പ​ള​ളു​രു​ത്തി​യി​ല്‍ കൊ​ല​ക്കേ​സ് പ്ര​തി കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വം: ര​ണ്ടുപേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: പ​ള്ളു​രു​ത്തി ക​ച്ചേ​രി​പ്പ​ടി​യി​ല്‍ കൊ​ല​ക്കേ​സ് പ്ര​തി കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. കേ​സി​ല്‍ മു​ഖ്യ പ്ര​തി ഫാ​ജി​സ്, ചോ​റ് അ​ച്ചു എ​ന്നി​വ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​വ​രെ മ​ട്ടാ​ഞ്ചേ​രി അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​ആ​ര്‍. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ഉ​ച്ച​യ്ക്കു ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ഏ​ലൂ​ര്‍ കാ​ഞ്ഞി​ര​ക്കു​ന്ന​ത്ത് വീ​ട്ടി​ല്‍ ക​രീ​മി​ന്‍റെ മ​ക​ന്‍ ലാ​ല്‍​ജു​വാ (40)ണ് ​ഇ​ന്ന​ലെ കു​ത്തേ​റ്റു മ​രി​ച്ച​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് പ​ള്ളു​രു​ത്തി സ്വ​ദേ​ശി ജോ​ജി കു​ത്തേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പോ​ലീ​സ് ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷം ലാ​ല്‍​ജു​വി​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. 2021ല്‍ ​കു​മ്പ​ള​ങ്ങി​യി​ല്‍ ന​ട​ന്ന ലാ​സ​ര്‍ ആ​ന്‍റണി കൊ​ല​പാ​ത​ക​ത്തി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് ലാ​ല്‍​ജു. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്ളു​രു​ത്തി, തോ​പ്പും​പ​ടി സ്വ​ദേ​ശി​ക​ളു​മാ​യി…

Read More

വാഹനത്തിൽ പോ​ലീ​സ് സ്റ്റി​ക്ക​ർ പ​തി​ച്ച സംഭവം; സാ​ദി​ഖ് പാ​ഷ​യെ​യും കൂ​ട്ടാ​ളി​ക​ളെ​യും പോലീസ് ചോദ്യം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് സ്റ്റി​ക്ക​ർ പ​തി​ച്ച വാ​ഹ​ന​ത്തി​ൽ ചെ​ന്നൈ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ എ​ൻ​ഐ​എ കേ​സി​ലെ പ്ര​തി സാ​ദി​ഖ് പാ​ഷ​യെ​യും കൂ​ട്ടാ​ളി​ക​ളെ​യും സി​റ്റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. സാ​ദി​ഖ് പാ​ഷ, നൂ​റു​ൽ ഹാ​ലി​ക്, ഷാ​ഹു​ൽ ഹ​മീ​ദ്, നാ​സ​ർ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ൾ നി​ല​വി​ൽ റി​മാ​ൻഡിലാ​ണ്. ഐ​എ​സ്, അ​ൽ ക്വ​യ്ദ എ​ന്നീ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്ത കേ​സി​ൽ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലാ​യി​രു​ന്ന സാ​ദി​ഖ് പാ​ഷ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ പോ​ലീ​സു​കാ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സാ​ദി​ഖ് പാ​ഷ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ നി​ന്നാ​ണ് വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​ത്.ഭാ​ര്യ​യു​മാ​യു​ള്ള പി​ണ​ക്കം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നും ഭാ​ര്യ​യെ കൂ​ട്ടി​ക്കൊ​ണ്ട് പോ​കാ​നു​മാ​ണ് സാ​ദി​ഖും സം​ഘ​വും ക​ഴി​ഞ്ഞ ദി​വ​സം വ​ട്ടി​യൂ​ർ​ക്കാ​വി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഭാ​ര്യ…

