സ​ർ​വ്വം മാ​യ, ഇ​നി എ​ഐ​യു​ടെ കൈ​ക​ളി​ൽ പ​ഠ​ന​വും സ​മ​യ​വും സു​ര​ക്ഷി​തം, ഐ​ഐ​എം ബം​ഗ​ളൂ​രു വി​ദ്യാ​ർ​ഥി​യു​ടെ വെ​റൈ​റ്റി ട്രി​ക്, പോ​സ്റ്റ് വൈ​റ​ൽ

ഐ​ഐ​എം ബം​ഗ​ളൂ​രു​രി​ലെ ക​ഠി​ന​മാ​യ എം​ബി​എ പ​ഠ​ന​കാ​ല​ത്ത് അ​സൈ​ൻ​മെ​ന്‍റു​ക​ളും മ​റ്റ് ജോ​ലി​ക​ളും കൃ​ത്യ​സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ച് ശ്ര​ദ്ധ നേ​ടു​ക​യാ​ണ് ര​ക്ഷി​ത് ര​വീ​ന്ദ്ര​നാ​ഥ​ൻ എ​ന്ന വി​ദ്യാ​ർ​ഥി. തീ​യ​തി​ക​ളും പ്ര​ധാ​ന വി​വ​ര​ങ്ങ​ളും ഓ​ർ​ത്തു വെ​ക്കു​ന്ന​തി​ന് പ​ക​രം, അ​ത്ത​രം ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ എ​ഐ ടൂ​ളു​ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്ന രീ​തി​യാ​ണ് ര​ക്ഷി​ത് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ലി​ങ്ക്ഡ്ഇ​നി​ലൂ​ടെ പ​ങ്കു​വെ​ച്ച ഈ ​അ​നു​ഭ​വം ഇ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​ട​യി​ൽ വ​ൻ പ്ര​ചാ​രം നേ​ടു​ക​യാ​ണ്.

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ളി​ലു​മാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന അ​സൈ​ൻ​മെ​ന്‍റ് തീ​യ​തി​ക​ൾ ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രു അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യ അ​നു​ഭ​വ​മാ​ണ് ര​ക്ഷി​തി​നെ മാ​റ്റി​ചി​ന്തി​പ്പി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ആ​ന്ത്രോ​പി​ക് ക്ലോ​ഡ്, ചാ​റ്റ്ജി​പി​ടി, ഗൂ​ഗി​ൾ ജെ​മി​നി തു​ട​ങ്ങി​യ എ​ഐ ടൂ​ളു​ക​ൾ ക​ല​ണ്ട​റു​മാ​യി ബ​ന്ധി​പ്പി​ച്ച് ടാ​സ്കു​ക​ൾ ക്ര​മീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. വി​വ​ര​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കാ​നു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ്ദം ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ പ​ഠ​ന​ത്തി​ലും കൂ​ടു​ത​ൽ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ര​ക്ഷി​ത് വ്യ​ക്ത​മാ​ക്കു​ന്നു.

സ​മ​യ​ബ​ന്ധി​ത​മാ​യി കാ​ര്യ​ങ്ങ​ൾ ചെ​യ്തു​തീ​ർ​ക്കാ​ൻ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​യ എ​ഐ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​ത് ഭാ​വി​യി​ൽ വ്യ​ക്തി​ഗ​ത ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത​യെ ബാ​ധി​ക്കു​മെ​ന്ന് ര​ക്ഷി​ത് ഓ​ർ​മ്മി​പ്പി​ക്കു​ന്നു. “ര​ണ്ടു വ​ർ​ഷം മു​മ്പ് അ​ല​സ​ത എ​ന്ന​ത് ഒ​രു വ്യ​ക്തി​ഗ​ത സ്വ​ഭാ​വ​മാ​യി ത​ള്ളി​ക്ക​ള​യാ​മാ​യി​രു​ന്നു, എ​ന്നാ​ൽ ഇ​ന്ന് ആ​ധു​നി​ക ടൂ​ളു​ക​ൾ ല​ഭ്യ​മാ​യി​ട്ടും അ​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും അ​ല്ലാ​ത്ത​വ​രും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം അ​വ​രു​ടെ ജോ​ലി​യി​ൽ വ്യ​ക്ത​മാ​യി കാ​ണാം,” എ​ന്ന് ര​ക്ഷി​ത് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

 

Related posts

Leave a Comment