“സ്വ​പ്ന​ത്തി​ൽ പോ​ലും ക​ണ്ടി​ട്ടി​ല്ല”: 80ാം വ​യ​സിൽ ആ​ദ്യ​മാ​യി ക​ട​ൽ ക​ണ്ട പി​താ​വ്; ക​ണ്ണ് നി​റ​യി​ച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീ​ഡി​യോ

എ​ൺ​പ​ത് വ​യ​സു​ള്ള ത​ന്‍റെ പി​താ​വി​നെ ആ​ദ്യ​മാ​യി ക​ട​ൽ കാ​ണി​ക്കാ​ൻ കൊ​ണ്ടു​പോ​യ മ​ക​ന്‍റെ വി​കാ​ര​ഭ​രി​ത​മാ​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഹൃ​ദ​യം ക​വ​രു​ന്നു. ഒ​ഡീ​ഷ​യി​ലെ കോ​ണാ​ർ​ക്കി​ന​ടു​ത്തു​ള്ള ച​ന്ദ്ര​ഭാ​ഗ ബീ​ച്ചി​ൽ നി​ന്നു​ള്ള ഈ ​മ​നോ​ഹ​ര നി​മി​ഷ​മാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​നം​ക​വ​രു​ന്ന​ത്.

‘@bhukkhad_musafir’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് മ​ക​ൻ ഈ ​സ്നേ​ഹ​നി​മി​ഷം പ​ങ്കു​വെ​ച്ച​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ അ​ച്ഛ​ൻ ക​ട​ൽ ക​ണ്ടി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ് മ​ക​ൻ വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ക​ട​ൽ​ത്തീ​ര​ത്തേ​ക്ക് അ​ടു​ക്കു​മ്പോ​ൾ, അ​റ്റ​മി​ല്ലാ​ത്ത സ​മു​ദ്ര​ത്തെ വ​ണ​ങ്ങി തൊ​ഴു​കൈ​ക​ളോ​ടെ നി​ൽ​ക്കു​ന്ന വൃ​ദ്ധ​നാ​യ പി​താ​വി​നെ വീ​ഡി​യോ​യി​ൽ കാ​ണാം.

ആ​ദ്യ​മാ​യി തി​ര​മാ​ല​ക​ൾ കാ​ലി​ൽ തൊ​ട്ടു​രു​മ്മി ക​ട​ന്നു​പോ​യ​പ്പോ​ൾ, അ​തി​ശ​യ​ത്തോ​ടെ​യും ന​ന്ദി​യോ​ടെ​യും അ​ദ്ദേ​ഹം ക​ട​ലി​ലേ​ക്ക് ത​ന്നെ നോ​ക്കി​നി​ന്നു. “ജീ​വി​ത​ത്തി​ൽ ഇ​ത്ര​യും വ​ലി​യൊ​രു അ​ത്ഭു​തം ഞാ​ൻ സ്വ​പ്ന​ത്തി​ൽ പോ​ലും ക​ണ്ടി​ട്ടി​ല്ല,” എ​ന്ന് വി​തു​മ്പ​ലോ​ടെ അ​ദ്ദേ​ഹം മ​ക​നോ​ട് പ​റ​യു​ന്ന രം​ഗം കാ​ണു​ന്ന​വ​രു​ടെ ക​ണ്ണു​നി​റ​യ്ക്കു​ന്ന​താ​ണ്.

“80-ാം വ​യ​സ്സി​ൽ അ​ദ്ദേ​ഹം ആ​ദ്യ​മാ​യി ക​ട​ൽ ക​ണ്ടു. ആ ​മു​ഖ​ത്ത് ഒ​രു പു​ഞ്ചി​രി​യും ക​ണ്ണു​ക​ളി​ൽ കു​ട്ടി​ക്കാ​ല​ത്തെ നി​ഷ്ക​ള​ങ്ക​ത​യും ഉ​ണ്ടാ​യി​രു​ന്നു. ചി​ല സ​ന്തോ​ഷ​ങ്ങ​ൾ​ക്ക് പ്രാ​യ​മൊ​രു ത​ട​സ്സ​മ​ല്ല, അ​വ ശ​രി​യാ​യ നി​മി​ഷ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക മാ​ത്രം ചെ​യ്യു​ന്നു. അ​ച്ഛ​ന്‍റെ മു​ഖ​ത്തെ ആ ​പു​ഞ്ചി​രി​യാ​ണ് ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ സ​മ്പാ​ദ്യം,” എ​ന്ന് മ​ക​ൻ വീ​ഡി​യോ​യ്ക്കൊ​പ്പം കു​റി​ച്ചു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ മ​ക​ന്‍റെ സ്നേ​ഹ​ത്തെ​യും പി​താ​വി​ന്‍റെ പ്ര​കൃ​തി​യോ​ടു​ള്ള ആ​ദ​ര​വി​നെ​യും പു​ക​ഴ്ത്തി നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ക​ട​ലി​നെ ക​ണ്ട​യു​ട​ൻ തൊ​ഴു​തു വ​ണ​ങ്ങി​യ ആ ​പ്ര​കൃ​തി​സ്നേ​ഹം വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ കു​റി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ കൃ​ത്രി​മ​ത്വ​ങ്ങ​ളി​ല്ലാ​ത്ത, മ​ണ്ണി​നെ​യും പ്ര​കൃ​തി​യെ​യും നെ​ഞ്ചി​ലേ​റ്റു​ന്ന പ​ഴ​യ ത​ല​മു​റ​യു​ടെ നേ​ർ​ക്കാ​ഴ്ച​യാ​ണ് ഈ ​വീ​ഡി​യോ എ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Related posts

Leave a Comment