തേഞ്ഞിപ്പലം: ഭര്‍തൃമതിയായ യുവതിയുടെ മൃതദേഹം വാടക ക്വാര്‍ട്ടേഴ്‌സിലെ മാലിന്യക്കുഴിയില്‍ കത്തിക്കരിഞ്ഞ നിലയില്‍. ചെര്‍പ്പുളശേരി സ്വദേശി ശൈലജ (38)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ ഇന്നു രാവിലെ ആറോടെ കാണപ്പെട്ടത്. ജോലി ആവശ്യാര്‍ഥം പെരുവള്ളൂര്‍ കരുവാങ്കല്ലിലെ വാടക ക്വാര്‍ട്ടഴേസില്‍ താമസിക്കുകയായിരുന്നു ശൈലജയും കുടുംബവും. ഭര്‍ത്താവ് നാട്ടില്‍ നിന്നു തിരിച്ചെത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ രണ്ടു മക്കള്‍ ഉറങ്ങികിടക്കുകയായിരുന്നു. എന്നാല്‍ ശൈലജയെ കാണാനില്ലായിരുന്നു.
തുടര്‍ന്നു അന്വേഷിച്ചപ്പോഴാണ് സമീപത്തെ മാലിന്യക്കുഴിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശൈലജയുടെ മൃതദേഹം കാണപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി തേഞ്ഞിപ്പലം പോലീസ് അറിയിച്ചു. വിവരമറിഞ്ഞു നാട്ടുകാര്‍ സ്ഥലത്തു തടിച്ചുകൂടി. തേഞ്ഞിപ്പലം എസ്‌ഐ പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മലപ്പുറം ഡിവൈഎസ്പി എസ്. ഷറഫുദീന്‍, തിരൂരങ്ങാടി സിഐ അനില്‍ ബി റാവുത്തര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിട്ടുണ്ട്. സയന്റിഫിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷമേ മൃതദേഹം മാറ്റുകയുള്ളൂ.