തിരുവനന്തപുരം: കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എഐസിസി നിരീക്ഷകര്‍ക്ക് കെ.സുധാകരന് കത്ത് നല്കി. ഇന്ന് രാവിലെ നിരീക്ഷകര്‍ താമസിക്കുന്ന ഹോട്ടലിലെത്തിയാണ് അദ്ദേഹം കത്ത് നല്‍കിയത്. എംഎല്‍എമാരില്‍ നിന്നായിരിക്കുമോ മുഖ്യമന്ത്രിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെയും ഇങ്ങനെയുമാകാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്നെ പിന്തുണച്ചവരെ താനും പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയില്‍ ഒരു സതീശന് മാത്രമല്ല ഒരുപാട് സതീശന്മാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Read MoreDay: May 7, 2026
മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക്; പരസ്പരം അവകാശവാദങ്ങളുമായി നേതാക്കളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നിരത്തി കോണ്‍ഗ്രസ് അണികള്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര് തെരുവിലേക്ക്. പരസ്പരം അവകാശവാദങ്ങളുമായി നേതാക്കളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നിരത്തി കോണ്‍ഗ്രസ് അണികള്‍. കെപിസിസി ആസ്ഥാനത്തിന് പുറത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും ഉയര്‍ത്തിക്കാട്ടിയുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അണികളുടെ ഈ നീക്കത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്കും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും ഘടകകക്ഷി നേതാക്കള്‍ക്കും കടുത്ത അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയാരെന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായുള്ള കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം കെപിസിസി ആസ്ഥാനത്ത് തുടങ്ങി. എഐസിസി നിരീക്ഷകരായ അജയ് മാക്കന്, മുകുള്‍ വാസ്നിക്ക്, എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെയുളള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്ന് അഭിപ്രായം തേടും. എംഎല്‍എമാരെ ഓരോരുത്തരെയും ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായം തേടും. എഐസിസി നിരീക്ഷകര്‍ താമസിക്കുന്ന താജ് വിവാന്ത ഹോട്ടലില്‍ ഇന്ന് രാവിലെ വി.ഡി. സതീശന്…
Read Moreവിധിച്ചതാർക്ക്… മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഉറപ്പിച്ച് വേണുഗോപാൽ; എണ്ണം മാത്രം ആകരുത് പരിഗണനയെന്ന് സതീശൻ, പിന്തുണ ഉറപ്പിച്ച് ചെന്നിത്തലയും: കെ സിക്കായി നിരീക്ഷകർക്ക് കത്ത് നൽകി കെ. സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കൾ മുഖ്യമന്ത്രിപദത്തിനായി ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം കെപിസിസി ആസ്ഥാനത്ത് തുടങ്ങി. എഐസിസി നിരീക്ഷകരുടെ സാനിധ്യത്തിലാണ് യോഗം നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ വ്യക്തമാക്കി. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞാൽ രാഹുൽ ഗാന്ധിയുടെ പച്ചക്കൊടി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കെ. സി ക്യാമ്പ്. എന്നാല്‍, എംഎല്‍എമാരുടെ എണ്ണം മാത്രം ആകരുത് പരിഗണനയെന്ന് നിരീക്ഷകരോട് സതീശൻ ആവശ്യപ്പെട്ടു. എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്നാണ് വി. ഡി സതീശന്റെ വാദം. അതിനിടെ, കെ. സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ. സുധാകരൻ കത്ത് നൽകി. 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായി കെ. സി വേണുഗോപാൽ വിഭാഗം പറയുന്നു. 16 എംഎൽഎമാർ എങ്കിലും തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു.…
Read Moreവിലപിടിപ്പുള്ള പശുക്കളെ മോഷ്ടിച്ചു കടത്തിയ കേസില്‍ യുവാവ് പിടിയില്‍
തൊടുപുഴ: വിലപിടിപ്പുള്ള പശുക്കളെ മോഷ്ടിച്ച് വില്‍പ്പന നടത്തിയിരുന്നയാളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം വലിയകുളത്തില്‍ വി.എച്ച്. നിയാസ് (40) ആണ് പിടിയിലായത്. വണ്ണപ്പുറം, കരിമണ്ണൂര്‍, കോടിക്കുളം, കലൂര്‍ ഭാഗങ്ങളില്‍നിന്ന് മാസങ്ങളായി പശുക്കള്‍ മോഷണം പോയിരുന്നു. കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഈസ്റ്റ് കലൂര്‍ ഭാഗത്തെ ആനിമൂട്ടില്‍ കുര്യന്, തട്ടാംകുടിയില്‍ ടി.പി. ശശിധരന് എന്നിവരുടെ പശുക്കള്‍ മോഷണം പോയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കലൂര്‍ മുതല്‍ പാലിയേക്കര ടോള്‍ പ്ലാസവരെയുള്ള ഇരുനൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വാഹനത്തെയും പ്രതിയെയും കുറിച്ച് പോലീസിനു സൂചന ലഭിച്ചത്. നിയാസ് പശുക്കളെ വാഹനത്തില്‍ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ വണ്ണപ്പുറത്തെ വീട്ടില്‍നിന്നാണ് നിയാസിനെ ഡിവൈഎസ്പിയുടെ സ്ക്വാഡും പോലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്. എച്ച്എഫ് ഇനം പശുക്കളെയാണ് ഇയാള്‍ മോഷ്ടിച്ചത്.…
Read Moreയുപിഐ വഴി അബദ്ധത്തിൽ അധിക പണം അയച്ചത്, കച്ചവടക്കാരൻ പിന്നാലെ ഓടി വന്ന് പണം തിരികെ നല്കി; പഴക്കച്ചവടക്കാരന്റെ സത്യസന്ധതയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച
പലപ്പോഴും സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുമ്പോൾ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ആപ്പുകളിലൂടെ പണമയക്കും, എന്നാൽ ചിലപ്പോൾ അബദ്ധങ്ങൾ സംഭവിച്ച് പോകാറുണ്ട്. ചിലർക്കൊന്നും ആ പണം തിരിച്ചു കിട്ടാറുമില്ല. എന്നാൽ, ഒരു പഴക്കച്ചവടക്കാരന്റെ സത്യസന്ധതയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. 15 രൂപയ്ക്ക് പകരം അബദ്ധത്തിൽ 1515 രൂപ അയച്ച ആൾക്ക് ആ പണം ഉടൻ തന്നെ തിരികെ നല്കി മാതൃകയായിരിക്കുകയാണ് ഈ കച്ചവടക്കാരൻ. എക്സിലാണ് ഈ സംഭവം പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുന്നതിനിടയിൽ യുവാവ് കടയിൽ നിന്നും മൂന്ന് പഴങ്ങൾ വാങ്ങി. 15 രൂപയായിരുന്നു വില. എന്നാൽ, സംസാരത്തിനിടയിൽ ശ്രദ്ധിക്കാതെ അയച്ചപ്പോൾ 15 ന് പകരം 1515 രൂപയാണ് അടച്ചത്. എന്നാൽ, വാഹനങ്ങളുടെ തിരക്കിനിടയിലും കച്ചവടക്കാരൻ പിന്നാലെ ഓടി വന്ന് വിളിക്കുകയായിരുന്നു. ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും ഫോണിലെ മെസ്സേജ് പരിശോധിച്ചപ്പോഴാണ് 1500…