Read More

അ​ഞ്ച​ലി​ല്‍ ക​ത്തി​ക്കുത്ത്: സെക്യൂരിറ്റി ജീവനക്കാരൻ മ​രി​ച്ചു

അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ കു​രു​വി​ക്കോ​ണ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സെക്യൂരിറ്റി ജീവനക്കാ രൻ മ​രി​ച്ചു. നെ​ടി​യ​റ കോ​യി​പ്പാ​ട്ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഭാ​സി (60) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​രു​വി​ക്കോ​ണം സ​ര്‍​ക്കാ​ര്‍ മ​ദ്യ​വി​ല്പനശാ​ല​യു​ള്‍​പ്പെ​ടു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സെ​ക്യൂ​രി​റ്റി​യാ​ണ് കൊ​ല്ല​പ്പെ​ട്ട ഭാ​സി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ഭാ​സി​യും കേ​സി​ലെ പ്ര​തി​യാ​യ ബാ​ല​ച​ന്ദ്ര പ​ണി​ക്ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​രുന്നു. ഇ​തേത്തുട​ര്‍​ന്ന് ഭാ​സി​യു​ടെ മ​ക​നും സു​ഹൃ​ത്തും എ​ത്തി ബാ​ല​ച​ന്ദ്ര പ​ണി​ക്ക​രെ മ​ര്‍​ദി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ രാ​ത്രി​യോ​ടെ വീ​ണ്ടും എ​ത്തു​ക​യും കു​രു​വി​ക്കോ​ണം മ​ദ്യവി​ല്പന ശാ​ല​യു​ടെ താ​ഴെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​മ​ന്‍റ് ഗോ​ഡൗ​ണി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഭാ​സി, മ​ക​ന്‍ മ​നോ​ജ്‌, സു​ഹൃ​ത്താ​യ വി​ഷ്ണു എ​ന്നി​വ​രെ കു​ത്തു​ക​യാ​യി​രു​ന്നു. പി​ടി​വ​ലി​ക്കി​ട​യി​ൽ ബാ​ല​ച​ന്ദ്ര പ​ണി​ക്ക​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ള്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കു​ത്തേ​റ്റു പ​രി​ക്ക് സം​ഭ​വി​ച്ച മൂ​വ​രെ​യും അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ…

Read More

 ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​ക്കേ​സി​ൽ നി​യ​മ​പോ​രാ​ട്ടം തു​ട​രും; മു​ഖ്യ​മ​ന്ത്രി ര​ക്ത​ദാ​ഹിയെന്ന്​ കെ. സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ടി.​പി.​ ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​ക്കേ​സി​ൽ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. ഹൈ​ക്കോ​ട​തി വി​ധി ആ​ശ്വാ​സം പ​ക​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ മു​ഴു​വ​ൻ പേ​രെ​യും പി​ടി​കു​ടും വ​രെ പോ​രാ​ട്ടം തു​ട​രും. കൊ​ല​യി​ൽ സി​പി​എ​മ്മി​ന് പ​ങ്കി​ല്ലെ​ന്ന വാ​ദം പൊ​ളി​ഞ്ഞു. കൊ​ല​യ്ക്ക് അ​നു​മ​തി കൊ​ടു​ത്ത നേ​താ​ക്ക​ൾ ഇ​പ്പോ​ഴും സി​പി​എ​മ്മി​ൽ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി ര​ക്ത​ദാ​ഹി​യാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സ​മ​രാ​ഗ്നി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

വെന്തുരുകി കേരളം; കൊടുംചൂടിൽ വലഞ്ഞ് ജനം

തി​രു​വ​ന​ന്ത​പു​രം: കൊ​ടും ചൂ​ടിൽ വശംകെട്ട് ജനം. നാളെ വ​രെ കൊ​ല്ലം, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ര്‍, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് ശ​രാ​ശ​രി ഉ​യ​ര്‍​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ത്രി​യി​ലും താ​പ​നി​ല വ​ലി​യ തോ​തി​ല്‍ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല. 27 – 30 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ന് ഇ​ട​യി​ല്‍ പ​ല​യി​ട​ത്തും രാ​ത്രി​യി​ലും താ​പ​നി​ല ഉ​യ​ര്‍​ന്നു ത​ന്നെ നി​ല്‍​ക്കു​ന്നു. നാളെ വ​രെ കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല തുടരുമെന്നാണ് മുന്നറിയിപ്പ്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡിഗ്രി സെൽഷ്യസ് വ​രെ​യും തൃശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36 ഡിഗ്രി സെൽഷ്യസ് വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യുണ്ടെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ഈ ​ജി​ല്ല​ക​ളി​ൽ,…

