കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും ഫ്ളക്സുകള്‍. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജും ജില്ലാ സെക്രട്ടറിയായി പി രാജനും വരണമെന്നാണ് ഫ്ളക്സ് ബോര്‍ഡിലുള്ളത്.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കുറുമാത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സ്വരാജിന്റേയും ജയരാജന്റേയും ചിത്രത്തിനൊപ്പം ഇഎംഎസിന്റെ ചിത്രവും ഫ്ലക്സിലുണ്ട്. ‘ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ ആ നേതാവിനെ ജനങ്ങള്‍ കീഴ്പ്പെടുത്തും’ എന്നാണ് ഫ്ളക്സിലെ വാചകം. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയായിരുന്നു എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റും എല്‍ഡിഎഫ് 35 സീറ്റുകളുമാണ് നേടിയത്. സംസ്ഥാനത്ത് ആദ്യമായി ബിജെപി മൂന്ന് സീറ്റുകളും നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്ത്രിമാരില്‍ പതിമൂന്ന് പേര് പരാജയപ്പെട്ടിരുന്നു. വി. ശിവന്‍കുട്ടി, പി. രാജീവ്, എം.…
Read MoreDay: May 7, 2026
രോഗിയായ വീട്ടമ്മയുടെ മരണത്തിൽ ആർക്കും സംശയം തോന്നിയില്ല; കഴുത്തിലെ അസ്വാഭാവിക പാടുകളിൽ ഡോക്ടർമാർക്ക് സംശയം; പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാർ
ഇടുക്കി: ഇടുക്കി ശങ്കരപാണ്ഡ്യമെട്ടിൽ ജഗൻ മോഹന്റെ ഭാര്യ ശാന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ ശാന്തിയുടെ ഭർത്താവിന്റെ സഹോദരി ഭർത്താവായ രാമകൃഷ്ണനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മേയ് 4-ാം തീയതി ഉച്ചയോടെ ശാന്തിയുടെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. രാമകൃഷ്ണനും ശാന്തിയും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് ശാന്തിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയിരുന്നതെങ്കിലും ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിലെ അസ്വാഭാവിക പാടുകൾ കണ്ടെത്തുകയായിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. കൊലപാതകം നടന്ന ദിവസം രാമകൃഷ്ണൻ വീട്ടിലെത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി പിടിയിലായത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
Read Moreഒന്ന് കുളിക്കാൻ വന്നതാ… ഇരിട്ടിയിൽ വീട്ടിലെ കുളിമുറിയിൽ നിന്നും പിടികൂടിയത് കൂറ്റൻ രാജവെമ്പാലയെ
ഇരിട്ടി: വീട്ടുകാരെ വിറപ്പിച്ചു കുളിമുറിയിൽ കൂറ്റൻ രാജവെമ്പാല. ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10 ലെ പുലിക്കരി ഷിജുവിന്റെ വീട്ടിലെ ബാത്ത് റൂമിലാണ് രാജവെമ്പാലയെ കണ്ടത്. ആർആർടിയുടെ സഹായത്തോടെ ഇരിട്ടി സെക്ഷൻ വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ബാത്ത് റൂമിന്റെ ചുമരിൽ ഇരിപ്പുറപ്പിച്ചിരുന്ന പാമ്പിനെ വെളിയിൽ ചാടിച്ച ശേഷമാണ് പിടികൂടിയത്. ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു. മൂന്നു വർഷത്തിനുള്ളിൽ ഫൈസൽ വിളക്കോട് പിടികൂടുന്ന 112 -മത്തെ രാജവെമ്പാലയാണിത്.
