എടത്വ: കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നത്തിന് പുതിയ സര്‍ക്കാര്‍ എത്തുന്നതോടെ ശാശ്വത പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് കുട്ടനാടന്‍ ജനത. ഇവിടുത്തെ കുടിവെള്ളപ്രശ്നം ഏറെ ക്കാലമായി നിലനില്‍ക്കുന്ന ഒരു ഗുരുതര വിഷയമാണ്. നിയുക്ത എംഎല്‍എ റെജി ചെറിയാന് വിജയിച്ച ഉടനെ തന്നെ കുട്ടനാടിന് ആദ്യ സമ്മാനമായി കുടിവെള്ളം എത്തിക്കുമെന്നാണ് പറഞ്ഞത്. റെജി ചെറിയാന്റെ പ്രഖ്യാപനത്തിലും പുതിയ സര്‍ക്കാരിലും പ്രതീക്ഷയര്‍പ്പിച്ച് ഉടനെ തന്നെ കുടിവെള്ളമെത്തുമെന്നുള്ള ആശ്വാസത്തിലാണ് കുട്ടനാടന്‍ ജനത. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും വര്‍ഷങ്ങളായി ശുദ്ധജലമെത്തുന്നില്ല, കുടിവെള്ളമെത്തിക്കാനായി ഒട്ടേറെ പദ്ധതികള്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും കുടിവെള്ളം എങ്ങും എത്തിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം മാറ്റാനായി കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച നീരേറ്റുപുറം ശുദ്ധജല പദ്ധതി കൊണ്ട് വേണ്ടത്ര ഫലമുണ്ടായില്ല. ഈ പ്ലാന്റില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും പ്ലാന്റ് ഇരിക്കുന്ന തലവടിയിലും സമീപ പഞ്ചായത്തായ എടത്വായിലും എത്തുന്നില്ല. കോടികള്‍ ചെലവഴിച്ച്…
Read MoreDay: May 12, 2026
കോടികളുടെ നിർമാണം; എസി റോഡിൽ കോരവളവ് ജംഗ്ഷന് സമീപം സുരക്ഷാഭിത്തി തകർന്നു
രാമങ്കരി: കോടികൾ മുടക്കി നവീകരിച്ച എസി റോഡിൽ വാഹനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് എസി കനാലിനോട് ചേർന്ന് നിർമിച്ച സംരക്ഷണ ഭിത്തിയുടെ ഒരുഭാഗം തകർന്നനിലയിൽ. മാന്പുഴക്കരി കോരവളവ് ജംഗ്ഷനിലെ ബിവിറേജസ് ഔട്ട് ല്ലെറ്റിന് എതിർവശത്തായി നിർമിച്ച ഭിത്തിയാണ് തകർന്ന നിലയിൽ കാണപ്പെടുന്നത്. ഏതെങ്കിലും അപകടത്തിന്റെ ഭാഗമായി സംഭവിച്ചതാണോ ഇതെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല. റോഡിന്റെ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിൽ അതിന്റെ ഉത്തരവാദിത്വം ഇപ്പോൾ കെഎസ് ടി പിയിൽ നിക്ഷിപ്തമാണെന്നാണ് അറിയുന്നത്.രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ നൂറ് കണക്കിന് വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്ന ഇവിടെ ദിശ തെറ്റി നിരവധി വാഹനങ്ങൾ കനാലിൽ പതിച്ച സംഭവങ്ങൾ മുന്‍പ് ഉണ്ടായിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് നവീകരണ ജോലികൾ പൂർത്തിയായ ശേഷം കനാലിനോട് ചേർന്ന് സുരക്ഷാഭിത്തി ഒരുക്കുവാനായി അധികൃതർ തയാറായത്. അതിന്റെ ചെറിയൊരുഭാഗമാണ് ഇപ്പോൾ തകർന്ന നിലിയിൽ കാണപ്പെടുന്നത്. തകർന്ന ഭിത്തി പുനർനിർമിക്കുവാനും യാത്രക്കാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുവാനും…
Read Moreമറ്റു നേതാക്കളെ ഒഴിച്ചിട്ടു: കെസിയുടെ ഫ്ലെക്സിൽ മാത്രം കരി ഓയിൽ
കണ്ണൂർ: കേരളാ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ചർച്ച തുടരുന്നതിനിടെ കെ.സി.വേണുഗോപാലിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം. കണ്ണൂർ പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപത്ത്വച്ച ഫ്ലെക്സ് ബോർഡിലാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്. ഇതേ ഫ്ലക്സിൽ രമേശ് ചെന്നിത്തല, വി.ഡി.സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു. എന്നാൽ മൂന്ന് നേതാക്കളെയും ഒഴിവാക്കി കെസിയുടെ ചിത്രത്തിൽ മാത്രം കരി ഓയിൽ ഒഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. അതേസമയം, ഫ്ലെക്സ് യുദ്ധം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടും ചിലയിടങ്ങളിൽ ഇപ്പോഴും ഫ്ലെക്സുകൾ ഉയരുന്നുണ്ട്.
