കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത്. ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ സ്വദേശി അനീഷിന്റെ ഭാര്യ ഫേബ (27) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. ആലപ്പുഴയിൽ നിന്ന് റഫർ ചെയ്തതിനെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ലേബർ റൂമിലേക്ക് മാറ്റി. ആദ്യഘട്ടത്തിൽ സുഖപ്രസവം നടക്കുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായതായാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ, ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നുമാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. നിലവിൽ യുവതിയുടെ മൃതദേഹം ചേർത്തലയിലെ…
Read MoreDay: May 12, 2026
പതിമൂന്നുകാരിയെ ബ്ലാക്ക് മെയിൽ ചെയ്ത് നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തൽ; മുപ്പത്തിനാലുകാരൻ അറസ്റ്റിൽ; ഇരുവരും പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ
റാന്നി: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്മെയിൽ ചെയ്ത യുവാവ് അറസ്റ്റിൽ. റാന്നി വൈക്കം വിളയില്‍ ലക്ഷം വീട്ടില്‍ രാജേഷ് കുമാറി(34)നെയാണ് പത്തനംതിട്ട സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തത്. ഇടുക്കി ജില്ലയില്‍ മെക്കാനിക് ആയി ജോലി ചെയ്യുന്ന ഇയാള്‍ വീടുമായി വര്‍ഷങ്ങളായി അകന്ന് കഴിയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയ ഒരു യുവാവിന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയും റീലുകള്‍ പോസ്റ്റ് ചെയ്തുമാണ് രാജേഷ് കുമാര്‍ പെണ്‍കുട്ടിയെ ആകര്‍ഷിച്ചത്. 2025 സെപ്റ്റംബറിലാണ് പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയം ആകുന്നത്. തുടര്‍ന്ന് ചാറ്റ് ചെയ്യുകയും പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ ഫോട്ടോ നിര്‍ബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു. അറസ്റ്റിലായ ഇയാളുടെ ഫോണില്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള പെണ്‍കുട്ടികളുടെ ഫോട്ടോകളും നാലോളം വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും ഉള്ളതായി പോലീസ് കണ്ടെത്തി. കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഇയാള്‍ ചതിയില്‍പ്പെടുത്തിയിട്ടുണ്ടോ…
Read More