Read More

ച​പ്പാ​ത്തി​യും ചി​ക്ക​നും അ​ട​ങ്ങി​യ ടി​ഫി​ൻ ബോ​ക്സ് കി​ട്ട​ണ​മെ​ന്ന വാ​ശി​യി​ലാ​ണ് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ​ത്; ഗണപതി

ചേ​ട്ട​ൻ ചി​ദം​ബ​ര​ത്തി​നോ​ടു​ള്ള വാ​ശി​യാ​ണ് ത​ന്നെ സി​നി​മ​യി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്ന് ഗ​ണ​പ​തി. ഞാ​നും ചി​ദം​ബ​ര​വും ചെ​റു​പ്പം മു​ത​ൽ ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ്. പ​ണ്ട് ഭ​ക്തി സീ​രി​യ​ലു​ക​ൾ​ക്ക് ഡ​ബ്ബ് ചെ​യ്യാ​ൻ നി​ര​ന്ത​രം മെ​റി​ലാ​ൻ​ഡ് സ്റ്റു​ഡി​യോ​യി​ൽ വ​രു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഞാ​നും ചി​ദു​വും ഒ​രു​മി​ച്ച് വ​ർ​ക്ക് ചെ​യ്ത് തു​ട​ങ്ങു​ന്ന​ത്. ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ചി​ദു​വി​ന് മ​ന​സി​ലാ​യി ഇ​തൊ​ന്നും ന​ട​പ​ടി​യാ​വി​ല്ല. അ​ങ്ങ​നെ ചി​ദു അ​തു​വി​ട്ടു. ചി​ദു കാ​ര​ണ​മാ​ണ് ഞാ​ൻ ന​ട​നാ​കു​ന്ന​ത്. ചി​ദു എ​ന്നെ​ക്കാ​ൾ മു​മ്പ് ന​ട​നാ​ണ്. ആ​ലി​പ്പ​ഴം എ​ന്ന സീ​രി​യ​ലി​ൽ ഒ​രു മു​ഴു​നീ​ള വേ​ഷം ചി​ദു ചെ​യ്തി​ട്ടു​ണ്ട്. അ​തു​പോ​ലെ ആ ​സ​മ​യ​ത്ത് ചി​ദു​വി​ന് സെ​റ്റി​ൽ നി​ന്നു ച​പ്പാ​ത്തി​യും ചി​ക്ക​നും അ​ട​ങ്ങി​യ ടി​ഫി​ൻ ബോ​ക്സ് കി​ട്ടു​മാ​യി​രു​ന്നു. അ​ത് അ​വ​ൻ ഇ​ട​യ്ക്ക് എ​നി​ക്കും ത​രും ചി​ല​പ്പോ​ൾ ത​രി​ല്ല. അ​ത് എ​നി​ക്ക് വ​ലി​യ പ്ര​ശ്ന​മാ​യി. അ​ങ്ങ​നെ ച​പ്പാ​ത്തി​യും ചി​ക്ക​നും അ​ട​ങ്ങി​യ ടി​ഫി​ൻ ബോ​ക്സ് കി​ട്ട​ണ​മെ​ന്ന വാ​ശി​യി​ലാ​ണ് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ​ത്. പി​ന്നെ…

Read More

സാരിയിൽ ക്ലാസിക് ലുക്കിൽ അന്ന ബെൻ; ചിത്രങ്ങൾ കാണാം

വ​ള​രെ ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് അ​ന്ന ബെ​ൻ. സാ​രി​യി​ല്‍ ക്ലാ​സി​ക്ക് ലു​ക്കിൽ എത്തിയ അ​ന്ന ബെ​ൻ ആണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം. താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ൾ പെ​യി​ന്‍റിം​ഗ് പോ​ലെ​യു​ണ്ട​ല്ലോ​യെ​ന്ന് ആ​രാ​ധ​ക​ര്‍. നീ​ല നി​റ​ത്തി​ലു​ള്ള സാ​രി​യ​ണി​ഞ്ഞു​ള്ള ഫോ​ട്ടോ​സാ​ണ് അ​ന്ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.  സാ​രി​യു​ടെ ബോ​ര്‍​ഡ​റി​ല്‍ ഗോ​ള്‍​ഡ​ന്‍ നി​റ​ത്തി​ലു​ള്ള ചെ​റി​യ ബോ​ര്‍​ഡ​റാ​ണു​ള്ള​ത്. ഫോ​ട്ടോ​ക​ള്‍ ആ​രാ​ധ​ക​രേ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​രം വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി. വ​ള​രെ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടു​ത​ന്നെ ഈ ​രം​ഗ​ത്തു ത​ന്‍റേ​താ​യൊ​രി​ടം ക​ണ്ടെ​ത്താ​ന്‍ താ​ര​ത്തി​നു ക​ഴി​ഞ്ഞു. പോസ്റ്റ്കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ഓ​ഫ് റോ​ഡ് ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി; കാത്തിരിപ്പോടെ ആരാധകർ

അ​പ്പാ​നി ശ​ര​ത്, ജോ​സു​കു​ട്ടി ജേ​ക്ക​ബ്, രോ​ഹി​ത് മേ​നോ​ൻ, നി​ൽ​ജ കെ. ​ബേ​ബി, ഹി​മാ​ശ​ങ്ക​രി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ഷാ​ജി സ്റ്റീ​ഫ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഓ​ഫ് റോ​ഡ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ റി​ലീ​സാ​യി.ഹ​രി​കൃ​ഷ്ണ​ൻ, സ​ഞ്ജു മ​ധു, അ​രു​ൺ പു​ന​ലൂ​ർ, ഉ​ണ്ണി രാ​ജാ, രാ​ജ് ജോ​സ​ഫ്, ടോം ​സ്കോ​ട്ട്, എ​ന്നീ യു​വ​താ​ര​ങ്ങ​ളോ​ടൊ​പ്പം ലാ​ൽ ജോ​സ്, അ​ജി​ത് കോ​ശി, നി​യാ​സ് ബ​ക്ക​ർ, ഗ​ണേ​ഷ് രം​ഗ​ൻ, അ​ല എ​സ് ന​യ​ന തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഒ​ട്ടേ​റേ പു​തു​മു​ഖ​ങ്ങ​ളും വേ​ഷ​മി​ടു​ന്നു. റീ​ൽ​സ് ആ​ൻ​ഡ് ഫ്രെ​യിം​സി​ന് വേ​ണ്ടി ബെ​ൻ​സ് രാ​ജ്, ക​രി​മ്പും​കാ​ലാ​യി​ൽ തോ​മ​സ്,സി​ജു പ​ത്മ​നാ​ഭ​ൻ,മാ​യ എം ​ടി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ണം പി ​കാ​ർ​ത്തി​ക് നി​ർ​വ​ഹി​ക്കു​ന്നു. ഷാ​ജി സ്റ്റീ​ഫ​ൻ, ക​രി​മ്പും​കാ​ല​യി​ൽ തോ​മ​സ്, സി​ജു ക​ണ്ട​ന്ത​ള്ളി,ബെ​ന്നി ജോ​സ​ഫ് ഇ​ട​മ​ന എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് സു​ഭാ​ഷ് മോ​ഹ​ൻ​രാ​ജ്…

Read More

കാട്ടരുവിയിൽ നിന്നുള്ള ‘ഹോട്ട്’ചിത്രങ്ങൾ; സാ​മ​ന്ത​യ്‌ക്കെ​തി​രേ വി​മ​ർ​ശ​നം

കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി എ​ന്നും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന താ​ര​സു​ന്ദ​രി​യാ​ണ് സാ​മ​ന്ത. ആ​ദ്യ​കാ​ല​ത്ത് വി​മ​ര്‍​ശ​ന​ങ്ങ​ളോ ഗോ​സി​പ്പു​ക​ളോ ഒ​ന്നു​മി​ല്ലാ​തെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ല്‍ ഇ​ടം​നേ​ടി​യ സാ​മ​ന്ത ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി വി​മ​ര്‍​ശി​ക്ക​പ്പെ​ട്ട് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ നാ​ഗ ചൈ​ത​ന്യ​യു​മാ​യി വേ​ര്‍​പി​രി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് സാ​മ​ന്ത​യ്‌​ക്കെ​തി​രേ വ​ലി​യ​തോ​തി​ൽ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍ന്നു വ​രു​ന്ന​ത്. വി​വാ​ഹ​മോ​ച​ന​ത്തി​നു പി​ന്നാ​ലെ തെ​ലു​ങ്ക് സി​നി​മ​യി​ല്‍ സാ​മ​ന്ത ഐ​റ്റം ഡാ​ന്‍​സി​ല്‍ അ​ഭി​ന​യി​ച്ച് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രു​ന്നു. കോ​ടി​ക​ള്‍ പ്ര​തി​ഫ​ലം വാ​ങ്ങി കൊ​ണ്ടാ​യി​രു​ന്നു ന​ടി​യു​ടെ ഐ​റ്റം ഡാ​ന്‍​സ്. ഇ​തോ​ടെ​യാ​ണ് താ​ര​ത്തി​നെ​തി​രേ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു ശ​ക്തി കൂ​ടി​യ​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി കാ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള റി​സോ​ര്‍​ട്ടി​ല്‍ താ​മ​സി​ക്കു​ക​യാ​ണ് ന​ടി. അ​വി​ടെ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കാ​ടി​ന് ന​ടു​വി​ലു​ള്ള അരുവിയിൽ‍ കു​ളി​ക്കു​ന്ന ചി​ല ചി​ത്ര​ങ്ങ​ളു​മാ​യി​ട്ടാ​ണ് സാ​മ​ന്ത ഇ​പ്പോ​ള്‍ വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ല്‍ ന​ടി ബി​ക്കി​നി​യാ​ണു ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ വി​മ​ര്‍​ശ​നാ​ത്മ​ക​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി​ട്ടാ​ണ് ആ​രാ​ധ​ക​രും എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തൊ​ക്കെ ക​ണ്ട് നാ​ഗ​ചൈ​ത​ന്യ ക​ര​യു​ന്നു​ണ്ടാ​വും, വ​ന്നുവ​ന്ന്…

Read More

ത​ല​ശേ​രി പൈ​തൃ​ക ന​ഗ​രി​യി​ലെ സ​ർ​വീ​സിന് പ​ഴ​ഞ്ച​ൻ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ്

ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ലെ​യും മാ​ഹി​യി​ലെ​യും പൈ​തൃ​ക ഇ​ട​ങ്ങ​ൾ കാ​ണാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കെ​എ​സ്ആ​ർ​ടി​സി ഓ​ടി​ക്കു​ന്ന​ത് പ​ഴ​ഞ്ച​ൻ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ്. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ടൂ​റി​സ്റ്റു​ക​ൾ​ക്കാ​യി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന 32 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ 1991 മോ​ഡ​ൽ റൂ​ഫ്‌​ലെ​സ് ഡ​ബി​ൾ ഡെ​ക്ക​ർ ബ​സാ​ണ് ത​ല​ശേ​രി​യി​ലെ​ത്തി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കെ​എ​ൽ 15-0587 എ​ന്ന ന​ന്പ​ർ ഡ​ബി​ൾ ഡെ​ക്ക​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി 2020 ഫെ​ബ്രു​വ​രി 12ന് ​തീ​ർ​ന്ന​താ​യാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളി​ലു​ള്ള​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം 15 വ​ർ​ഷം ക​ഴി​ഞ്ഞ ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. ഈ ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ന്നെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി വ​രി​ക​യാ​ണ്. അതിനിടെയാ​ണ് കെ​എ​സ്ആ​ആ​ർ​ടി​സി കാ​ല​പ​രി​ധി പ​രി​ഗ​ണി​ക്കാ​തെ 1991 മോ​ഡ​ൽ ബ​സ് ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കേ​ന്ദ്രനി​യ​മ​മ​നു​സ​രി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്ക് 15 വ​ർ​ഷം കാ​ലാ​വ​ധി നി​ശ്ച​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ…

Read More