Read Moreവെള്ളിയാമറ്റത്തെ അങ്കണവാടി കുട്ടികൾക്ക് പഠനം ബാലികേറാമലയാകുന്നു; ക്ലാസ് മുറി രണ്ടാം നിലയിൽ
വെള്ളിയാമറ്റം: അങ്കണവാടിയിലെത്തുന്ന ഇളംകുരുന്നുകള്‍ക്ക് പഠനം ബാലികേറാമലയകുന്നു. വെള്ളിയാമറ്റം പഞ്ചായത്ത് 14-ാംവാര്‍ഡില്‍ വാടകക്കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 86-ാം നമ്പര്‍ അങ്കണവാടിയിലെ ഇളംകുരുന്നുകള്ക്കാണ് ഈ ദുരവസ്ഥ. അധ്യാപികയുടെയും സഹായിയുടെയും കണ്ണുതെറ്റിയാല്‍ കുട്ടികള്‍ താഴെവീഴുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷ്മതയോടെയാണ് ഇവര്‍ കുട്ടികളെ ശ്രദ്ധിക്കുന്നത്. അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ വെള്ളിയാമറ്റത്തെ സദ്ഭാവനാ മണ്ഡപത്തിനടുത്തായി 13 സെന്റ് സ്ഥലം പഞ്ചായത്ത് അനുവദിച്ചിരുന്നു. ഇവിടെ കെട്ടിടം നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് 14 ലക്ഷം രൂപയും വകയിരുത്തിയതാണ്. എന്നാല്‍ ഈ തുക രണ്ടു വര്‍ഷമായി ഉപയോഗിച്ചിട്ടില്ല. വനിതാ ശിശുവികസന വകുപ്പില്‍നിന്നു ലഭിക്കേണ്ട 14 ലക്ഷം രൂപ നേടിയെടുക്കാന്‍ സിഡിപിഒയുടെ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അങ്കണവാടിക്ക് അനുവദിച്ച സ്ഥലം പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടതാണെന്നും കെട്ടിടനിര്‍മാണത്തിന് അനുയോജ്യമാണെന്നുമുള്ള എഇയുടെ കത്ത്, തയാറാക്കിയ എസ്റ്റിമേറ്റ്, തദ്ദേശ സ്വയംഭരണവകുപ്പ് തുക അനുവദിച്ച തീരുമാനം, കൂടുതല്‍…
Read Moreരാജ്യത്തെ മികച്ച പഞ്ചായത്തിനുള്ള അംഗീകാരം; വ്യത്യസ്തമായ മേലുകാവ് പഞ്ചായത്തിനെ സത്യത്തില്‍ എല്ലാവരും തിരിച്ചറിഞ്ഞു
മേലുകാവ്: വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല സൂപ്പർ ഹിറ്റ് ഗാനമുൾപ്പെട്ട ‘കഥ പറയുമ്പോള്‍ ’- എന്ന ശ്രീനിവാസന് സിനിമയുടെ ഷൂട്ടിംഗ് മേലുകാവിലായിരുന്നു. സിനിമയ്ക്കൊപ്പം മേലുകാവ് എന്ന ഗ്രാമവും പ്രശസ്തമായി. ഇപ്പോൾ വീണ്ടും മേലുകാവ് ഗ്രാമം ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്. മികച്ച റോഡുകളും ശീതീകരിച്ച അങ്കണവാടിയും ആധുനിക സൗകര്യങ്ങളോടുകൂടിയ ആരോഗ്യകേന്ദ്രം, ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയ വ്യത്യസ്തമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ മാതൃക കാട്ടിയ മേലുകാവ് പഞ്ചായത്തിനെ ഇപ്പോള്‍ എല്ലാവരും സത്യത്തിൽ തിരിച്ചറിഞ്ഞിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഉള്‍പ്പെടെ മാതൃകയായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ മികച്ച പഞ്ചായത്തിനുള്ള അഗീകാരമായ ഒരു കോടി രൂപയാണ് പഞ്ചായത്തിനെ തേടിയെത്തിയിരിക്കുന്നത്. ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡുകളും പൂഞ്ചിറയിലെ ജലസംഭരണിയും ശീതീകരിച്ച കൈലാസം അങ്കണവാടി, ആധുനിക സൗകര്യങ്ങളോടുകൂടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇടമറുക് ആരോഗ്യകേന്ദ്രം, ഗവ. ആയുര്‍വേദ ആശുപത്രി, ആധുനികരീതിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം, ഇടമറുക് വായനശാല, ജില്ലയിലെ…
Read Moreബസ് ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്: സംഭവം കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ
കോട്ടയം: ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നട്ടാശേരി സ്വശേനിയായ റോസിക്കാണ് അപകടത്തിൽ പരിക്കേറ്റത്. തിരുനക്കര ബസ് സ്റ്റാൻഡിൽ ഇന്ന് രാവിലെ പത്തിനാണ് സംഭവം. ഇവർ ഓഫീസിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. റോസി വന്നിറങ്ങിയ ബസ്തന്നെയാണ് ഇടിച്ചിട്ടതും. ബസിൽ നിന്നിറങ്ങി എതിർവശത്തേക്ക് ക്രോസ് ചെയ്യുന്നതിനിടെ ഇവരെ ഇടിച്ചിടുകയായിരുന്നു. കോട്ടയം തിരുവഞ്ചൂർ റൂട്ടിൽ ഓടുന്ന പുല്ലാടൻ ബസാണ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Read Moreമഴ വരുന്നു; കന്നുകാലികള്‍ക്കും മുന്‍കരുതലുകള്‍ ആവശ്യമാണ്
കോട്ടയം: കന്നുകാലികള്‍ക്കും വര്‍ഷകാലത്ത് മുന്‍കരുതലുകള്‍ ആവശ്യമാണ്. വളര്‍ത്തുമൃഗങ്ങളെ പരിചരിച്ചെങ്കില്‍ മാത്രമേ മഴക്കാലപൂര്‍വ രോഗങ്ങളില്‍നിന്നു നിയന്ത്രിക്കാന്‍ സാധിക്കൂ. ഇതിനായി മൃഗസംരക്ഷണ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ തൊഴുത്ത് റിപ്പയറിംഗ്, തൊഴുത്തിലെ ലീക്കേജ്, ചുമരിലെയും തറയിലെയും വിള്ളലുകള്‍ എന്നിവ പൂര്‍ണമായും അടച്ചു വൃത്തിയാക്കണം. വെള്ളം കെട്ടിക്കിടക്കാത്ത രീതിയില്‍ തറനിരപ്പ് ശരിയാക്കണം ശുദ്ധമായ വെള്ളം ഉറപ്പുവരുത്തണം. കുടിവെള്ളത്തിനുള്ള തൊട്ടി വൃത്തിയായി സൂക്ഷിക്കണം കാലിത്തീറ്റ നനയാതെ വയ്ക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം വെള്ളം നിറയ്ക്കുന്ന ടാങ്ക്, തൊട്ടി, എന്നിവ എല്ലാ ആഴ്ചയിലും കഴുകി പൂപ്പല്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. കൃത്യമായി വിരമരുന്ന് വാക്സിനേഷന് എന്നിവ നല്‍കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. കന്നുകാലി കിടക്കുന്ന സ്ഥലം നനവില്ലാത്ത രീതിയില്‍ വരണ്ട തറ വരുന്ന രീതിയില്‍ ക്രമീകരിക്കണം. തൊഴുത്തിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം പല രോഗങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം ഡ്രെയിനേജ് സംവിധാനം കുറ്റമറ്റ രീതിയിലാക്കണം. ഈച്ച, കൊതുക് എന്നിവയുടെ…
Read More‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല ജനവികാരവും പരിഗണിക്കും: മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രിയായാലുള്ള ഉപതെരഞ്ഞെടുപ്പിന്റെ റിസ്ക്കും കണക്കിലെടുക്കും’; കെ. മുരളീധരൻ
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്ന് കെ. മുരളീധരൻ. എണ്ണം മാത്രമെങ്കിൽ എന്നേ പ്രഖ്യാപിക്കാമായിരുന്നു. ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കുമെന്നും മുരളീധരൻ പറഞ്ഞു. മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രിയായാലുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ റിസ്ക്ക് അടക്കം എഐസിസി പരിഗണിച്ചായിരിക്കും തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ജനവികാരവും ഘടക കക്ഷികളുടെ നിലപാടും പ്രധാനമാണ്. കോൺഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന് ചേരും. മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തും. നിലവിലെ ചര്‍ച്ചയില്‍ കെ.സി. വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം. ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം വരും.
