മ​റ​ക്കാ​നാ​വാ​ത്ത ചി​രി​മാ​ല; സു​ബി സു​രേ​ഷ് വി​ട പ​റ​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷം

ച​ല​ച്ചി​ത്ര ന​ടി​യും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യു​മാ​യ സു​ബി സു​രേ​ഷ് വി​ട​പ​റ​ഞ്ഞി​ട്ട് ഇ​ന്ന് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. കൊ​ച്ചി​ൻ ക​ലാ​ഭ​വ​നി​ലൂ​ടെ​യാ​ണ് സു​ബി മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​രു​പ​തി​ലേ​റെ സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ തൃ​പ്പൂ​ണി​ത്തു​റ​യി​ലാ​യി​രു​ന്നു സു​ബി​യു​ടെ ജ​ന​നം. തൃ​പ്പൂ​ണി​ത്തു​റ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സി​ലു​മാ​യി​രു​ന്നു സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ഭ്യാ​സം.

സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്തു ന​ല്ലൊ​രു ന​ർ​ത്ത​കി​യാ​യി​രു​ന്നു സു​ബി. ബ്രേ​ക്ക് ഡാ​ന്‍​സാ​യി​രു​ന്നു സു​ബി പ​ഠി​ച്ച​ത്. ഇ​തി​ലൂ​ടെ​യാ​ണ് വേ​ദി​ക​ളി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം കുറിച്ചത്. പി​ന്നീ​ട് മി​നി സ്‌​ക്രീ​നി​ല്‍ കോ​മ​ഡി പ​രി​പാ​ടി​ക​ള്‍ ചെ​യ്തു. സി​നി​മാ​ല എ​ന്ന കോ​മ​ഡി പ​ര​മ്പ​ര​യി​ലൂ​ടെയാണ് സു​ബി സു​രേ​ഷ് പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​യി മാ​റി​യ​ത്.

ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ളി​ലും സ്‌​റ്റേ​ജ് ഷോ​ക​ളി​ലു​മാ​യി നി​ര​വ​ധി സ്‌​കി​റ്റു​ക​ളി​ല്‍ വി​വി​ധ​ത​ര​ത്തി​ലു​ള്ള കോ​മ​ഡി റോ​ളു​ക​ള്‍ സു​ബി ചെ​യ്തി​ട്ടു​ണ്ട്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ധാ​രാ​ളം സ്റ്റേ​ജ് ഷോ​ക​ളി​ല്‍ കോ​മ​ഡി സ്‌​കി​റ്റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. സൂ​ര്യ ടി​വി​യി​ലെ കു​ട്ടി​പ്പ​ട്ടാ​ളം എ​ന്ന കൊ​ച്ചു​കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​യിലൂടെ അ​വ​താ​ര​ക​യാ​യും സു​ബി തി​ള​ങ്ങി.

 

Related posts

Leave a Comment