കൊച്ചി: പനമ്പിള്ളിനഗറിലെ ഫ്ലാറ്റില്‍നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മയായ യുവതിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്ന് ഇവരെ റിമാന്‍ഡ് ചെയ്യും. ഇന്നലെ എറണാകുളം സൗത്ത് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇവര്‍ ആശുപത്രി വിടുന്ന മുറയ്ക്ക് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തൃശൂര്‍ സ്വദേശിയായ നര്‍ത്തകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നാണ് യുവതി പ്രാഥമികമായി നല്കിയ മൊഴി. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്ന യുവതി അങ്ങനെയാണ് തൃശൂര്‍ സ്വദേശിയായ നര്‍ത്തകനുമായി പരിചയപ്പെട്ടത്. ഇയാളില്‍നിന്ന് ഗര്‍ഭിണിയായി എന്നും എന്നാല്‍ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നുമാണ് യുവതി മൊഴി നല്‍കിയത്. അതേസമയം യുവതിയുടെ ആണ് സുഹൃത്തിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.…
Read MoreDay: May 4, 2024
‘പ്രജ്വൽ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി’; ഗുരുതര ആരോപണങ്ങളുമായി പ്രാദേശിക വനിതാ നേതാവ്
ബംഗളൂരു: ലൈംഗികാതിക്രമക്കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെയുള്ള രണ്ടാമത്തെ കേസിൽ ഗുരുതരമായ ആരോപണങ്ങൾ. പ്രജ്വൽ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നു ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയുടെ പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. അത് പുറത്ത് വിടുമെന്ന് പറഞ്ഞ് മൂന്നു വർഷത്തോളം പീഡനം തുടർന്നു. 2021 മുതൽ പീഡനം നടന്നെന്നും പരാതി നൽകാൻ പേടിയായിരുന്നുവെന്നും യുവതി പറയുന്നു. ഹാസനിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണു യുവതി ജോലി ചെയ്യുന്നത്. അതേസമയം, പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രജ്വലിന്റെ പിതാവായ രേവണ്ണയ്ക്കു സമൻസും അയച്ചു.
Read Moreഅമിതജോലി, ലീവ് ഇല്ല, എസ്ഐമാർ ജോലി ഉപേക്ഷിക്കുന്നു; നിലവില്‍ എസ്ഐ ജോലി ഉപേക്ഷിച്ചത് 40 ഓളം പേര്; പരിശീലനം പൂര്‍ത്തിയാക്കിയവർ പോകുന്നത് നഷ്ടപരിഹാരം നല്കി
കൊച്ചി: അമിത ജോലിഭാരവും ലീവ് കിട്ടാന്‍ മേലുദ്യോഗസ്ഥന്റെ കാലുപിടിക്കേണ്ട അവസ്ഥയും വന്നതോടെ കേരള പോലീസിലെ 2020 ബാച്ച് മുതലുള്ള സബ് ഇന്‍സ്പെക്ടര്‍മാര്‍ ജോലി വിട്ടുപോകുന്നു. 2020 ബാച്ചിലെയും നിലവില്‍ എസ്ഐ ട്രെയിനിംഗ് നടക്കുന്ന ബാച്ചിലെയും ഉള്‍പ്പെടെ 40 ഓളം പേരാണ് ഇതിനകം ജോലിവിട്ടത്. 2020ല്‍ ടെസ്റ്റ് പാസായി 2022ല്‍ പാസിംഗ് ഔട്ട് നടത്തിയ 30സി ബാച്ചില്‍നിന്ന് 14 പേരാണ് എസ്ഐ ജോലി ഉപേക്ഷിച്ചത്. ചില ഉദ്യോഗസ്ഥര്‍ അഞ്ച് വര്‍ഷത്തേക്ക് നീണ്ട അവധിക്ക് അപേക്ഷ നല്‍കിയിട്ടുമുണ്ട്. ഇതില്‍ ഏഴു പേര് എക്സൈസ് വിഭാഗത്തിലേക്ക് മൂന്നു പേര് മുമ്പ് ജോലി ചെയ്തിരുന്ന വകുപ്പുകളിലേക്കും ഒരാള്‍ പുതിയ ജോലിയിലുമാണ് പ്രവേശിച്ചത്. 163 പേരാണ് ഈ ബാച്ചില്‍ ഉണ്ടായിരുന്നത്. നിലവില്‍ എസ്ഐ ട്രെയിനിംഗിലുള്ള 20 പേര് മറ്റ് ജോലികള്‍ കിട്ടിപോയി. പത്തോളം പേര് ജോലി വിട്ടുപോകാനായി അപേക്ഷ നല്‍കിയിട്ടുമുണ്ട്. പരിശീലനം പൂര്‍ത്തിയാകാത്തതിനാല്‍ നഷ്ടപരിഹാരം…
Read Moreഒരു കാലത്ത് മലയാളം സിനിമകള്‍ ചെയ്യാത്തതില്‍ വളരെ വിഷമിച്ചിരുന്നു; ഷംന കാസിം