Read Moreകോണ്‍ഗ്രസിന് മന്ത്രിയില്ലാത്ത ജില്ല; ഇടുക്കിയുടെ തലവര ഇത്തവണ മാറമോ
തൊടുപുഴ: ഇടുക്കി ജില്ല രൂപീകരിച്ചതിനുശേഷം ഇതുവരെ കോണ്‍ഗ്രസിന് മന്ത്രിയില്ലാത്ത ജില്ലയെന്ന പേരുദോഷം ഇത്തണ മാറുമെന്ന പ്രതീക്ഷയാണുള്ളത്. 1972-ലാണ് ഇടുക്കി ജില്ല രൂപീകൃതമായത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് എംഎല്‍എമാര്‍ ഉണ്ടായിരുന്നെങ്കിലും മന്ത്രിപദവി മാത്രം ഇവിടേക്ക് എത്തിയില്ല. മൂന്നര പതിറ്റാണ്ടിനു ശേഷമാണ് ജില്ലയില്‍ മത്സരിച്ച നാലു സീറ്റുകളിലും ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനായത്. 2001ല്‍ മൂന്നുപേര്‍ വിജയിച്ചിരുന്നു. പിന്നീട് ഒരിക്കല്‍ പോലും ജില്ലയില്‍നിന്ന് ഒരു പ്രതിനിധിയെപ്പോലും നിയമസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോല്‍ക്കുന്ന ദയനീയ സ്ഥിതിയായിരുന്നു. ഈ അവസ്ഥയില്‍നിന്നാണ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച് ഇത്തവണ നാലുപേര്‍ നിയമസഭയിലെത്തിയത്. മന്ത്രിസഭയില്‍ ജില്ലയില്‍നിന്നു പ്രാതിനിധ്യമുണ്ടായാല്‍ ഇടുക്കിയില്‍നിന്നു വിജയിച്ച റോയി കെ. പൗലോസിന് നറുക്കുവീഴാനാണ് സാധ്യത. ഭൂപ്രശ്നങ്ങള്‍, വന്യമൃഗശല്യം, നിര്‍മാണനിരോധനം, പട്ടയവിതരണം തുടങ്ങി നിരവധി സങ്കീര്‍ണമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യം ജില്ലയിലുള്ളതിനാല്‍ ഇവിടെനിന്നു മന്ത്രിസഭയില്‍ പ്രാതിനിധ്യം…
Read Moreവി.ഡി. സതീശനായി പാലായിൽ പ്രാര്‍ഥന, ചങ്ങനാശേരിയില്‍ ഫ്ളെക്സ് ബോര്‍ഡ്
പാലാ: മുഖ്യമന്ത്രി സ്ഥാനത്തേക്കു വി.ഡി.സതീശന്റെ പേര് യുഡിഎഫ് അണിയറ ചർച്ചകളിൽ സജീവമാവുമ്പോള്‍ പാലായില്‍ സതീശന്റെ പേരില്‍ മേയ് മാസ വണക്കത്തിനായി അമലോത്ഭവ മാതാ കുരിശുപള്ളിയില്‍ പ്രസുദേന്തിയാക്കി പണം അടച്ച് വ്യാപാരി. ഇന്നലെയാണ് ടൗണിലെ വ്യാപാരിയായ സിബി റീജന്‍സി 1500 രൂപ അടച്ച് രസീത് കൈപ്പറ്റിയത്. പ്രത്യേക രാഷ്ട്രീയമൊന്നും തനിക്കില്ലെന്നും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വി.ഡി.സതീശന് കേരളത്തിലെ പ്രതിപക്ഷത്തിന് നല്കിയ നേതൃത്വം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരിയില്‍ ഫ്ളെക്സ് ബോര്ഡ്ചങ്ങനാശേരി: വി.ഡി. സതീശന് ആശംസകള്‍ അറിയിച്ച് ചങ്ങനാശേരിയില്‍ ഫ്ളെക്സ് ബോര്‍ഡ്. ചങ്ങനാശേരി മാര്‍ക്കറ്റിലെ ലോഡിംഗ് ആൻഡ് അണ്‍ലോഡിംഗ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി ഓഫീസിനു മുമ്പിലാണ് ഫ്ളെക്സ്ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ കഠിനാധ്വാനം ചെയ്ത സതീശന് മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷയെന്നും തൊഴിലാളികള്‍ പറഞ്ഞു.