Read Moreനെടുംങ്കുന്നത്തെ വീരന്മലയെ വിട്ടുകൊടുക്കില്ല; സമരം കടുപ്പിക്കാന്‍ സമരസമിതിയും നാട്ടുകാരും
കോട്ടയം: നെടുങ്കുന്നം പഞ്ചായത്തിലെ വീരൻമലയിലെ കുന്നിടിച്ചു മണ്ണുകടത്താനുള്ള നീക്കത്തിനെതിരേ പോരാട്ടം കടുപ്പിക്കാന്‍ സമരസമിതിയും നാട്ടുകാരും. പ്രാദേശികമായി ഒത്തൊരുമിച്ച് പ്രത്യക്ഷസമരം ആരംഭിക്കാനാണ് നീക്കം. വീരൻമലയിലേക്കുള്ള വഴിവെട്ടിയതിനു ശേഷം മലയില്‍നിന്നു മണ്ണെടുപ്പ് സംഘം പറഞ്ഞ വിലയ്ക്ക് വീട് കൊടുത്ത് താമസം മാറിയത് രണ്ടു കുടുംബങ്ങളാണ്. മൂന്നു വീടുകള്‍ ഒരുമിച്ചുണ്ടായിരുന്ന നിരയില്‍ ഇതോടെ ഒരു വീട് മാത്രം ബാക്കിയായി. വിറ്റ രണ്ടു വീടുകളും ഉപയോഗയോഗ്യമാണ്. എന്നാല്‍ മണ്ണെടുപ്പ് സംഘമെത്തിയതോടെ വില്‍ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അയല്‍വാസികള്‍ വീട് വിറ്റ് പോയതോടെ കുടുംബവും തനിച്ചായി. മണ്ണെടുപ്പ് പുനരാരംഭിച്ചാല്‍ ഏറ്റവും ആദ്യം ബാധിക്കുന്നതും ഈ കുടുംബത്തെയാണ്. പശുക്കൾ, കോഴികൾ, മറ്റ് കൃഷികൾ എന്നിവയിൽ നിന്ന് വരുമാനം കണ്ടെത്തി ജീവിക്കുന്ന ഇവര്‍ ആശങ്കയിലാണ്. എന്നാല്‍ സമരസമിതിയുടെയും പഞ്ചായത്തിന്റെയും പിന്തുണയോടെ മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.വീരൻമലയില് ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുക്കുന്നു എന്ന വ്യാജേനെ നടക്കുന്ന പരിസ്ഥിതി ചൂഷണത്തിനെതിരേ…
Read Moreപാചകവാതക ക്ഷാമവും വിലവര്‍ധനയും; ഹോട്ടലുകള്‍ മെനു വെട്ടിക്കുറച്ചു,ഭക്ഷണത്തിന് വില തോന്നുംപടി; ചായകുടി കുറച്ചു സാധാരണക്കാർ
കോട്ടയം: പാചകവാതക ക്ഷാമവും വിലവര്‍ധനയും. ചില ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ വില തോന്നുംപടി. ചെറുകിട ഹോട്ടലുകളില്‍ ചായയ്ക്കും ഭക്ഷണത്തിനും മൂന്നും നാലും രൂപയാണു വര്ധിപ്പിച്ചതെങ്കില് വലിയ ഹോട്ടലുകള്‍ 30 രൂപയോളമാണു വര്‍ധിപ്പിച്ചത്. ഒട്ടുമിക്ക ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദര്ശിപ്പിക്കാതെയാണു പ്രവര്‍ത്തിക്കുന്നത്. വില വര്‍ധിപ്പിച്ചതിനൊപ്പം പലഹോട്ടലുകളിലും ഭക്ഷണത്തിന്റെ മെനുവും വെട്ടിക്കുറച്ചു. ലൈവായി ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ മിക്ക ഹോട്ടലുകളും ഒഴിവാക്കി. ലൈവ് ദോശ, പൊറോട്ട, ചപ്പാത്തി എന്നിവ ചില ഹോട്ടലുകള്‍ ഒഴിവാക്കിയപ്പോള്‍ ചില ഹോട്ടലുകളില്‍ ഊണാണ് ഒഴിവാക്കിയത്. സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസില്‍ ഉച്ചയൂണ് പൂര്‍ണമായും നിര്‍ത്തലാക്കി. കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്ന മസാലദോശ, നെയ്യ് റോസ്റ്റ്, പൊറോട്ട എന്നിവ രാവിലെയും വൈകുന്നേരവും മാത്രമാക്കി. കോഫി ഫൗസിലെ കാപ്പിയും നിശ്ചിത സമയത്ത് മാത്രമേ ലഭിക്കുകയുള്ളൂ. ചില ഹോട്ടലുകളില്‍ ചായക്ക് 15 മുതല്‍ 18 രൂപവരെ ഈടാക്കുന്പോൾ കാപ്പിക്ക് 25 മുതല്‍ 30…
Read More