മലയാളത്തില്‍ ഒരവസരം വന്നപ്പോള്‍ സ്റ്റേജ് ഷോ കുറയ്ക്കണമെന്ന് ഒരു വലിയ സംവിധായകന് എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആ രീതികളൊക്കെ മാറിയില്ലേ. വലിയ താരങ്ങള്‍ വരെ അവതാരകരായി. അന്ന് അവരൊക്കെ പറയുന്നത് കേട്ടിട്ട് നൃത്തം ചെയ്യാതിരുന്നെങ്കില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് നൃത്തവുമില്ല, സിനിമയിലുമില്ല എന്ന അവസ്ഥയില്‍ വീട്ടിലിരിക്കേണ്ടി വന്നേനെ. ഒരു കാലത്ത് മലയാളം സിനിമകള്‍ ചെയ്യാത്തതില്‍ വളരെ വിഷമിച്ചിരുന്നു. പിന്നീട് ഇതിലൊന്നും കാര്യമില്ലെന്നു മനസിലാക്കി. നൃത്തമാണ് എനിക്കേറ്റവും സന്തോഷം നല്‍കുന്നത്. ഭാവിയില്‍ ഡാന്‍സ് സ്കൂള്‍ തുടങ്ങണമെന്നുണ്ട്. അതുപോലെ എല്ലാ കാലത്തും ഷംന കാസിം ഓണ്‍ ദ സ്റ്റേജ് എന്ന് പറയുന്നത് കേള്‍ക്കണം. -ഷംന കാസിം
Read Moreഅക്ഷയ്യെ കൊന്ന് കെട്ടിത്തൂക്കിയതോ..? പോലീസ് നടപടികളിൽ ദുരൂഹതയെന്നു കുടുംബം
കോഴിക്കോട്: നാദാപുരം വിലങ്ങാട് വാളൂക്കിലെ വടക്കെ കമ്മായി അക്ഷയ് യുടെ (21) മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ഇതൊരു തൂങ്ങിമരണമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബവും നാട്ടുകാരും കെഎസ് യു പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. പോലീസിന്റെ നടപടികളിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിഷുദിവസം പുലര്‍ച്ചെയാണു വാളൂക്കില്നിന്ന് ആറുകിലോമീറ്റര്‍ അകലെ വനത്തോടുചേര്‍ന്ന സ്ഥലത്തു മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിഷുവിനുള്ള ഒരുക്കം നടക്കുന്നതിനിെടയായിരുന്നു ഇത്. പുലര്‍ച്ചെ ഒന്നരവരെ സുഹൃത്തുക്കള്‍ക്കൊപ്പം അക്ഷയ് ഉണ്ടായിരുന്നുവെന്ന് പിതാവ് സുരേഷ് പറയുന്നു. രണ്ടുമണിക്ക് ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. മരിച്ചതിനു ഒരു കിലോമീറ്റര്‍ അകലെയാണ് അക്ഷയ് സഞ്ചരിച്ച ബൈക്ക് കണ്ടെത്തിയത്. ചെരുപ്പുകള്‍ 500 മീറ്റര്‍ അകലെയായിരുന്നു. അക്ഷയ് മരത്തില്‍ കയറിയതിന്റെ ലക്ഷണമൊന്നും കാണാനുണ്ടായിരുന്നില്ല. ധരിച്ച ഷര്‍ട്ടിലും പാന്റ്സിലും ചെളിയുണ്ടായിരുന്നില്ല. മരം കയറാന്‍ അറിയാത്ത അക്ഷയ് മരത്തില്‍ കയറുമ്പോള്‍ സ്വാഭാവികമായും വസ്ത്രത്തില്‍ അഴുക്കുണ്ടാവും. കയര്‍ കുരുക്കിയതും സംശയം ജനിപ്പിക്കുന്നുണ്ട്.…
Read Moreഎനിക്കുവേണ്ടി അമ്മ അതുപോലെ ചെയ്യുകയാണ് ഇപ്പോള്‍; പ്രിയങ്ക ചോപ്ര
ചില ദിവസങ്ങളിൽ ഷൂട്ടിംഗ് അര്‍ധരാത്രി വരെ നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നതിനാൽ മകൾ മാൾട്ടി യെ അമ്മയെ ഏല്‍പ്പിച്ചാണ് സെറ്റിലേക്ക് പോകുന്നത്. അമ്മയോടൊപ്പം മാള്‍ട്ടി വീട്ടിലാണുളളത്. അമ്മ എന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. എന്നെ വീട്ടിലാക്കി ജോലിക്ക് പോകുന്ന കഥ. ഞാന്‍ ചെറിയ കുട്ടിലായിരുന്നപ്പോള് എന്നെ മുത്തശിയെ ഏല്‍പ്പിച്ച് അമ്മ ജോലിക്ക് പോകുമായിരുന്നു. ഇപ്പോള്‍ അമ്മ അതുപോലെ എനിക്കുവേണ്ടി ചെയ്യുകയാണ്. മനോഹരമായ ഒരു കാര്യം പോലെയാണ് അത് തോന്നുന്നത്. അമ്മയോടൊപ്പം മാള്‍ട്ടി ഒരു ദിവസം കടല്‍ത്തീരത്ത് പോയി ആ യാത്ര അവള് ഒരുപാട് ആസ്വദിച്ചു. -പ്രിയങ്ക ചോപ്ര
Read Moreഇ.പി. ജയരാജൻ പിണറായിയുടെ രഹസ്യങ്ങൾ അറിയുന്നയാൾ; നടപടിയെടുത്താൽ സിപിഎം തകരും: കെ. സുധാകരൻ
തിരുവനന്തപുരം: പിണറായി വിജയന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നയാളാണ് ഇ.പി.ജയരാജനെന്നും ഇ.പി.ജയരാജനെതിരെ നടപടി എടുത്താൽ സിപിഎം തകർന്നടിയുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അതുകൊണ്ട് തന്നെ പാർട്ടി ഒരിക്കലും ഇപിക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഇ.പി.ജയരാജന്റെ ഗൂഢാലോചന പരാതിയിൽ ശോഭ സുരേന്ദ്രനൊപ്പം തന്നെ രണ്ടാം കക്ഷിയാക്കിയതോടെ തന്നെ കേസ് പൊളിഞ്ഞെന്നും ഒരു ബന്ധവും ഇല്ലാത്ത രണ്ട് പേരെ കൂട്ടിക്കെട്ടാൻ ശ്രമിച്ചാൽ ഒരിക്കലും നടക്കില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേര്‍ത്തു. അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് ബിജെപിയിലേക്കെന്ന ആരോപണത്തില്‍ തന്റെ കയ്യില്‍ കൂടുതല്‍ തെളിവില്ലെന്ന് കെ.സുധാകരൻ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് കിട്ടിയ വിവരമാണ് താൻ പറഞ്ഞത്. കടല്‍ കണ്ട തന്നെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുതെന്നും ഇ.പിയുടെ വക്കീല്‍ നോട്ടിസിന് മറുപടിയായി സുധാകരൻ പറഞ്ഞു.
Read Moreദോഷങ്ങൾ അകറ്റാൻ വീട്ടിൽ വന്നയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു; വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് പോലീസ്
കണ്ണൂർ: പത്തൊന്‍പതുകാരിയെ വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു. ഇരിക്കൂർ മട്ടന്നൂർ സ്വദേശി രമേശനെതിരേയാണ് എടക്കാട് പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 11ന് എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീട്ടിലെ ദോഷങ്ങൾ അകറ്റുന്നതിനായി രക്ഷിതാക്കൾ കൂട്ടിക്കൊണ്ടുവന്നതായിരുന്നു ഇയാളെ. വീട്ടിലെ മുറിയിൽ കയറി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണു വിവരം. ജാ
Read Moreതുണി വാങ്ങാൻ കാശില്ലായിരുന്നോ! ദീപ്തി സതിയുടെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വിമർശനം
നൃത്തവും മോഡലിംഗും അഭിനയവും കരിയറാക്കിയ ദീപ്തി സതി സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. ദീപ്തി പങ്കിട്ട ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നതും വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നതും. ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ആണ് ഫോട്ടോയില്‍ ദീപ്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്ലൗസ്ലെസായി ഹോട്ട് ലുക്കിലാണ് താരം. സിമ്പിള്‍ മേക്കപ്പില്‍ ഓർണമെൻസ് ഒന്നും ധരിക്കാതെയാണ് ഫോട്ടോഷൂട്ട്. വാരണാസിയിലെ ഗംഗ നദിയുടെ പരിസര പ്രദേശങ്ങളില്‍ വച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഫോട്ടോകള്‍ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ഇത്രയും ഗതികേടാണോ വീട്ടില്‍, തുണി വാങ്ങാൻ കാശില്ലായിരുന്നോ, ഇതെന്താ ആടുജീവിതം രണ്ടാം ഭാഗമാണോ, ആരെങ്കിലും ആ കുട്ടിക്ക് ബ്ലൗസ് വാങ്ങി കൊടുക്കൂ… എന്നൊക്കെയാണ് കമന്റുകള്‍.
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ച പതിനെട്ടുകാരൻ പോലീസ് പിടിയിൽ
പൂന്തുറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പരുത്തിക്കുഴി സ്വദേശി ആഷിക്കിനെ (18) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രതി വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നതായി പോലീസ് പറഞ്ഞു. സമീപവാസികളായിരുന്നു വിവരം പൂന്തുറ പോലീസില്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൂന്തുറ സിഐ സന്തോഷിന്റെ നേതൃത്വത്തില്‍ എസ്ഐ അഭിലാഷും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More