളെ കൊതിപ്പിക്കുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ടൊമാറ്റോ കെച്ചപ്പിനൊപ്പം കുറച്ച് ഓറിയോ ബിസ്ക്കറ്റ് കഴിക്കുന്ന ഒരു ഇൻഫ്ലുവൻസറുടെ വീഡിയോയാണിത്. സിംഗപ്പൂരിലെ ഇൻഫ്ലുവൻസർ കാൽവിൻ ലീ അപ്ലോഡ് ചെയ്ത ഇൻസ്റ്റാഗ്രാം റീലിൽ, അവൻ കുറച്ച് ബിസ്ക്കറ്റുകൾ ഒരു പ്ലേറ്റിൽ വയ്ക്കുകയും അവയിൽ തക്കാളി കെച്ചപ്പ് ഒഴിക്കുകയും ചെയ്യുന്നു. അധികം താമസിയാതെ, അവൻ അസാധാരണമായ ടോപ്പിംഗിൽ നന്നായി പൊതിഞ്ഞ ഒരു ഓറിയോ ബിസ്ക്കറ്റ് തിരഞ്ഞെടുത്ത് അതിന് ആദ്യത്തെ ക്രഞ്ച് നൽകുന്നു. അതിശയകരമെന്നു പറയട്ടെ, തക്കാളി കെച്ചപ്പ് ഒഴിച്ച ഓറിയോ ബിസ്ക്കറ്റ് പരീക്ഷിച്ചതിന് ശേഷം അദ്ദേഹം ഗ്രീൻ സിഗ്നൽ നൽകുകയും കാഴ്ചക്കാരോട് ഇത് പരീക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വ്യാപിക്കുകയും അപ്ലോഡ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ 38,000…
Read MoreDay: February 22, 2024
ടീനേജ് ഇപ്പോൾ ആസ്വദിക്കുന്നുണ്ട്
എട്ടിലും ഒമ്പതിലും പത്തിലും ഗേൾസ് സ്കൂളിലാണ് പഠിച്ചത്. അത് കഴിഞ്ഞ് കോളജിലും ഗേൾസ് തന്നെയായിരുന്നു. കോളജിൽ പഠിക്കുന്ന സമയത്ത് ബസ് സ്റ്റോപ്പിൽ ഒരു പയ്യൻ സ്ഥിരമായിട്ട് നിൽക്കും. ക്ഷമ കെട്ട് പയ്യനെ ഞാൻ പേടിപ്പിച്ചു. അച്ഛനെ വിളിക്കുമെന്ന് പറഞ്ഞു. ഒരു ദിവസം അച്ഛൻ വന്ന് ഇവനാണോ എന്ന് ചോദിച്ചു. ഇയാൾ തന്നെയാണെന്ന് പറഞ്ഞപ്പോൾ ഭംഗിയുണ്ടല്ലോ എന്ന് അച്ഛൻ. വിളിച്ചോണ്ട് വന്നത് പ്രൊട്ടക്ഷനാണ്. പക്ഷെ അച്ഛനും സുഹൃത്തും ഇരുന്ന് സംസാരിക്കുന്നു. പക്ഷെ ഇന്ന് ഒരു ടീനേജറുടെ അമ്മയായിരിക്കുമ്പോൾ കുറച്ച് കൂടെ ഞാൻ എന്റെ ടീനേജ് ആസ്വദിക്കുന്നുണ്ട്. കാരണം ആ സമയത്ത് നമ്മുടെ മാതാപിതാക്കളാണ് എല്ലാം. നമ്മൾ ചെയ്യുന്നത് തെറ്റാണോ എന്ന കൺഫ്യൂഷനിൽ ആ കാലമങ്ങ് കഴിഞ്ഞുപോയി. പക്ഷെ ഇന്ന് മക്കളിലൂടെയാണ് നമ്മൾ നമ്മളെ കാണുന്നത്. -പൂർണിമ ഇന്ദ്രജിത്ത്
Read Moreഅമ്മയും കുഞ്ഞും വീട്ടിലെ പ്രസവത്തിനിടെ മരിച്ച സംഭവം: ഭര്‍ത്താവ് റിമാൻഡിൽ
നേമം: അമ്മയും കുഞ്ഞും വീട്ടിലെ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസി (47) നെ കോടതി റിമാൻഡ് ചെയ്തു. വെള്ളായണി പഴയ കാരയ്ക്കാമണ്ഡപം തിരുമംഗലം ലൈനില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് തിരുമിറ്റക്കോട് അറങ്ങോട്ട് എഴുമങ്ങാട് പുത്തന്‍ പീടികയില്‍ കുഞ്ഞി മരയ്ക്കാര്‍ -ഫാത്തിമ ബീവി ദമ്പതികളുടെ മകള്‍ ഷമീറ (36)യും നവജാത ശിശുവുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് നയാസിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മനഃപ്പൂര്‍വമല്ലാത്ത നരഹത്യ, ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് ഷമീറയ്ക്ക് പ്രസവ വേദനയുണ്ടായത്. തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആംബുലന്‍സ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഷമീറയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. സംഭവ സമയത്ത് നയാസിന്റെ ബന്ധുക്കളായ ചിലരും…
Read Moreഗ്രാന്റായി നടത്താനുള്ള കപ്പാസിറ്റിയില്ല; വിവാഹത്തെ കുറിച്ച് സുദേവ് നായർ
ഞങ്ങൾ പരിചയപ്പെട്ടത് ബോംബെയിൽ വച്ചാണ്. മൂന്ന് വർഷത്തെ പരിചയമുണ്ട്. രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. കേരളത്തിൽ വച്ചു വിവാഹം നടത്തണമെന്നത് അമർദീപിന്റെ നിർബന്ധമായിരുന്നു. കേരളത്തിൽ വച്ചുള്ള വിവാഹം നല്ലൊരു അനുഭവമായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും അത് വലിയ സന്തോഷം നൽകി. വിവാഹശേഷം ഹാപ്പി മൂഡിലാണ്. സിനിമയിലേക്ക് എത്താനുള്ള ശ്രമത്തിലാണ് അമർദീപ്. മുംബൈയിൽ ഒരു വർക്കിനിടെയാണ് അമർദീപിനെ കണ്ടുമുട്ടിയത്. ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ ഞാൻ ആദ്യമായാണ് കാണുന്നത്. സ്വഭാവികമായും ഞാൻ ഫ്ലാറ്റായി. വളരെ ഓർഗാനിക്കായിട്ടാണ് റിലേഷൻഷിപ്പ് പ്രോഗ്രസായത്. അതുപോലെ കേരളത്തിലുള്ള ആളുകളുടെ സ്നേഹമാണ് അമർദീപിന് ഏറ്റവും ഇഷ്ടമായത്. ആരോടും പറയാതെയായിരുന്നു വിവാഹം നടത്തിയത്. എന്നിട്ടും ഗുരുവായൂരിൽ ഒരുപാടു പേർ വന്ന് ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നു. റിസപ്ഷൻ മുംബൈയിൽ വച്ചാണ്. പിന്നെ ഗ്രാന്റായി ഇവന്റ് നടത്താനുള്ള കപ്പാസിറ്റിയില്ല. ഞാനുമായി അടുപ്പമുള്ള എല്ല താരങ്ങളെയും റിസപ്ഷനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഫ്രീയായിട്ടുള്ളവർ അവിടെ തീർച്ചയായും…
Read Moreദീപിക പദുക്കോണ്‍ അമ്മയാകുന്നു?
