“സ്വ​ന്ത​മാ​യൊ​രു വീ​ട് ഇ​നി സ്വ​പ്നം മാ​ത്രം”: നി​രാ​ശ​യി​ൽ ആ​ഡം​ബ​ര​ങ്ങ​ൾ​ക്കാ​യി പ​ണം വാ​രി​വീ​ശി യു​വാ​വ്; വൈ​റ​ലാ​യി സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്

ഇ​ന്ത്യ​യി​ലെ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് വി​ല കു​തി​ച്ചു​യ​രു​ന്ന​തോ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ്വ​ന്ത​മാ​യൊ​രു വീ​ടെ​ന്ന സ്വ​പ്നം അ​പ്രാ​പ്യ​മാ​കു​ന്നു. ഭ​വ​ന​വാ​യ്പ​യും വ​ൻ​തു​ക​യും മു​ട​ക്കി വീ​ട് വാ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ, സ​മ്പാ​ദി​ച്ചു വെ​ച്ചി​രു​ന്ന പ​ണം ആ​ഡം​ബ​ര വ​സ്തു​ക്ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കാ​ൻ തു​ട​ങ്ങി​യ ഒ​രു യു​വാ​വി​ന്‍റെ അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്.

ത​ന്‍റെ നി​ല​വി​ലെ വ​രു​മാ​നം കൊ​ണ്ട് ന​ഗ​ര​ങ്ങ​ളി​ൽ ഒ​രു ന​ല്ല വീ​ട് വാ​ങ്ങു​ക എ​ന്ന​ത് അ​സാ​ധ്യ​മാ​ണെ​ന്ന് പ്ര​ണ​വ് എ​ന്ന​യാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. വീ​ട് വാ​ങ്ങാ​ൻ ക​രു​തി​വെ​ച്ച തു​ക ഇ​പ്പോ​ൾ വാ​ച്ചു​ക​ൾ, ഗാ​ഡ്‌​ജ​റ്റു​ക​ൾ, ബ്രാ​ൻ​ഡ​ഡ് ഷൂ​സു​ക​ൾ, ക​ണ്ണ​ട​ക​ൾ എ​ന്നി​വ വാ​ങ്ങാ​നാ​ണ് താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ്വ​ന്തം വ​രു​മാ​ന​ത്തി​ൽ വ​ലി​യ ല​ക്ഷ്യ​ങ്ങ​ൾ നേ​ടാ​നാ​കി​ല്ലെ​ന്ന തി​രി​ച്ച​റി​വാ​ണ് ആ​ളു​ക​ളെ ഇ​ത്ത​ര​ത്തി​ൽ പ​ണം ചെ​ല​വ​ഴി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​ണ​വ് പ​റ​യു​ന്നു.

ഇ​ന്ന​ത്തെ ത​ല​മു​റ മു​ൻ ത​ല​മു​റ​ക​ളെ​ക്കാ​ൾ സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ പ്രൗ​ഢി കാ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യ​ഥാ​ർ​ഥ​ത്തി​ൽ അ​വ​ർ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് പ്ര​ണ​വ് നി​രീ​ക്ഷി​ക്കു​ന്നു. കു​ട്ടി​ക​ൾ വേ​ണ്ടെ​ന്ന് വെ​ക്കു​ന്ന ദ​മ്പ​തി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തും യാ​ത്രാ​വി​നോ​ദ​ങ്ങ​ൾ​ക്കും വി​ല​കൂ​ടി​യ ഹാ​ൻ​ഡ്‌​ബാ​ഗു​ക​ൾ​ക്കും ഫോ​ണു​ക​ൾ​ക്കും പ​ണം ഒ​ഴു​ക്കു​ന്ന​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. “യ​ഥാ​ർ​ത്ഥ​ത്തി​ൽ പ​ണ​ക്കാ​ര​നാ​കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ, ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ എ​ങ്കി​ലും പ​ണ​ക്കാ​ര​നാ​യി തോ​ന്നി​പ്പി​ക്കു​ക” എ​ന്ന ചി​ന്താ​ഗ​തി​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തേ രീ​തി തു​ട​ർ​ന്നാ​ൽ, റി​ട്ട​യ​ർ​മെ​ന്‍റി​ന് ശേ​ഷം എ​ങ്ങ​നെ ജീ​വി​ക്കു​മെ​ന്ന് അ​റി​യാ​ത്ത, പ​ണ​ക്കാ​രെ​പ്പോ​ലെ തോ​ന്നി​ക്കു​ന്ന ദ​രി​ദ്ര​രു​ടെ ഒ​രു വ​ലി​യ ത​ല​മു​റ​യാ​ണ് ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളും വാ​യ്പ​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പ​ല​രും ഇ​ത്ത​രം ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​തെ​ന്ന​ത് അ​വ​സ്ഥ കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​ക്കു​ന്നു.

പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ്ര​ണ​വി​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലെ വീ​ടു​ക​ളു​ടെ അ​മി​ത​വി​ല​യും നാ​ണ​യ​പ്പെ​രു​പ്പ​വു​മാ​ണ് സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​നി​ല​വാ​രം ത​ക​ർ​ത്ത​തെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ലി​യ ന​ഗ​ര​ങ്ങ​ളി​ൽ വീ​ട് വാ​ങ്ങാ​ൻ നോ​ക്കു​ന്ന​തി​ന് പ​ക​രം ചെ​റി​യ ഗ്രാ​മ​ങ്ങ​ളി​ലോ ചെ​റി​യ ന​ഗ​ര​ങ്ങ​ളി​ലോ വീ​ട് വാ​ങ്ങു​ന്ന​താ​ണ് ബു​ദ്ധി​യെ​ന്ന് പ​ല​രും ഉ​പ​ദേ​ശി​ക്കു​ന്നു.

 

Related posts

Leave a Comment