Read More‘പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകും, കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് അഭിപ്രായം പറയേണ്ട’: മുസ്ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ
കൊച്ചി: മുഖ്യമന്ത്രി ചർച്ചയിൽ വി. ഡി. സതീശനെ അനുകൂലിച്ച് മുസ്ലീം ലീഗ് രംഗത്തെത്തിയതിൽ അതൃപ്തി പ്രകടിപ്പിച്ച് മാത്യു കുഴൽനാടൻ. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടെന്ന് കുഴൽനാടൻ പ്രതികരിച്ചു. ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണം. ലീഗിന്റെ നിയമസഭാകക്ഷി നേതാവ് ആരാകണമെന്ന് കോൺഗ്രസ് പറയുമോയെന്നും കുഴൽനാടൻ ചോദിച്ചു. ലീഗിനെതിരേ രാഷ്ട്രീയ ആക്രമണം ഉണ്ടായപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും കുഴൽനാടൻ പറഞ്ഞു. പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും വിജയം ആരും മറക്കരുതെന്നും ഏറ്റവും നീതിയുക്തവും ജനാധിപത്യവുമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഗണേഷ്കുമാറിന് ഷെറിനുമായി വഴിവിട്ട ബന്ധം; ജയിലിലെ വിഐപി തടവുകാരി; വീണ്ടും ചർച്ചയായി കൊല്ലപ്പെട്ട സുനിതയുടെ വെളിപ്പെടുത്തൽ
തൃശൂർ: ബംഗളൂരുവിൽ അതിക്രൂര മർദനത്തിനിരയായി കൊല്ലപ്പെട്ട സുനിത എന്ന മലയാളി യുവതിയുടെ മരണം വീണ്ടും ചർച്ചയാകുന്നു. മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി കൊലക്കേസ് പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന് സുനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ട ഷെറിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയാണ് സുനിത ശ്രദ്ധ നേടുന്നത്. ഷെറിൻ ജയിലിലെ വിഐപി തടവുകാരിയാണെന്ന് സുനിത വെളിപ്പെടുത്തിയിരുന്നു. ഷെറിന് ശിക്ഷാ ഇളവ് നൽകിയ തീരുമാനത്തിന് പിന്നാലെ ആയിരുന്നു സുനിത വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുൻ ജയിൽ ഡിഐജിയുമായും മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറുമായും ഷെറിനുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചായിരുന്നു സുനിതയുടെ തുറന്നുപറച്ചിൽ. 2025 ഫെബ്രുവരി ഏഴിന് ആയിരുന്നു സുനിതയുടെ വെളിപ്പെടുത്തൽ. സുനിത വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് അട്ടക്കുളങ്ങര ജയിലിലെത്തിയത്. ഷെറിന് ജയിലിൽ അധിക സൗകര്യങ്ങൾ ലഭിച്ചിരുന്നതായും മേയ്ക്കപ്പ് സാധനങ്ങളും ഫോണും അനുവദിച്ചിരുന്നതായും സുനിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതുകൂടാതെ ഷെറിന്റെ ജയിൽ സുഖവാസത്തിനെതിരെ…
Read Moreജോൺ എബ്രഹാം ചിത്രം ‘അമ്മ അറിയാൻ’ കാൻ ഫെസ്റ്റിവലിലേക്ക്; ലോക പ്രീമിയറിലെ ഇന്ത്യയുടെ ഏക എൻട്രി !
ജോൺ എബ്രഹാം സംവിധാനം ചെയ്ത മലയാളത്തിലെ ക്ലാസിക് ചിത്രം ‘അമ്മ അറിയാൻ’ 4K പതിപ്പ് കാനിൽ പ്രദർശനത്തിനൊരുങ്ങുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം റീസ്റ്റോർ ചെയ്തത്. മെയ് 16 ന് കാനിലെ ബുനുവല്‍ തിയറ്ററില്‍ വൈകീട്ട് 3:45നാണ് സ്ക്രീനിങ്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം റീസ്റ്റോർ ചെയ്തത്. ഈ വർഷം കാനിലെ ലോക ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രം കൂടിയാണ് അമ്മ അറിയാൻ.ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റീസ്റ്റോർ ചെയ്ത് കാനിലെ വേൾഡ് ക്ലാസിക് വിഭാഗത്തിൽ തുടർച്ചയായി പ്രദർശിക്കുന്ന ആറാം ചിത്രം കൂടിയാണ് അമ്മ അറിയാൻ. ക്രൗഡ് ഫണ്ടിംഗ് എന്നെല്ലാം കേള്‍ക്കുന്നതിനും ഏറെക്കാലം മുമ്പ് സംഘടിപ്പിച്ച ഒഡേസ്സ കളക്ടീവ് എന്ന സിനിമാ പ്രേമികളുടെ കൂട്ടായ്മയാണ് ചിത്രം നിര്‍മിച്ചത്. ഒപ്പം ലാഭം മാത്രം നോക്കുന്ന മുഖ്യധാരാ നിര്‍മണ-വിതരണ സംവിധാനങ്ങളില്‍ നിന്ന് മോചനം നേടുക…
Read More