ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്ന് കോ​ട​തി നി​രീ​ക്ഷ​ണം

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്നു ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് കോ​ട​തി നി​രീ​ക്ഷ​ണം. ഇ​തി​നാ​യി ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു നേ​രേ പാ​ഞ്ഞു ചെ​ന്ന് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ൽ​കു​ന്ന​ത് അ​വ​ർ ചെ​യ്ത കു​റ്റം ല​ഘൂ​ക​രി​ച്ചു കാ​ണു​ന്ന​തു പോ​ലെ​യാ​കു​മെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. തു​ട​ർ​ന്നു മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ർ​ജി ത​ള്ളി. വ​ട്ടി​യൂ​ർ​ക്കാ​വ് മാ​ർ​ക്ക​റ്റ് ലെ​യ്ന്‍ അ​നി​ൽ നി​വാ​സി​ൽ അ​നി​ൽ കു​മാ​ർ, മ​ണ​ക്കാ​ട് ആ​റ്റു​കാ​ൽ പാ​ട​ശേ​രി രാ​മ​ച​ന്ദ്ര​നി​ല​യ​ത്തി​ൽ എ​സ്.​എ​ൽ. വി​ജ​യ്, മ​ണ​ക്കാ​ട് കി​ള്ളി​ത്ത​റ പു​ത്ത​ൻ വീ​ട്ടി​ൽ നി​ഷാ​ദ് എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ർ​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ക​ല്ല​ന്പ​ള്ളി മ​നു​വി​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി.

Read More

ജോ​ലി കി​ട്ടി, 3 ദി​വ​സം ഓ​ഫീ​സി​ലും പോ​യി; നാ​ലാം നാ​ൾ വ​ന്ന ഇ​മെ​യി​ൽ ക​ണ്ട് യു​വാ​വ് ഞെ​ട്ടി, വി​ചി​ത്ര അ​നു​ഭ​വം പ​ങ്കു​വെ​ച്ച് യു​വാ​വ്

തൊ​ഴി​ൽ വി​പ​ണി​യി​ലെ മ​ന്ദ​ഗ​തി​ക്കി​ട​യി​ൽ ഒ​രു ജോ​ലി ക​ണ്ടെ​ത്തു​ക എ​ന്ന​ത് നി​ല​വി​ൽ വ​ലി​യൊ​രു നേ​ട്ട​മാ​ണ്. എ​ന്നാ​ൽ ക​ഠി​ന​മാ​യ അ​ഭി​മു​ഖ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച്, മൂ​ന്ന് ദി​വ​സം മാ​ത്രം പി​ന്നി​ട്ട​പ്പോ​ൾ ക​മ്പ​നി​യി​ൽ നി​ന്ന് ജോ​ലി നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള ഇ​മെ​യി​ൽ ല​ഭി​ച്ച ഒ​രു യു​വാ​വി​ന്‍റെ വി​ചി​ത്ര​മാ​യ അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ‘ഓ​ഫ​ർ ലെ​റ്റ​ർ റ​ദ്ദാ​ക്കി, പ​ക്ഷേ ഞാ​ൻ ഇ​പ്പോ​ൾ ത​ന്നെ ജോ​ലി ചെ​യ്യു​ക​യാ​ണ്?’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ റെ​ഡ്ഡി​റ്റി​ലാ​ണ് യു​വാ​വ് ഈ ​അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. “സ​ത്യ​ത്തി​ൽ ഇ​ത് തി​ക​ച്ചും ചി​രി​യു​ണ​ർ​ത്തു​ന്ന ഒ​ന്നാ​ണ്. കു​റ​ച്ച് ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് ഒ​രു വെ​ള്ളി​യാ​ഴ്ച​യാ​ണ് ഞാ​ൻ ഈ ​ജോ​ലി​യു​ടെ അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച സ്കി​ൽ ടെ​സ്റ്റി​നാ​യി ചെ​ന്ന​പ്പോ​ൾ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​മോ എ​ന്ന് അ​വ​ർ ചോ​ദി​ച്ചു. ഞാ​ൻ സ​ന്തോ​ഷ​ത്തോ​ടെ അ​ത് സ​മ്മ​തി​ക്കു​ക​യും ചൊ​വ്വാ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ക​യും ചെ​യ്തു, യു​വാ​വ് കു​റി​ച്ചു.…

