ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാക്കിയതിനു തൊട്ടുപിന്നാലെ സിറ്റിംഗ് എംപിയുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിച്ചു. ഉത്തർപ്രദേശിലെ ബരാബങ്കി എംപിയായ ഉപേന്ദ്ര സിംഗ് റാവത്തിന്റെ അശ്ലീല വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ സീറ്റിൽനിന്നുതന്നെയാണ് എംപി വീണ്ടും ജനവിധി തേടുന്നത്. എംപിയുടെ സ്ത്രീയ്ക്കൊപ്പമുള്ള ദൃശ്യങ്ങൾ ഇന്നലെയാണു പ്രചരിച്ചത്. എംപിയുടെ പേഴ്സണൽ സെക്രട്ടറി ദിനേശ് ചന്ദ്ര റാവത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസ് കേസെടുത്തു. ഉപേന്ദ്രി സിംഗിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചശേഷം എംപിയുടെ പ്രതിച്ഛായ മോശമാക്കാൻ വേണ്ടി ചിലർ ചെയ്തതാണ് സംഭവമെന്നാണ് എഫ്ഐആറിൽ പറയുന്നത്. വ്യാജ അശ്ലീല വീഡിയോ പ്രചരിച്ചവരെ ഉടൻ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉപേന്ദ്ര സിംഗ് പറഞ്ഞു. ആദ്യഘട്ടമായി 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടം നേടി.
Read MoreDay: March 4, 2024
പാക്കിസ്ഥാനിൽ കനത്ത മഴ; മരണം 35
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 35 ആയി. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 50ലേറെ പേർക്കു പരിക്കേറ്റു. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ കനത്ത മഴയാണ്. മഴയിൽ നിരവധി വീടുകൾ തകർന്നു. പലയിടത്തും മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് കൂടുതൽ നാശമുണ്ടായിരിക്കുന്നത്. ഇവിടെ മാത്രം 30 പേർ മരിച്ചു. തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽ അഞ്ചു പേർ മരിച്ചു. ഇവിടെനിന്ന് പതിനായിരത്തിലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എഴുന്നൂറോളം വീടുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
Read Moreസോഡ കുടിക്കാനെത്തി വയോധികയുടെ മാല മോഷ്ടിച്ച പ്രതി പിടിയിൽ
കടുത്തുരുത്തി: സോഡ കുടിക്കാനെത്തി കടയുടമയായ വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞയാളെ പിടികൂടി. തലയോലപ്പറമ്പ് പൊതി പുളിക്കല്‍ ബിജോ പി. ജോസി(40) നെയാണു പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ന് ആയാംകുടി എരുമത്തുരുത്ത് അമ്പാട്ടുകാവ് ഭഗവതി ക്ഷേത്രത്തിനു സമീപം കട നടത്തുന്ന പുത്തന്‍പുരയില്‍ സുമതിയമ്മ (78) യുടെ ഒന്നര പവന്റെ സ്വര്‍ണ മാലയാണ് ഇയാള്‍ പൊട്ടിച്ചെടുത്തത്. ചുവന്ന സ്കൂട്ടറിലെത്തിയ യുവാവ് ജല അഥോറിറ്റിയിലെ ജോലിക്കാരനാണെന്നും പൈപ്പ് പൊട്ടിയതു നന്നാക്കാനെത്തിയതാണെന്നും പരിചയപ്പെടുത്തിയാണു സോഡ ആവശ്യപ്പെട്ടത്. തൊപ്പിയും കണ്ണടയും മാസ്കും ധരിച്ചിരുന്ന ഇയാള്‍ മാസ്ക് കുറച്ച് മാറ്റി സോഡാ കുടിച്ചശേഷം കുപ്പി തിരികെ നല്‍കുകയും ഒരു സെല്‍ഫി എടുക്കാമെന്നു കടയുടമയോടു പറയുകയും ചെയ്തു. സെല്‍ഫി എടുക്കാന്‍ സമ്മതിക്കാതിരുന്ന കടയുടമ കുപ്പിയെടുത്തു താഴെ ഇരുന്ന സോഡാപ്പെട്ടിയിലേക്കു വയ്ക്കുന്നതിനിടെയില്‍ മാല പൊട്ടിച്ചു സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടി കടയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കടുത്തുരുത്തി എസ്ഐ…