ബോളിവുഡിലെ താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരായിട്ട് അഞ്ചു വർഷം പിന്നിട്ടു. എന്നിട്ടും താരദമ്പതികൾക്കു കുട്ടികൾ പിറക്കാത്തതിൽ ആരാധകർ ആശങ്കയിലായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും ആരാധകരെ തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നു. ബോളിവുഡ് മാധ്യമങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപിക പദുക്കോണ്‍ ഗര്‍ഭിണിയാണ്. വമ്പന്‍ ചിത്രങ്ങളുടെ ഭാഗമാണ് ദീപിക ഇപ്പോള്‍. നാഗ് അശ്വിന്റെ പ്രഭാസ് ചിത്രമായ കല്‍ക്കിയിലെ നായിക വേഷമാണ് ദീപിക ഇപ്പോള്‍ ചെയ്യുന്നത്. സിംഗം സീരീസില്‍ നിര്‍ണായക വേഷവും ദീപികയെ കാത്തിരിക്കുന്നുണ്ട്. ഇതിനിടയിലാണ് നടി ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇരുവരും ആദ്യത്തെ കണ്മണിയെയാണ് സ്വാഗതം ചെയ്യാന്‍ പോകുന്നത്. ദീപിക ഗർഭിണി ആണെന്ന കാര്യത്തിൽ നേരത്തെതന്നെ ആരാധകര്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ദീപിക അമ്മയാവാന്‍ തയാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടും ചെയ്തിരുന്നു. നാല് മാസം ഗര്‍ഭിണിയാണ് ദീപികയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. അതേസമയം രണ്‍വീറും…
Read Moreമംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ്; ബംഗളൂരു-കൊച്ചുവേളി പൊങ്കാല സ്പെഷൽ
കൊല്ലം: മംഗളൂരു സെന്‍ട്രലില്‍നിന്നു തിരിച്ച് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിചേരുന്ന ട്രെയിന്‍ നമ്പര്‍ 16348 ന് പരവൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു. ട്രെയിന്‍ ഓടുന്നതിന് അഞ്ച് മിനിട്ട് അധിക സമയവും അനുവദിച്ചിട്ടുണ്ട്. ഈ എക്സ്പ്രസിന് പരവൂര്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവായത്. നേരത്തേ ഈ ട്രെയിനിന് പരവൂരിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. കോവിഡ് കാലത്ത് രാജ്യത്താകമാനം ട്രെയിൻ സർവീസുകൾ നിർത്തിവച്ച ശേഷം പുനഃസ്ഥാപിച്ചപ്പോഴാണ് സ്റ്റോപ്പ് ഒഴിവാക്കിയത്. തുടർന്ന് സ്റ്റോപ്പ് വീണ്ടും ലഭിക്കുന്നതിനായി യാത്രക്കാരുടെ സംഘടനകൾ പ്രക്ഷോഭരംഗത്തായിരുന്നു. ട്രെയിന്‍ നമ്പർ 16366 നാഗര്‍കോവില്‍ -കോട്ടയം പാസഞ്ചറിന് പെരിനാട്ടും ഇരവിപുരത്തും, ട്രെയിന്‍ നമ്പർ 16629/16630 മലബാര്‍ എക്സ്പ്രസിന് മയ്യനാട്ടും, ട്രെയിന്‍ നമ്പർ 16791/16792 തിരുനെല്‍വേലി പാലക്കാട് പാലരുവി എക്സ്പ്രസിന് ആര്യങ്കാവിലും, ട്രെയിന്‍ നമ്പർ 16101/16102 ചെന്നൈ എഗ്മോര്‍ കൊല്ലം എക്സ്പ്രസിന്…
Read Moreനാടോടി കുടുംബത്തിലെ രണ്ടു വയസുകാരിയെ കാണാതായ സംഭവം; നാട്ടിലേക്കു തിരിച്ചു പോകണമെന്ന് കുട്ടിയുടെ ബന്ധുക്കൾ; ഇതുവരെ ഒരുതെളിവും ലഭിച്ചില്ലെന്ന് പോലീസ്
തിരുവനന്തപുരം: നാടോടി കുടുംബത്തിലെ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെക്കുറിച്ച് നിർണായക വിവരം ലഭിക്കാതെ അന്വേഷണ സംഘം. അതേസമയം കുട്ടിയുടെ ബന്ധുക്കൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുട്ടിയെ കണ്ടെത്തിയതിനാൽ സ്വന്തം നാട്ടിലേക്ക് പോകണമെന്ന നിലപാടിലാണ് കുട്ടിയുടെ മാതാപിതാക്കൾ. എന്നാൽ അന്വേഷണം പൂർത്തിയാകുന്നത് വരെ തിരുവനന്തപുരം വിട്ട് പോകരുതെന്ന് അന്വേഷണ സംഘം നിർദേശം നൽകിയിരിക്കുകയാണ്.കുട്ടിയെയും മാതാവിനെയും ചൈൾഡ് വെൽഫെയർ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. കുട്ടിയെ കാണാതായ സ്ഥലത്തെയും കുട്ടിയെ കണ്ടെത്തിയ പ്രദേശത്തെയും നിരവധി സിസിടിവി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ പ്രതികളിലേക്കെത്താൻ സഹായിക്കുന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ചാക്കയ്ക്ക് സമീപത്ത് നിന്നും ബീഹാർ സ്വദേശികളായ ദന്പതികളുടെ രണ്ട്…