Read More

കോ​ർ​പ​റേ​ഷ​നി​ലെ കൂ​ട്ട​യ​ടി: ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ൺ​ഗ്ര​സ് വ​നി​താ കൗ​ൺ​സി​ല​ർ​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ചെ​മ്പ​ഴ​ന്തി ഉ​ദ​യ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചെ​മ്പ​ഴ​ന്തി ഉ​ദ​യ​നെ കൂ​ടാ​തെ, ഗി​രി, പാ​പ്പ​നം​കോ​ട് സ​ജി, വ​യ​ൽ​ക്ക​ട ര​തീ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. കോ​ൺ​ഗ്ര​സ് വ​നി​താ കൗ​ൺ​സി​ല​ർ​മാ​രാ​യ ഷേ​ർ​ലി, അ​നി​ത അ​ല​ക്സ് എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കാ​പ്പാ കേ​സി​ൽ പ്ര​തി​യാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ആ​ർ.​സു​ഗ​ത​ന്‍റെ രാ​ജി​ക്കാ​യി യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കൗ​ൺ​സി​ലി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ അ​ജ​ണ്ട​ക​ൾ പാ​സാ​യെ​ന്ന് പ​റ​ഞ്ഞ് മേ​യ​ർ ക​സേ​ര വി​ട്ട​തി​ന് പി​ന്നാ​ലെ യു​ഡി​എ​ഫ്-​ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. യോ​ഗ​ത്തി​നു​ശേ​ഷം ഹാ​ജ​ർ ര​ജി​സ്റ്റ​റി​നെ ചൊ​ല്ലി​യു​ണ്ടാ​യ പി​ടി​വ​ലി​ക്കി​ടെ കെ.​എ​സ്.​ശ​ബ​രി​നാ​ഥാ​നും ചെ​മ്പ​ഴ​ന്തി ഉ​ദ​യ​നും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ജ​യി​ലി​ലു​ള്ള ആ​ർ. സു​ഗ​ത​നെ ര​ക്ഷി​ക്കാ​ൻ ഉ​ദ​യ​ൻ ര​ജി​സ്റ്റ​ർ പി​ടി​ച്ചു​വാ​ങ്ങി​യെ​ന്നും ഇ​തി​നി​ടെ വ​നി​താ കൗ​ൺ​സി​ല​ർ​മാ​രെ കൈ​യേ​റ്റം ചെ​യ്തെ​ന്നു​മാ​ണ് യു​ഡി​എ​ഫി​ന്‍റെ പ​രാ​തി. അ​തേ​സ​മ​യം യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ…

Read More

പ​ക​ർ​ത്തി​യെ​ഴു​താ​ൻ വൈ​കി; ര​ണ്ടാം ക്ലാ​സു​കാ​ര​ന് അ​ധ്യാ​പ​ക​ന്‍റെ മ​ർ​ദ​നം; അ​മ്മ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ര​ണ്ടാം ക്ലാ​സു​കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​ധ്യാ​പ​ക​ൻ വി​പി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബോ​ർ​ഡി​ൽ എ​ഴു​തി​യ​ത് പ​ക​ർ​ത്തി എ​ഴു​താ​ൻ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​ർ​ദ​ന​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​ട്ടി​യു​ടെ ദേ​ഹ​ത്ത് മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കു​ടും​ബം പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

Read More

പ്ര​ണ​യ​ത്തെ വീ​ട്ടു​കാ​ർ എ​തി​ർ​ത്തു;​ ഹോം​സ്റ്റേ​യി​ൽ യു​വ​തി മ​രി​ച്ച​നി​ല​യി​ൽ, സ​മീ​പം അ​ബോ​ധാ​വ​സ്ഥ​യി​ൽ മ​ല​യാ​ളി യു​വാ​വ്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ഹോം ​സ്റ്റേ​യി​ൽ യു​വ​തി മ​രി​ച്ച​നി​ല​യി​ൽ. ബം​ഗ​ളൂ​രു ബെ​ന​ശ​ങ്ക​രി സ്വ​ദേ​ശി​നി സാ​യി സു​ര​ഭി​യാ​ണ് (25) മ​രി​ച്ച​ത്. ഇ​വ​രു​ടെ ആ​ൺ​സു​ഹൃ​ത്താ​യ മ​ല​യാ​ളി യു​വാ​വി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പി.​പി. സ​ഞ്ജീ​ത് അ​ലി​യാ​ണ് (28) ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​യാ​ൾ അ​മി​ത​മാ​യി ഗു​ളി​ക​ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴു​ത്തി​ൽ കു​രു​ക്കോ​ടെ​യാ​ണ് സു​ര​ഭി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് കാ​ണി​ച്ച് സ​ഞ്ജീ​ത് അ​ലി​യു​ടെ പേ​രി​ൽ സു​ര​ഭി​യു​ടെ അ​മ്മ ന​ന്ദി​ഗി​രി​ധാ​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച അ​ലി​യാ​ണ് ഹോം ​സ്റ്റേ​യി​ൽ മു​റി​യെ​ടു​ത്ത​ത്. സു​ര​ഭി എ​പ്പോ​ഴാ​ണ് വ​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് ഹോം ​സ്റ്റേ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മു​റി ഒ​ഴി​യാ​തെ വ​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ന​ന്ദി ഹി​ൽ​സി​ലെ മു​ദ്ദേ​ന​ഹ​ള്ളി​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ ഫി​സി​യോ തെ​റാ​പ്പി​സ്റ്റാ​ണ് സു​ര​ഭി. ബം​ഗ​ളൂ​രു​വി​ൽ കാ​ർ ഡ്രൈ​വ​റാ​യി ജോ​ലി​നോ​ക്കു​ക​യാ​യി​രു​ന്നു സ​ഞ്ജീ​ത്.…

Read More