Read Moreതോല്‍ക്കുമെന്ന് അറിഞ്ഞിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു; സംസ്ഥാന സെക്രട്ടറിയേറ്റില്‍ പൊട്ടിത്തെറിച്ച് കെ.കെ.ഷൈലജ
തിരുവനന്തപുരം: പേരാവൂരില്‍ മത്സരിപ്പിച്ചതില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത അതൃപ്തി അറിയിച്ച് കെ.കെ.ഷൈലജ. മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു. തോല്‍ക്കുമെന്ന് എല്ലാവര്ക്കും അറിയാമായിരുന്നെന്നും കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഷൈലജ അറിയിച്ചു. പേരാവൂരില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെയാണ് ഇത്തവണ കെ.കെ.ഷൈലജ മത്സരിച്ചത്. 14453 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് വിജയിച്ചത്. കഴിഞ്ഞ തവണ മട്ടന്നൂരില്‍ നിന്ന് റിക്കാർഡ് ഭൂരിപക്ഷത്തിനാണ് ഷൈലജ വിജയിച്ചത്. കെപിസിസി പ്രസിഡന്റിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കണമെങ്കില്‍ ഷൈലജ തന്നെ ഇവിടെ മത്സരിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മണ്ഡലം മാറി മത്സരിക്കാനെത്തിയത്. എന്നാൽ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തത്ക്കാലം താത്പര്യമില്ലെന്നും പാര്‍ട്ടി രംഗത്ത് സജീവമാകാനാണ് താത്പര്യമെന്നും ഷൈലജ നിലപാടെടുത്തിരുന്നു. എന്നാല്‍ മത്സരരംഗത്ത് നിന്ന് മാറി നിന്നാല്‍ ഷൈലജയ്ക്ക് സീറ്റ് നൽകിയില്ലെന്ന് സംസ്ഥാന വ്യാപകമായി പ്രതീതി ഉണ്ടാകുമെന്ന് ഉൾപ്പെടെ പറഞ്ഞാണ് പാർട്ടി ഇക്കാര്യം സമ്മതിപ്പിച്ചത്.
Read Moreരമേശ് ചെന്നിത്തല, തിരുവാതിര നക്ഷത്രം; പ്രിയനേതാവ് മുഖ്യമന്ത്രിയാവാൻ സ്പെഷൽ ഗുരുതിപുഷ്പാഞ്ജലി നടത്തി ഐഎൻടിയുസി നേതാവ്
തൃശൂർ: ആരാകും മുഖ്യമന്ത്രിയെന്ന ചർച്ച മുറുകുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്കായി പ്രത്യേക പൂജ നടത്തി കോണ്‍ഗ്രസ് പ്രവർത്തകൻ. തൃശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.നാരായണൻ പൂജനടത്തിയത്. ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്നാണ് ആവശ്യം. അതേസമയം മുഖ്യമന്ത്രിയെ തീരുമാനത്തിൽ കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണും. ഘടകകക്ഷി നേതാക്കളുമായും ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയ്ക്കുള്ളിൽ ഹൈക്കമാൻഡ് തീരുമാനം വരുമെന്നാണ് സൂചന.
Read Moreഫാഷൻ ലോകത്തെ വിസ്മയത്തിരയിലാഴ്ത്തിയ ഇന്ത്യൻ സാന്നിധ്യം, മെറ്റ് ഗാല വേദിയിൽ കരണ്‍ ജോഹർ- അനന്യ ബിര്‍ള തിളക്കം!
ലോകോത്തര ഫാഷന്‍ വേദിയായ മെറ്റ് ഗാലയില്‍ ആദ്യമായി കാൽവയ്പ്പ് നടത്തിയ വിസ്മയതാരങ്ങളിലേക്കാണ് ആളുകളുടെ ശ്രദ്ധ. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറും ഇന്ത്യന്‍ ശതകോടീശ്വരന്‍ കുമാര്‍ മംഗളം ബിര്‍ളയുടെ മകളും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീം ഉടമയുമായ അനന്യ ബിര്‍ളയുമാണ് ഫാഷൻ ലോകത്തെ വേറിട്ട വസ്ത്രധാരണം കൊണ്ട് വിസ്മയിപ്പിച്ചത്. രാജാ രവിവര്‍മ്മ ചിത്രങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച വസ്ത്രത്തില്‍ കരണ്‍ ജോഹര്‍ എത്തിയപ്പോള്‍ മിസ്റ്ററി ലുക്ക് നല്കുന്ന ശില്‍പ്പ മാതൃകയിലുള്ള ലോഹ മാസ്ക് അണിഞ്ഞായിരുന്നു അനന്യയുടെ രംഗപ്രവേശനം. കോസ്റ്റ്യൂം ആര്‍ട്ടായിരുന്നു മെറ്റ് ഗാല 2026 എഡിഷന്റെ തീം. ഇതിനെ പ്രതിനിധീകരിക്കുന്നതായിരുന്നു കരണ്‍ ജോഹറിന്റെ വേഷം. പ്രമുഖ ഡിസൈനായ മനീഷ് മല്‍ഹോത്രയാണ് കരണ്‍ ജോഹറിനു വേണ്ടി വസ്ത്രം രൂപകല്‍പ്പന ചെയ്തത്. രവിവര്‍മ്മ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഹംസ ദമയന്തി, കാദംബരി, അര്‍ജുനനും സുഭദ്രയും തുടങ്ങിയവ കറുപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍…
Read More