‘ജ​ന​ങ്ങ​ളെ സേ​വി​ക്കു​ക എ​ന്ന ജോ​ലി വി​ട്ട് വേ​റെ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ തു​ട​ങ്ങി​യാ​ല്‍ ആ ​നേ​താ​വി​നെ ജ​ന​ങ്ങ​ള്‍ കീ​ഴ്‌​പ്പെ​ടു​ത്തും, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി സ്വ​രാ​ജും ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ജ​യ​രാ​ജ​നും വ​ര​ണം’: ത​ളി​പ്പ​റ​ന്പി​ലും ഫ്ല​ക്സ്

ക​ണ്ണൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​ക്ക് പി​ന്നാ​ലെ സി​പി​എ​മ്മി​ല്‍ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും ഫ്‌​ള​ക്‌​സു​ക​ള്‍. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എം ​സ്വ​രാ​ജും ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പി ​രാ​ജ​നും വ​ര​ണ​മെ​ന്നാ​ണ് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡി​ലു​ള്ള​ത്.​സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​വി ഗോ​വി​ന്ദ​ന്‍റെ മ​ണ്ഡ​ല​ത്തി​ലാ​ണ് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കു​റു​മാ​ത്തൂ​ര്‍ സ​ഖാ​ക്ക​ള്‍ എ​ന്ന പേ​രി​ലാ​ണ് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​രാ​ജി​ന്‍റേ​യും ജ​യ​രാ​ജ​ന്‍റേ​യും ചി​ത്ര​ത്തി​നൊ​പ്പം ഇ​എം​എ​സി​ന്‍റെ ചി​ത്ര​വും ഫ്ല​ക്സി​ലു​ണ്ട്. ‘ജ​ന​ങ്ങ​ളെ സേ​വി​ക്കു​ക എ​ന്ന ജോ​ലി വി​ട്ട് വേ​റെ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ തു​ട​ങ്ങി​യാ​ല്‍ ആ ​നേ​താ​വി​നെ ജ​ന​ങ്ങ​ള്‍ കീ​ഴ്‌​പ്പെ​ടു​ത്തും’ എ​ന്നാ​ണ് ഫ്‌​ള​ക്‌​സി​ലെ വാ​ച​കം.

അ​തേ​സ​മ​യം, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ലി​യ തോ​ല്‍​വി​യാ​യി​രു​ന്നു എ​ല്‍​ഡി​എ​ഫ് നേ​രി​ട്ട​ത്. യു​ഡി​എ​ഫ് 102 സീ​റ്റും എ​ല്‍​ഡി​എ​ഫ് 35 സീ​റ്റു​ക​ളു​മാ​ണ് നേ​ടി​യ​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ബി​ജെ​പി മൂ​ന്ന് സീ​റ്റു​ക​ളും നേ​ടി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച മ​ന്ത്രി​മാ​രി​ല്‍ പ​തി​മൂ​ന്ന് പേ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. വി. ​ശി​വ​ന്‍​കു​ട്ടി, പി. ​രാ​ജീ​വ്, എം. ​ബി രാ​ജേ​ഷ്, വീ​ണാ ജോ​ര്‍​ജ്, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, വി. ​എ​ന്‍. വാ​സ​വ​ന്‍, ആ​ര്‍. ബി​ന്ദു, റോ​ഷി അ​ഗ​സ്റ്റി​ന്‍, ജെ. ​ചി​ഞ്ചു​റാ​ണി, എ. ​കെ. ശ​ശീ​ന്ദ്ര​ന്‍, വി. ​അ​ബ്ദു​റ​ഹ്‌​മാ​ന്‍, കെ. ​ബി. ഗ​ണേ​ഷ് കു​മാ​ര്‍, ഒ. ​ആ​ര്‍. കേ​ളു തു​ട​ങ്ങി​യ​വ​രാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, കെ. ​രാ​ജ​ന്‍, പി. ​പ്ര​സാ​ദ്, ജി. ​ആ​ര്‍. അ​നി​ല്‍, പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ്, സ​ജി ചെ​റി​യാ​ന്‍, കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ വി​ജ​യി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment