ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തും. 57 വർഷത്തിനിടെ അർജന്റീനയുമായുള്ള ആദ്യത്തെ പ്രധാനമന്ത്രിതല ഉഭയകക്ഷി സന്ദർശനം കൂടിയാണിത്. ബ്യൂണസ് അയേഴ്സിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. നേരത്തെ 2018ല്‍ ജി ഉച്ചകോടിക്കായി മോദി അര്‍ജന്റീനയില്‍ എത്തിയിരുന്നു. മോദിയുടെ പഞ്ചരാഷ്ട്ര സന്ദര്‍ശനത്തിലെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. എസീസ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോദിക്ക് ആചാരപരമായ സ്വീകരണം നൽകി. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യ-അർജന്റീന പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ചർച്ചകാളാണു നടക്കുന്നത്.
Read MoreDay: July 5, 2025
മുക്കുപണ്ടം തട്ടിപ്പ്: പ്രതിയായ യുവതി 19 വർഷത്തിനുശേഷം പിടിയിൽ; പിടികിട്ടാപ്പുള്ളി ബിനീതയെ പൊക്കിയത് നെടുമ്പാശേരിയിൽ നിന്ന്
ഇടുക്കി: മുക്കുപണ്ടം പണയംവച്ചു പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിനുശേഷം പോലീസ് പിടികൂടി.തങ്കമണി, പാലോളിൽ ബിനീത (49) യെയാണ് എറണാകുളത്തുനിന്ന് പോലീസ് പിടികൂടിയത്. 2006ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രാം മുക്കുപണ്ടം പണയം വച്ചു 25,000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. 2006ൽ അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 19 വർഷമായി പോലീസിനെ കബളിപ്പിച്ചു വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇടുക്കി ഡി. സി. ആർ.ബി.ഡി വൈഎസ്പി. കെ.ആർ. ബിജുവിന്റെയും കട്ടപ്പന ഡിവൈഎസ്പി. വി. എ. നിഷാദ് മോന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം, എറണാകുളം നെടുമ്പാശേരിക്കടുത്തുള്ള കാരകുന്നത്തുനിന്നാണു യുവതിയെ അറസ്റ്റ് ചെയ്തത്. 19 വർഷമായി യുവതിയെ പോലീസ് തെരയുകയായിരുന്നു . ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.…
Read Moreകോട്ടയം മെഡി. കോളജ് ദുരന്തം; ജില്ലാ കളക്ടര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു; ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലം സന്ദര്‍ശിച്ചു. ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനു 12 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ബലക്ഷയമുണ്ടെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നതാണ്. കെട്ടിടം ഉപയോഗിച്ചിരുന്നില്ലെന്നു ബന്ധപ്പെട്ട അധികൃതര്‍ പറയുമ്പോഴും ആയിരക്കണക്കിനു പേര് എത്തുന്ന സ്ഥലത്തെ ഉപയോഗ ശൂന്യമായി കെട്ടിടത്തില്‍ ആളുകള്‍ പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ല. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അതിവേഗത്തില്‍ സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഫയര്എഞ്ചിന് കടന്നുവരാന്‍ വഴിയുണ്ടാകണമെന്ന പുതിയ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രാബല്യത്തിലാകുംമുമ്പ് നിര്‍മിച്ച കെട്ടിടമാണ് ഇതെന്നും ബലക്ഷയം സംബന്ധിച്ചുള്ള തദ്ദേശ സ്ഥാപന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും…
Read Moreമലപ്പുറത്ത് നിപ ബാധിച്ച യുവതി നാല് ആശുപത്രികളില്‍ ചികിത്സ തേടി; കണ്ടൈന്‍മെന്റ് സോണുകളില്‍ മാസ്ക് നിര്‍ബന്ധം
കോഴിക്കോട്: നിപ ബാധിച്ചു മരിച്ച മലപ്പുറം മങ്കട സ്വദേശിനി പനി ബാധിച്ച് മൂന്നു ആശുപത്രികളില്‍ ചികിത്സ തേടി. ആരോഗ്യവകുപ്പ് പുറത്തുവിട്ട വിശദമായ റൂട്ട് മാപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മക്കരപ്പറമ്പ് മിനി ക്ലിനിക്ക്, മലപ്പുറം സഹകരണ ആശുപത്രി,കോട്ടയ്ക്കല്‍ മിംസ് ആശുപത്രി, കോഴിക്കോട് മെയ്ത്ര ആശുപത്രി എന്നിവിടങ്ങളിലാണ് ചികില്‍സ തേടിയിട്ടുള്ളത്. ജൂണ്‍ 23ന് വീട്ടില്‍വച്ച് പനിയും തലവേദനയും തുടങ്ങി. 24നും പനി തുടര്‍ന്നു. അവര്‍ സ്വയം ചികില്‍സ നടത്തി. 25ന് ഉച്ചയ്ക്ക് 12ന് ഓട്ടോറിക്ഷയില്‍ അമ്മയ്ക്കൊപ്പം മക്കരപറമ്പ് മിനി ക്ലിനിക്കില്‍ എത്തി. ഉച്ചയ്ക്ക് 12.30ന് തിരിച്ച് ഓട്ടോറിക്ഷയില്‍ വീട്ടിലേക്കുപോയി. 26ന് രാവിലെ ഒമ്പതിന് വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ വീണ്ടും മക്കരപറമ്പ് മിനി ക്ലിനിക്കില്‍ എത്തി. പതിനൊന്നു മണിക്ക് അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ മലപ്പുറം കോ-ഓപ്പറേറ്റീവ് ആശുപത്രിയിലേക്കു പോയി. വൈകിട്ട് മൂന്നരയ്ക്ക് അവിടെ നിന്ന് സ്വകാര്യ വാഹനത്തില്‍ കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലേക്ക് പോയി.…
Read Moreനിപ്പ; യുവതി ചികിത്സയിൽ തുടരുന്നു ; യുവതിയുടെ ബന്ധുവായ 10 വയസുകാരനു പനി
പാലക്കാട്: നിപ്പ ബാധിച്ച മണ്ണാർക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നതിനിടെ ഇവരുടെ ബന്ധുവായ കുട്ടിക്കു പനി ബാധിച്ചത് എല്ലാവരെയും ആശങ്കയിലാഴ്ത്തി.10 വയസുള്ള കുട്ടിക്കാണ് പനി ബാധിച്ചത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്ന കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയുടെ റിപ്പോർട്ട് വരുന്നതോടെ കൂടുതൽ നടപടികൾ സ്വീകരിക്കുക. കുട്ടിക്കുകൂടി പനി ബാധിച്ചതോടെ ഇവർ താമസിച്ചിരുന്ന മേഖലയിൽ നിയന്ത്രണം കർക്കശമാക്കി.ഇതിനിടെ യുവതിയുടെ നിപ ബാധയുമായി ബന്ധപ്പെട്ട് പഞ്ചായത്തിനും ആരോഗ്യ വകുപ്പിനുമെതിരേ പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ ആയിരക്കണക്കിന് വവ്വാലുകള ആണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിയിൽ പറയുന്നു. സംഭവസ്ഥലം മഞ്ചേരി മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു. തച്ചനാട്ടുകരയിലെ നാലു വാർഡുകളിൽ ആരോഗ്യ പ്രവർത്തകർ സർവേ നടത്തും. നിപ…
Read More39 വര്‍ഷം മുന്‍പ് കൊലചെയ്തെന്ന വെളിപ്പെടുത്തൽ; മുഹമ്മദലിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് സഹോദരന്
കോഴിക്കോട്: മുപ്പത്തൊമ്പതു വര്‍ഷം മുമ്പ് കോഴിക്കോട് കൂടരഞ്ഞിയില്‍ ഒരാളെ കൊന്നതായി വെളിപ്പെടുത്തല്‍ നടത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി മറ്റെരാളെകൂടി കൊലപ്പെടുത്തിയതായി പോലീസിനു മൊഴി നല്കി. കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തുവച്ച് 1989ല്‍ ഒരാളെ കൊന്നതായാണ് രണ്ടാമത്തെ വെളിപ്പെടുത്തല്‍.രണ്ടു സംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു.കൊല്ലപ്പെട്ട രണ്ടുപേരും ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. 1986ല്‍ പതിനാലാം വയസില്‍ കൂടരഞ്ഞിയില്വച്ച് താന്‍ ഒരാളെ കൊലപ്പെടുത്തിയിരുന്നതായി കഴിഞ്ഞമാസം അഞ്ചിനാണ് വേങ്ങര പോലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ പറഞ്ഞത്. അക്കാലത്ത് ജോലിക്കുപോയ സ്ഥലത്തുവച്ച് മോശമായി പെരുമാറിയ ആളെ തോട്ടിലേക്ക് ചവിട്ടിയിട്ടുവെന്നും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ മരിച്ചുവെന്ന് അറിഞ്ഞുവെന്നുമാണ് വേങ്ങര പോലീസിനിനോടു ഇയാള്‍ പറഞ്ഞത്. വേങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവം നടന്ന കൂടരഞ്ഞി ഉള്‍പ്പെടുന്ന തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തിരുവമ്പാടി പോലീസ് മുഹമ്മദലിയെ കസ്റ്റഡിയില്‍ എടുത്ത് കൊലക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍…
Read Moreയുവാക്കൾക്കിടയിൽ ഹിറ്റായി ബംഗളൂരുവിലെ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹം’; ഇണകളായി എത്തുന്നവർക്ക്….
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം. 500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു. പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും. എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും. പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ…
Read Moreകൊലക്കേസ് പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തു; ഒളിവിൽ കഴിയവേ കണ്ണൂർ എയർപോർട്ടിലെത്തിയപ്പോഴായിരുന്നു പിടികൂടിയത്
കണ്ണൂർ: കർണാടകയിൽ യുവമോർച്ച പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് എൻഐഎ അറസ്റ്റ് ചെയ്തു. പ്രവീൺ നെട്ടാരു വധക്കേസിൽ പ്രതിയായ അബ്ദുൾ റഹ്മാനെയാണ് ബംഗളൂരു എൻഐഎ അറസ്റ്റ് ചെയ്തത്. പ്രതിക്കായി എൻഐഎ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾ ഉൾപ്പടെയുള്ളിടങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രതിയ സംശയത്തെത്തുടർന്ന് വിമാനത്താവള അധികൃതർ പിടിച്ചുവയ്ക്കുകയും എൻഐഎയെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയുമായി എൻഐഎ സംഘം ബംഗളൂരുവിലേക്കു തിരിച്ചു.അബ്ദുൽ റഹ്മാനുള്‍പ്പെടെ കേസുമായി ബന്ധമുള്ള ആറുപേരെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എന്‍ഐഎ നാലുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2022 ജൂലൈ 26ന് ആണ് പ്രവീണ്‍ നെട്ടാരു കൊല ചെയ്യപ്പെടുന്നത്. ബെല്ലാരയ്ക്ക് സമീപം കോഴിക്കട ഉടമയായ പ്രവീണ്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തുകയായിരുന്നു. കേസിൽ മറ്റു പ്രതികളെ അറസ്റ്റ് ചെയ്തതിനു…
Read Moreഅഹമ്മദാബാദ് ആകാശദുരന്തം; ഡിഎൻഎ പരിശോധനയ്ക്കുശേഷം ആറ് മൃതദേഹഭാഗങ്ങൾകൂടി ബന്ധുക്കൾക്കു കൈമാറി
അഹമ്മദാബാദ്: ഗുജറാത്ത് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് കൊല്ലപ്പെട്ട ആറുപേരുടെ മൃതദേഹഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്കു കൈമാറി. വിമാനം തകർന്നുവീണുണ്ടായ സ്ഫോടനത്തിൽ പലരുടെയും മൃതദേഹഭാഗങ്ങൾ ചിന്നിച്ചിതറിയിരുന്നു. ശരീരഭാഗങ്ങൾ ഇനിയും ലഭിച്ചേക്കാമെന്ന് കുടുംബാംഗങ്ങളോടു നേരത്തെ പറഞ്ഞിരുന്നുവെന്ന് അഹമ്മദാബാദ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു. ഭൂരിഭാഗം പേരുടെയും അന്ത്യകർമങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ ഇനിയും മൃതദേഹഭാഗങ്ങൾ ലഭിച്ചാൽ അറിയിക്കണമെന്ന് 16 കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനമാണ് സെക്കൻഡുകൾക്കുള്ളിൽ തൊട്ടടുത്ത മെഡിക്കൽ കോളജ് ഹോസ്റ്റലിനു മുകളിൽ തകർന്നുവീണത്.
Read Moreകർണാടകയിൽ നാലു വർഷത്തിനിടെ മതപരമായ സംഘർഷങ്ങൾ വർധിച്ചു; ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ ഞെട്ടിക്കുന്നത്
ബംഗളൂരു: അയൽസംസ്ഥാനമായ കർണാടകയിൽ നാലു വർഷത്തിനിടെ മതപരമായ സംഘർഷങ്ങൾ വർധിച്ചതായി റിപ്പോർട്ട്. 2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് സംഘർഷങ്ങൾ വർധിച്ചത്. 64.87 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2021ൽ മതപരമായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 208 കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ 2022ൽ ഇത് 341 ആയി വർധിച്ചു. ഈ വർഷം മേയ് വരെ 123 കേസുകൾ രജിസ്റ്റർ ചെയ്തതായി ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. വർഗീയ സംഘർഷങ്ങളിൽ വൻവർധനയാണ് 2021നും 2024നും ഇടയിൽ ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, സമൂഹമാധ്യമങ്ങൾ, രാഷ്ട്രീയമായി ധ്രുവീകരിക്കപ്പെട്ട സാഹചര്യം, മതപരമായും ജാതിപരമായുമുള്ള സംഘർഷങ്ങൾ എന്നിവയെല്ലാമാണ് കേസുകളുടെ എണ്ണം വർധിക്കാനുള്ള കാരണമായി അധികൃതർ വ്യക്തമാക്കുന്നത്.
Read More