കൂടുതൽ വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട, വ​ള​ര്‍​ന്ന പാ​ര്‍​ട്ടി വേ​റെ​യാ​ണ്; ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യേ​യും വെ​ല്ലു​വി​ളി​ച്ച് അ​ര്‍​ജു​ന്‍ ആ​യ​ങ്കി

കൊ​ച്ചി: പോ​ലീ​സി​നെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ​യും സി​നി​മാ​സ്‌​റ്റൈ​ലി​ല്‍ വെ​ല്ലു​വി​ളി​ച്ച് ഗു​ണ്ടാ​നേ​താ​വ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി. കോ​ത​മം​ഗ​ലം എ​സ്എ​ച്ച്ഒ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ പു​തി​യ വെ​ല്ലു​വി​ളി. “വി​ര​ട്ട​രു​ത്.. വ​ള​ര്‍​ന്ന പാ​ര്‍​ട്ടി വേ​റെ​യാ​ണ്” എ​ന്നാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു​ള്ള മ​റു​പ​ടി​യാ​യി അ​ര്‍​ജു​ന്‍ ആ​യ​ങ്കി കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ പോ​ലീ​സ് ത​ന്നെ പി​ടി​ക്ക​ട്ടെ​യെ​ന്ന അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ വെ​ല്ലു​വി​ളി​ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യാ​ഴാ​ഴ്ച ക​ടു​ത്ത മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച​വ​ര്‍​ക്ക് ഇ​നി എ​ന്താ​ണ് സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്ന് കാ​ണാ​മെ​ന്നും ഗു​ണ്ട​ക​ളെ​യും ക്രി​മി​ന​ലു​ക​ളെ​യും നേ​രി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി പു​തി​യ വെ​ല്ലു​വി​ളി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

“”ഇ​നി എ​ന്താ വ​രു​ന്ന​തെ​ന്ന് നോ​ക്കൂ എ​ന്നൊ​ക്കെ​യാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശ്രീ ​ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​ന്ന​ത്. ഞാ​നു​മെ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട് ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട കേ​സി​നെ​പ്പ​റ്റി പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​ന്‍, ശേ​ഷം ഞാ​ന്‍ നി​ര​പ​രാ​ധി​യെ​ങ്കി​ല്‍ ക​ള്ള​ക്കേ​സെ​ടു​ത്ത് അ​ധി​കാ​ര​ദു​ര്‍​വി​നി​യോ​ഗം ചെ​യ്ത സി​ഐ പ്ര​ശാ​ന്ത​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഞാ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വെ​ല്ലു​വി​ളി​ക്കു​ന്നു. എ​ങ്കി​ല്‍ ഞാ​ന്‍ താ​ങ്ക​ളെ നേ​രി​ട്ട് വ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ക്കും. ഒ​രു​മ്മ ത​രും. അ​ല്ലാ​ണ്ട് വി​ര​ട്ട​രു​ത്.. വ​ള​ര്‍​ന്ന പാ​ര്‍​ട്ടി വേ​റെ​യാ​ണ്.” എ​ന്നാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

കോ​ത​മം​ഗ​ലം എ​സ്എ​ച്ച്ഒ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കീ​ഴ​ട​ങ്ങി​ല്ലെ​ന്നാ​യി​രു​ന്നു അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ആ​ദ്യ നി​ല​പാ​ട്. പ​റ്റു​മെ​ങ്കി​ല്‍ ക​ണ്ടു​പി​ടി​ക്കാ​നും പോ​ലീ​സു​കാ​രെ ഇ​യാ​ൾ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. കേ​സി​ല്‍ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ള്ളി​യ​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment