തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ പൊലിസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന’മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേശം നൽകി. പൊലിസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം വർധിപ്പിക്കുക, കർത്തവ്യനിർവഹണത്തിൽ മികവ് കൈവരിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക, പൊലിസ് പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുക തുടങ്ങിയവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ. ജില്ലാ/യൂണിറ്റ് ആസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ, മുൻ മാസത്തിൽ മികച്ച സേവനം, മാതൃകാപരമായ പെരുമാറ്റം, മികച്ച അന്വേഷണ മികവ്, ധീരതാപ്രവർത്തനം, കർത്തവ്യനിർവഹണത്തിലെ സമർപ്പിത പ്രകടനം തുടങ്ങിയവ കാഴ്ചവച്ച പൊലിസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ജില്ലാ പൊലിസ് മേധാവിമാർ ആദരിക്കേണ്ടതാണെന്ന് നിർദേശത്തിലുണ്ട്. കൂടാതെ, പൊതുസുരക്ഷയ്ക്കായി പ്രവർത്തിച്ചവർ, പൊലിസിന് വിലപ്പെട്ട സഹായം നൽകിയവർ എന്നിങ്ങനെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ…
Read MoreDay: September 20, 2026
കോന്നി മെഡിക്കൽ കോളജിൽ എക്സ്റേ മാറി നൽകിയ സംഭവം; താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ എക്സ്റേ മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്. സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സ്റേ മാറി നൽകിയിട്ടും അത് മനസിലാകാതെ ചികിത്സിച്ച പൾമനോളജി വിഭാഗം ഡോക്ടർക്കും താക്കീത് നൽകി. 16 കാരിക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള 88 കാരിയുടെ എക്സ്റേ ആണ് മാറി നൽകിയത്. ശ്വാസതടസവുമായി ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് ഡോക്ടറാണ് എക്സ്റേയെടുക്കാൻ നിർദേശിച്ചത്. ഇതനുസരിച്ച് പെൺകുട്ടി റേഡിയോളജി വകുപ്പിലെത്തി എക്സ്റേയെടുത്തു. എന്നാൽ റേഡിയോളജി വകുപ്പിൽ നിന്ന്, ആശുപത്രിയിൽ ചികിത്സയിലുള്ള 88-കാരിയുടെ എക്സ്റേയാണ് നൽകിയത്. ഈ എക്സ്റേയുമായി പെൺകുട്ടി വീണ്ടും ഡോക്ടറെ കണ്ടു. എക്സ്റേ പരിശോധിച്ച് പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് ഡോക്ടർ മരുന്നു കുറിച്ച് നൽകി. തുടർ ചികിത്സയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് എക്സ്റേ മാറിപ്പോയ കാര്യം മനസിലായത്.…
Read Moreലോട്ടറിക്കച്ചവടം നടത്തുന്ന വയോധികയെ കബളിപ്പിച്ച് അജ്ഞാതൻ പണം തട്ടിയെടുത്തതായി പരാതി; കേസെടുത്ത് പൊലിസ്
കൊല്ലം: കൊല്ലം മയനാട് ലോട്ടറിക്കച്ചവടം നടത്തുന്ന വയോധികയെ കബളിപ്പിച്ച് അജ്ഞാതൻ പണം തട്ടിയെടുത്തതായി പരാതി. ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാനം അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വയോധികയിൽ നിന്ന് പണം തട്ടിയത്. ധവളക്കുഴി സ്വദേശിനി അമ്പിളിയമ്മയാണ് തട്ടിപ്പിനിരയായത്. അക്കങ്ങൾ തിരുത്തിയ ടിക്കറ്റ് നൽകി 4,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. നാല് ടിക്കറ്റുകൾക്ക് 500 രൂപവീതവും ഒരു ടിക്കറ്റിന് 2,000 രൂപയും അടിച്ചെന്ന് അമ്പിളിയമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. ലോട്ടറി ടിക്കറ്റിലെ അക്കങ്ങൾ പേന ഉപയോഗിച്ചാണ് തിരുത്തിയിരിക്കുന്നതെങ്കിലും അത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ലെന്ന് അമ്പിളിയമ്മ പറയുന്നു. വയോധികയുടെ പരാതിയിൽ ഇരവിപുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More