Read Moreകോട്ടയത്ത് പ്രചാരണം ഉഷാർ; എല്‍ഡിഎഫ് കണ്വന്ഷന് 10ന്; യുഡിഎഫ് 11ന്
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. മണ്ഡലത്തിലാകമാനം ഓട്ട പ്രദക്ഷിണത്തിലാണ് ഇരു സ്ഥാനാര്‍ഥികളും. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്നു വൈകുന്നേരം നാലിന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് നേതൃയോഗം ചേരും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, മാണി സി. കാപ്പന് എംഎല്‍എ തുടങ്ങിയവര്‍ പങ്കെുടക്കും. 11നു വൈകുന്നേരം നാലിന് തിരുനക്കര മൈതാനത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ ഘകകക്ഷി നേതാക്കള്‍ പങ്കെടുക്കും. തോമസ് ചാഴികാടന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആവേശകരമായി തുടരുന്നു. വിവിധ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രധാന നേതാക്കളെയും പ്രവര്‍ത്തകരെയും നേരിട്ടു കണ്ട് വോട്ടഭ്യര്ഥിച്ചാണു പ്രാഥമിക പ്രചാരണം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എല്‍ഡിഎഫ് നേതൃയോഗങ്ങളും സജീവമാണ്. ഇന്നലെ അയര്‍ക്കുന്നം, അകലക്കുന്നം,…
Read Moreബസിൽനിന്ന് ഇറങ്ങിയ യുവതി അതേ ബസിടിച്ച് മരിച്ചു
കറുകച്ചാൽ: സ്വകാര്യ ബസിൽനിന്നും ഇറങ്ങിയ യുവതി അതേ ബസിടിച്ച് മരിച്ചു. നെടുമണ്ണി ആലുങ്കൽ അജി ആന്റണിയുടെ ഭാര്യ അൻസു ജോസഫ് (ജിനുക്കുട്ടി-34) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ കറുകച്ചാൽ ബസ്സ്റ്റാൻഡിലായിരുന്നു അപകടം. പിതാവ് മാന്തുരുത്തി ചേന്നാട്ട് സാജുവിന്റെ ഉടമസ്ഥതയിലുള്ള ബസ്സ്റ്റാൻഡിലെ ബേക്കറി തുറക്കാനെത്തിയതായിരുന്നു അൻസു. മാന്തുരുത്തിയിൽനിന്നും കറുകച്ചാൽ ബസ്സ്റ്റാൻഡിൽ ഇറങ്ങി അൻസു മുന്നോട്ട് നടക്കുമ്പോൾ അതേ ബസിടിച്ച് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അൻസുവിനെ യാത്രക്കാർ ചേർന്ന് കറുകച്ചാലിലെയും തുടർന്ന് ചെത്തിപ്പുഴയിലെയും സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. നാളെ രാവിലെ ഒൻപതിന് മൃതദേഹം മാന്തുരുത്തിയിലെ ഭവനത്തിലെത്തിക്കും. തുടർന്ന് ഭർതൃഭവനത്തിലെത്തിച്ച് ശുശ്രൂഷകൾക്കു ശേഷം സംസ്കാരം ഉച്ചകഴിഞ്ഞു 3.30ന് നെടുമണ്ണി ഫാത്തിമ മാതാ പള്ളിയിൽ. ഏക മകൻ ആൽഫൈൻ (അഞ്ച് വയസ്, നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്കൂൾ വിദ്യാർഥി.) മാതാവ്: കുമാരി,…
Read Moreകേരളത്തിൽ അധികാരത്തിലിരിക്കുന്നത് “എസ്എഫ്ഐയേക്കാള്‍ ഭ്രാന്തുപിടിച്ച സർക്കാർ’; രൂക്ഷ വിമർശനവുമായി മാത്യു കുഴൽ നാടൻ
