ഒരു രാജ്യത്തിന്റെ സംസ്കാരവും ജനങ്ങളോടുള്ള കരുതലും അറിയാൻ അവിടുത്തെ പൊതു സൗകര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. ജപ്പാനിലെ പബ്ലിക് ടോയ്ലറ്റുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി സജ്ജീകരിച്ചിരിക്കുന്ന അത്യാധുനികവും ചിട്ടയായതുമായ സൗകര്യങ്ങൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഒരു ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർ. ഇന്ത്യൻ ഇൻഫ്ലുവൻസറായ അങ്കിത സഹീഗൽ തനിക്ക് ലഭിച്ച മനോഹരമായ അനുഭവത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “ജപ്പാനിൽ ടോയ്ലറ്റുകൾക്ക് നൽകുന്ന ബഹുമാനവും കരുതലും കാണുമ്പോൾ എനിക്ക് വികാരഭരിതയാകേണ്ടി വരുന്നു,” എന്ന് അങ്കിത വീഡിയോയിൽ പറയുന്നു. ശുചിത്വം മാത്രമല്ല, ആളുകളുടെ ചെറിയ ആവശ്യങ്ങൾ പോലും കണ്ടറിഞ്ഞാണ് ഓരോ വാഷ്റൂമും നിർമ്മിച്ചിരിക്കുന്നത്. ചെറിയ വാഷ്റൂമുകളിൽ പോലും സ്ത്രീകൾക്ക് സ്വകാര്യതയോടെ മേക്കപ്പ് ചെയ്യാനും ഒരുങ്ങാനുമായി പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിരിക്കുന്നു. ചെറിയ കുട്ടികളുമായി വരുന്ന അമ്മമാർക്ക് ഭയമില്ലാതെ ഉപയോഗിക്കാൻ, കുഞ്ഞുങ്ങളെ സുരക്ഷിതമായി ഇരുത്താനുള്ള പ്രത്യേക സീറ്റുകൾ ടോയ്ലറ്റ് ക്യൂബിക്കിളുകൾക്കുള്ളിൽ തന്നെയുണ്ട്. തറയിൽ…
Read MoreDay: September 30, 2026
‘ഏറ്റവും സുരക്ഷിതമായ യാത്ര!’; മുംബൈയിലെ വനിതാ റാപ്പിഡോ റൈഡറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
സാധാരണയായി പുരുഷന്മാർ മാത്രം ചെയ്യുന്ന തൊഴിൽ മേഖലകളിലേക്ക് സ്ത്രീകൾ കടന്നുവരുന്നത് പ്രചോദനകരമായ കാഴ്ചയാണ്. അത്തരത്തിൽ മുംബൈയിൽ നിന്നുള്ള ഒരു ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ മനം കവരുകയാണ്. മുംബൈ സ്വദേശിയായ റുചിക രാജ്പുത് എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഒരു വനിതാ റാപ്പിഡോ ഡ്രൈവറുമൊത്തുള്ള തന്റെ മനോഹരമായ യാത്രാനുഭവം വീഡിയോയിലൂടെ പങ്കുവെച്ചത്. തെരക്കേറിയ വഴിയിൽ റാപ്പിഡോ ക്യാപ്റ്റനെ കാത്തുനിന്ന റുചികയ്ക്ക് മുന്നിലേക്ക് ബൈക്കുമായി എത്തിയത് അലീന ഖാൻ എന്ന വനിതാ റൈഡറായിരുന്നു. അപ്രതീക്ഷിതമായി ഒരു വനിതാ ഡ്രൈവറെ കണ്ട സന്തോഷത്തിൽ റുചിക യാത്രയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി. താൻ ഇതുവരെ നടത്തിയതിൽ വെച്ച് “ഏറ്റവും സുരക്ഷിതവും സുഗമവുമായ”ബൈക്ക് റൈഡുകളിൽ ഒന്നായിരുന്നു ഇതെന്ന് ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം റുചിക സാക്ഷ്യപ്പെടുത്തുന്നു. പുരുഷാധിപത്യമുള്ള തൊഴിൽ മേഖലകളിൽ സ്ത്രീകൾ ധൈര്യപൂർവ്വം മുന്നോട്ടുവരുന്നത് കൂടുതൽ സ്ത്രീകൾക്ക് ഇത്തരം തൊഴിലുകളിലേക്ക് കടന്നുവരാൻ വലിയ…
Read More