തിരുവനന്തപുരം: രാജ്യത്ത് ജനങ്ങൾക്ക് വീണ്ടും ഇരുട്ടടിയായി പാചകവാതക വില വർധന. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിനുള്ള വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് വർധനവ്. സംസ്ഥാനത്ത് ഇതോടെ സിലിണ്ടർ വില 951 കടന്നു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചിരിക്കുന്നത്.
Read MoreDay: June 7, 2026
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ അറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും. മഴ ശക്തമായതോടെ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിശക്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ സംസ്ഥാനത്താകെ ഇന്നലെ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്.
Read Moreഅച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം: ഇടത് നേതാവിനെ പുറത്താക്കി ഉന്നത വിദ്യാഭ്യാസവകുപ്പ്
കൊല്ലം: ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സോഷ്യൽ മീഡിയയിലൂടെ സൈബർ അധിക്ഷേപം നടത്തിയ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പുറത്താക്കി ഉന്നത വിദ്യാഭ്യാസവകുപ്പ്. ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാനത്ത് നിന്നാണ് നന്ദകുമാറിനെ പുറത്താക്കിയത്. മുൻ അഡിഷനൽ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. അഡീഷനൽ സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച നന്ദകുമാറിനെ കഴിഞ്ഞ എൽഡിഎഫ് സർക്കാറാണ് ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിച്ചത്. ഇടതുസംഘടനാ പ്രവർത്തകനായിരുന്ന നന്ദകുമാർ 2023ൽ ഫെയ്സ്ബുക്കിലൂടെ മോശമായ പോസ്റ്റിട്ട് അപമാനിച്ചെന്ന് അച്ചു ഉമ്മൻ ഡിജിപിക്ക് പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല
Read Moreചിരി ഓർമ: സലിംകുമാറിൻ്റെ സംസ്കാര ചടങ്ങുകൾ വീട്ടിൽ, രാവിലെ ടൗൺഹാളിൽ പൊതുദർശനം
കൊച്ചി: മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് സലിംകുമാറിന്റെ സംസ്കാര ചടങ്ങുകൾ വൈകുന്നേരം മൂന്നിന് നടക്കും. വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ പറവൂർ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 12 ഓടെ വീട്ടിലേക്ക് കൊണ്ടുപോവും. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. 56 വയസായിരുന്നു. 1969 ഒക്ടോബർ ഒമ്പതിന് എറണാകുളം വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം മിമിക്രിയിലൂടെയാണ് കലാരംഗത്ത് എത്തിയത്. വടക്കൻ പറവൂർ ഗവ. ലോവർ പ്രൈമറി സ്കൂൾ, ഗവ. ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
Read More