കോതമംഗലം: കാട്ടാന ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് നടപടിയില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി മാത്യു കുഴല്നാടന് എംഎല്‍എ. എസ്എഫ്ഐയേക്കാള്‍ ഭ്രാന്തുപിടിച്ച ഒരു സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്.സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യവും സിപിഎമ്മിന്റെ ഈഗോയും നിമിത്തമാണ് പോലീസ് ഇത്തരത്തില്‍ ബലം പ്രയോഗിച്ച് മൃതദേഹം കൊണ്ടുപോയതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സ്ഥലം എംഎല്‍എ ആന്റണി ജോണുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. സമരപന്തലില്‍ വന്ന് സംസാരിക്കാന്‍ താന്‍ അദ്ദേഹത്തെ ക്ഷണിച്ചു. അത് ആളുകള്‍ക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും നല്‍കുമെന്നും പറഞ്ഞു. എന്നാല്‍ താന്‍ പന്തലില്‍ വരുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എങ്കില്‍ പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ വച്ച് ചര്‍ച്ചയാകാമെന്ന് താന്‍ പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപിയും, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയും താനും ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധരായിരുന്നു. ചര്‍ച്ച വ്യവസ്ഥാപിതമായി ഒരു മിനിറ്റ്സാക്കിയ ശേഷം മൃതദേഹം വിട്ടുനല്‍കാമെന്നും പറഞ്ഞിരുന്നു. വനംവകുപ്പ് മന്ത്രി…
Read Moreആക്രി സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റിൽ
പള്ളിക്കത്തോട്: വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശിനികളായ നാലുപേർ അറസ്റ്റിൽ. തമിഴ്നാട് തേനി സ്വദേശിനികളായ പൊന്നമ്മാള്‍ ശെല്‍വം (49), എം. അഞ്ജലി (35), നാഗജ്യോതി(22), തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനിയായ ചിത്ര (28) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കഴിഞ്ഞദിവസം ആനിക്കാട് ഭാഗത്തുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറി പഴയ കുക്കറുകളും ഫാനും ഓട്ടുവിളക്കും അലുമിനിയം പാത്രങ്ങളും വയറുകളും മോഷ്ടിക്കുകയായിരുന്നു. ഇവരില്‍നിന്നു മോഷണമുതല്‍ കണ്ടെടുത്തിരുന്നു. എസ്എച്ച്ഒ കെ.എന്‍. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Read Moreസംസ്ഥാനത്ത് ഒറ്റദിവസംകൊണ്ട് പോളിയോ തുള്ളിമരുന്ന് നൽകിയത് 19.8ലക്ഷം കുഞ്ഞുങ്ങൾക്ക്; മുന്നിൽ എറണാകുളം
തിരുവനന്തപുരം: സംസ്ഥാനത്ത് 1980415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2324949 കുട്ടികൾക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാനായത്. എന്തെങ്കിലും കാരണത്താല്‍ പോളിയോ തുള്ളിമരുന്ന് ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് വരുന്ന ദിവസങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം 185100, കൊല്ലം 144927, പത്തനംതിട്ട 58884, ആലപ്പുഴ 106458, കോട്ടയം 91610, ഇടുക്കി 61212, എറണാകുളം 186846, തൃശൂര്‍ 171222, പാലക്കാട് 183159, മലപ്പുറം 313268, കോഴിക്കോട് 192061, വയനാട് 49847, കണ്ണൂര്‍ 144674, കാസര്‍ഗോഡ് 91147 എന്നിങ്ങനെയാണ് ജില്ലായടിസ്ഥാനത്തില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്. എറണാകുളം 95.06 ശതമാനം, കോട്ടയം 94.74 ശതമാനം, പത്തനംതിട്ട 90.92 ശതമാനം, പാലക്കാട് 90.85 ശതമാനം, തിരുവനന്തപുരം 90.65 ശതമാനം എന്നിങ്ങനെയാണ് വാക്സിനേഷനില്‍…
Read Moreഷെഹ്ബാസ് ഷരീഫ് വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഷെഹ്ബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ പാർലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ എതിർസ്ഥാനാർഥി ഒമർ അയൂബ് ഖാനെ 92നെതിരേ 201 വോട്ടുകൾക്കാണു തോൽപ്പിച്ചത്. ഷെഹ്ബാസ് ഇന്ന് പ്രസിഡന്റ് ആരിഫ് അൽവിയുടെ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വിജയത്തിനു പിന്നാലെ നടത്തിയ പ്രസംഗത്തിൽ കാഷ്മീർ വിഷയം എടുത്തിട്ട ഷെഹ്ബാസ്, അയൽക്കാരുമായി ബന്ധം മെച്ചപ്പെടുത്തുമെന്നും പറഞ്ഞു. കാഷ്മീരിനെ പലസ്തീനുമായിട്ടാണ് അദ്ദേഹം താരതമ്യം ചെയ്തത്. കാഷ്മീരികളുടെയും പലസ്തീനികളുടെയും സ്വാതന്ത്ര്യത്തിനായി ദേശീയ അസംബ്ലി പ്രമേയം പാസാക്കണമെന്ന് ഷെഹ്ബാസ് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ സുഹൃത്തുക്കളുടെ എണ്ണം വർധിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധചെലുത്തും. അയൽക്കാരടക്കം എല്ലാ മുൻനിര രാജ്യങ്ങളുമായും ബന്ധം മെച്ചപ്പെടുത്തും. വൻകിട കളികളിൽ പാക്കിസ്ഥാൻ പങ്കാളിയാകില്ല. കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണ് പാക്കിസ്ഥാൻ കടന്നുപോകുന്നതെന്ന് അദ്ദേഹം സമ്മതിച്ചു. എഴുപത്തിരണ്ടുകാരനായ ഷെഹ്ബാസ് മുൻ പ്രധാനമന്ത്രിയും പിഎംഎൽ-എൻ പാർട്ടിയുടെ പരമോന്നത നേതാവുമായ നവാസ് ഷരീഫിന്റെ…
Read Moreജരൻവാല കലാപം: ക്രൈസ്തവ സഹോദരങ്ങൾ കുറ്റവിമുക്തർ
ലാഹോർ: 24 പള്ളികളും ഒട്ടേറെ ക്രൈസ്തവഭവനങ്ങളും ചുട്ടെരിക്കപ്പെട്ട ജരൻവാല കലാപത്തിനു കാരണക്കാരെന്ന് ആരോപിക്കപ്പെട്ട ക്രൈസ്തവ സഹോദരങ്ങളെ പാക്കിസ്ഥാൻ കോടതി കുറ്റവിമുക്തരാക്കി. ഉമർ സലീം (റോക്കി), ഉമെയ്ർ സലീം (രാജ) സഹോദരങ്ങളോട് മുസ്ലിംകൾ വ്യക്തിവിരോധം തീർക്കുകയായിരുന്നുവെന്ന് ഫൈസലാബാദിലെ തീവ്രവാദവിരുദ്ധ കോടതി കണ്ടെത്തി. 2023 ഓഗസ്റ്റ് 16നാണ് ലാഹോറിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള ജരൻവാലയിൽ ക്രൈസ്തവരെ ജനക്കൂട്ടം ആക്രമിച്ചത്. ഖുറാൻ താളുകൾ കീറിയ നിലയിൽ കണ്ടെത്തിയതാണ് കലാപത്തിനു പ്രേരണയായത്. തീവ്രനിലപാടുകൾ പുലർത്തുന്ന തെഹ്രിക് എ ലബ്ബായിക് പാക്കിസ്ഥാൻ എന്ന പാർട്ടി അക്രമത്തിനു നേതൃത്വം നല്കി. പള്ളികൾക്കു പുറമേ 86 ക്രൈസ്തവ ഭവനങ്ങളും തീവച്ചുനശിപ്പിച്ചു. അക്രമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ പൗോലീസ് അറസ്റ്റ് ചെയ്തു. ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ച് റോക്കി, രാജ സഹോദരങ്ങളെയും അറസ്റ്റ് ചെയ്തു. കുപ്രസിദ്ധമായ മതനിന്ദാനിയമപ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തത്. എന്നാൽ പ്രദേശത്തെ രണ്ടു മുസ്്ലിംകൾ ക്രൈസ്തവ സഹോദരങ്ങളോടുള്ള വ്യക്തിവിദ്വേഷം തീർക്കാനായി…
Read More