നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ വ​ൻ രാ​സ​ല​ഹ​രിവേ​ട്ട; അ​മ്മ​യും മ​ക​നും സുഹൃത്തുക്കളും അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: തു​ണി​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ല്‍ എം​ഡി​എം​എ വി​ല്‍​പ്പ​ന ന​ട​ത്തി​വ​ന്ന നാ​ലം​ഗ​സം​ഘ​ത്തെ തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. ഈ​ഞ്ച​ക്ക​ല്‍ സ്വ​ദേ​ശി കി​ര​ണ്‍ (33), കി​ര​ണി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ക്ഷ​യ് (27), സ​ന്ധ്യ (18) കി​ര​ണി​ന്‍റെ അ​മ്മ ബീ​ന (50) എ​ന്നി​വ​രെ​യാ​ണ് 125 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ബാ​ല​രാ​മ​പു​രം ആ​റാ​ലൂം​മൂ​ട് മാ​ര്‍​ക്ക​റ്റി​നു സ​മീ​പം വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

തി​രു​പ്പൂ​രി​ല്‍ നി​ന്നും തു​ണി​ത്ത​ര​ങ്ങ​ള്‍ വാ​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച് ത​വ​ണ വ്യ​വ​സ്ഥ​യി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത​ലും വി​ല്‍​പ്പ​ന​യും ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്‌​സൈ​സ് സം​ഘം പ​റ​ഞ്ഞു. കി​ര​ണി​ന്‍റെ ആ​ദ്യ​ഭാ​ര്യ​യി​ലു​ള്ള മൂ​ന്ന് വ​യ​സു​ള്ള കു​ഞ്ഞി​നെ​യും കൂ​ട്ടി​യാ​ണ് തി​രു​പ്പൂ​ര്‍ ഉ​ള്‍​പ്പെ​ടെ പോ​യി തു​ണി​ത്ത​ര​ങ്ങ​ള്‍ വാ​ങ്ങി വ​ര​വെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത​ലും ന​ട​ത്തി​യി​രു​ന്ന​ത്. കു​ഞ്ഞി​നെ കാ​ട്ടി തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​യി​രു​ന്നു ല​ഹ​രി​ക​ട​ത്ത​ല്‍.

കി​ര​ണി​ന്റെ പേ​രി​ല്‍ ല​ഹ​രി​വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു തു​ണി​ത്ത​ര​ങ്ങ​ള്‍ വാ​ങ്ങി വ​രു​ന്ന​തി​ന്‍റെ മ​റ​വി​ല്‍ കി​ര​ണി​ന് ല​ഹ​രി​മ​രു​ന്ന് വ്യാ​പാ​രം ഉ​ണ്ടെ​ന്ന് എ​ക്‌​സൈ​സ് സം​ഘ​ത്തി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍​ത്തി എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് സി​ഐ. ഹി​റോ​ഷ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നി​ഷാ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ ര​ഞ്ജി​ത്ത്, കൃ​ഷ്ണ​കു​മാ​ര്‍, അ​ജ​യ​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment