കാലാവസ്ഥ വ്യതിയാനം: പച്ചക്കറി വില ഉയരുന്നു; പച്ചമുളക് – 80, ബീന്‍സ്- 90, വെളുത്തുള്ളി – 130 , കോവയ്ക്കാ – 40….

vegitable   കോട്ടയം: ഇതരസംസ്ഥാനങ്ങളില്‍ വേനല്‍കടുത്ത് വിളവു കുറയുകയും സംസ്ഥാനത്തേക്കുള്ള വരവില്‍ ഇടിവുണ്ടാകുകയും ചെയ്തതോടെ പച്ചക്കറി വില കുത്തനെ ഉയര്‍ന്നു. കേരളത്തി ലും കടുത്തവേനലിനെ തുടര്‍ന്ന പച്ചക്കറി ഉല്പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടായത്. ഇതുമൂലം നാട്ടിന്‍പുറങ്ങളില്‍നിന്നുള്ള പച്ചക്കറി വരവു കുറഞ്ഞതും വില വര്‍ധനയ്ക്കു കാരണമായെന്നു വ്യാപാരികള്‍ പറഞ്ഞു.

അടുത്തയാഴ്ച കാലവര്‍ഷം ശക്തിപ്പെടുന്നതോടെ വില ഇനിയും ഉയരുമെന്നാണ് സൂചന. മഴയുടെ വരവോട് പാവല്‍, കോവല്‍, പയര്‍ എന്നിവയില്‍ കായ്ഫലം കുറഞ്ഞു. ജില്ലയില്‍ കുറവിലങ്ങാട്, കടുത്തുരുത്തി, അയര്‍ക്കുന്നം, വെച്ചൂര്‍ പ്രദേശങ്ങളിലെ പച്ചക്കറി ഉത്പാദനത്തില്‍ വലിയ കുറവുണ്ടായി. 30 ശതമാനം വരെയാണ് ഒരാഴ്ചയ്ക്കുള്ളിലുണ്ടായിരിക്കുന്ന വില വര്‍ധന.

പച്ചമുളക് – 80, ബീന്‍സ്- 90, ചെറുനാരങ്ങ – 90,കോവയ്ക്കാ – 40,വെണ്ടയ്ക്ക – 60,അച്ചങ്ങാപയര്‍ – 70,തക്കാളി – 56,പാവയ്ക്ക – 50,ക്യാരറ്റ് – 50,ബീറ്റ്‌റൂട്ട് – 50,മുരിങ്ങക്കായ്- 50,ചേന – 50,കോളിഫഌവര്‍ – 40,ഉള്ളി – 46, വെള്ളരി – 24,പടവലം – 36,വഴുതനങ്ങ – 36,കാബേജ് – 36,കുക്കുംബര്‍ – 36,കത്രിക്ക – 30,കിഴങ്ങ് – 28,സവോള  – 20,മത്തന്‍ – 20, തേങ്ങ – 24,കറിക്കായ – 24,തടിയന്‍കായ് – 16,വെളുത്തുള്ളി – 130,ഇഞ്ചി – 80, മാങ്ങ – 28.

Related posts