Read Moreനടി വിദ്യാ ബാലന്റെ പേരില്‍ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമം; പരാതി നൽകി നടി
മുംബൈ: ബോളിവുഡ് താരം വിദ്യാ ബാലന്റെ പേരില്‍ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമമെന്നു പരാതി. വ്യാജ ഇന്‍സ്റ്റഗ്രാമും ജി മെയിലും ഉണ്ടാക്കിയാണു പണം തട്ടാന്‍ ശ്രമം നടന്നത്. ഇതു സംബന്ധിച്ച് താരം മുംബൈ പോലീസിൽ പരാതി നൽകി.ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. വിദ്യാ ബാലനു കീഴില്‍ തൊഴിലവസരങ്ങളുണ്ടെന്ന് സിനിമാക്കാര്‍ക്കിടയില്‍ തന്നെയാണു തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചത്. വ്യാജ അക്കൗണ്ട് നിര്‍മിച്ചത് ആരാണെന്നു കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും വിദ്യാ ബാലന്റെ പേരില്‍ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നടി തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നു സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചിരുന്നു.
Read Moreകണ്ണൂരില്‍ എല്ലാ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്; ടി.പി. വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന്റെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് കെ.എം. ഷാജി
കൊണ്ടോട്ടി: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയായ സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്റെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. ടി.പി. വധക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏകകണ്ണിയായിരുന്നു കുഞ്ഞനന്തനെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ് ലിം ലീഗ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂരില്‍ എല്ലാ കൊലപാതകങ്ങളിലും കൊന്നവര്‍ െകാല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നത്. ഫസല്‍ വധക്കേസിലെ മൂന്നുപേരും കൊല്ലപ്പെടുകയായിരുന്നു. കുറച്ച് ആളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊലപാതകം നടത്തി തിരികെ വരും. അവരില്‍നിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ഫസല്‍ വധകേക്കസില് പ്രതികളെ കൊന്നതും സപിഎമ്മാണ്. ഷുക്കൂര്‍ വധക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഷാജി പറഞ്ഞു. ടിപി വധക്കേസില്‍ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തന് ജയില്‍ ശിക്ഷ അനുഭവിച്ചുവരവെ 2020 ജൂണിലാണ്…
Read Moreമറക്കാനാവാത്ത ചിരിമാല; സുബി സുരേഷ് വിട പറഞ്ഞിട്ട് ഒരു വർഷം
ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. കൊച്ചിൻ കലാഭവനിലൂടെയാണ് സുബി മുഖ്യധാരയിലേക്ക് എത്തിയത്. ഇരുപതിലേറെ സിനിമകളിലും സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബിയുടെ ജനനം. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്കൂള്‍-കോളജ് വിദ്യാഭ്യാസം. സ്കൂള്‍ പഠനകാലത്തു നല്ലൊരു നർത്തകിയായിരുന്നു സുബി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. ഇതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. പിന്നീട് മിനി സ്ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെയാണ് സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളില് വിവിധതരത്തിലുള്ള കോമഡി റോളുകള്‍ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയിലൂടെ അവതാരകയായും സുബി തിളങ്ങി.…
Read More