വീഡിയോ ദൃശ്യം ഉൾപ്പെടെയുള്ള തെളിവുകൾ തേടി ദി​ലീ​പി​ന്‍റെ ആലുവായിലെ വീട്ടിൽ ക്രൈം​ബ്രാ​ഞ്ച്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന. ദി​ലീ​പി​ന്‍റെ ആ​ലു​വ​യി​ലെ വീ​ട്ടി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കേ​സി​ലെ തെ​ളി​വു​ക​ൾ തേ​ടി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​സി​ലെ അ​ന്വേ​ഷ​ണ​സം​ഘം ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന് ബാ​ല​ച​ന്ദ്ര​കു​മാ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യു​മാ​യി ക്രൈം​ബ്രാ​ഞ്ച് എ​ത്തി​യി​രി​ക്കു​ന്ന​ത്.

51 പേ​ജു​ള്ള ര​ഹ​സ്യ​മൊ​ഴി​യാ​ണ് കോ​ട​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ല്‍ ആ​റ​ര മ​ണി​ക്കൂ​ര്‍ നീ​ണ്ടു. ദി​ലീ​പി​നെ പ​രി​ച​യ​പ്പെ​ട്ട​തു​മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ളും ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്ന വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​ന്‍ വൈ​കി​യ​തി​ന്‍റെ കാ​ര​ണ​വും കോ​ട​തി​യെ അ​റി​യി​ച്ച​താ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment