കൊച്ചി: ബിഹാറില്‍ നിന്നും ബാലവേലയ്ക്കെത്തിച്ച ഒമ്പതു ആണ്‍കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടികളെ കൊച്ചിയില്‍ എത്തിച്ച രണ്ടു ബിഹാര്‍ സ്വദേശികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ ഡബ്ലുനാട്ട് (35), സുനില്‍ മൊണ്ടാല്‍ (22) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലെ ജോലിക്ക് മണിക്കൂറിന് 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി തെരച്ചില്‍ തുടരുകയാണ്. ബിഹാറില്‍ നിന്നു ഞായറാഴ്ച പുലര്‍ച്ചയോടെയാണ് പട്ന-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളെ എത്തിക്കുന്നത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ കുട്ടികള്‍ ഉള്‍പ്പെട്ട പതിനൊന്നംഗ സംഘത്തെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെയാണ് കുട്ടികളെ ബാലവേലയ്ക്ക് വേണ്ടി എത്തിച്ചതാണെന്ന വിവരം ലഭിക്കുന്നത്. മലയാളി ഏജന്റ് ആവശ്യപ്പെട്ട പ്രകാരമാണ് കുട്ടികളെ കൊണ്ടുവന്നത് എന്നാണ് ബിഹാര്‍ സ്വദേശികളുടെ മൊഴി. ചൈല്‍ഡ് വെല്‍ഫയര്‍ ഹോമില്‍ പാര്‍പ്പിച്ച…
Read MoreDay: July 20, 2026
വ്യാജരേഖ ചമച്ച് അവയവക്കടത്ത്: ആശുപത്രികള്‍ ഇഡി നിരീക്ഷണത്തില്‍, ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു
കൊച്ചി: വ്യാജ രേഖ ചമച്ചുള്ള അവയവക്കടത്ത് കേസില്‍ കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ഇഡിക്ക് മുന്നില്‍. ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് മറിയ വര്‍ഗീസ് ഇഡിക്ക് മുന്നില്‍ ഹാജരായി. കഴിഞ്ഞയാഴ്ച ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും സാവകാശം തേടുകയായിരുന്നു. കൊച്ചിയിലെ മൂന്നു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ടു പ്രമുഖ സ്വകാര്യ ആശുപത്രികളിലെ എംഡിയെയും ഡോക്ടര്‍മാരെയും ചോദ്യം ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്ക് അവയവക്കച്ചവട റാക്കറ്റില്‍ നിന്നും പണം ലഭിച്ചിരുന്നോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ക്ക് കമ്മീഷന് ലഭിച്ചിരുന്നുവെന്നാണ് ഇഡിയുടെ സംശയം. ഡോക്ടര്‍മാരുടെ സ്വത്തുക്കളും ബാങ്ക് രേഖകളും ഇഡി പരിശോധിച്ചിരുന്നു. നേരത്തെ മുഖ്യപ്രതി നജീബിന്റെയും ഭാര്യയുടെയും മൊഴികള്‍ ഇഡി രേഖപ്പെടുത്തിയിരുന്നു. നജീബും ഒരു സ്വകാര്യ ആശുപത്രി മാനേജ്മെന്റും തമ്മിലുള്ള കരാറിന്റെ നിര്‍ണായക രേഖകള്‍ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. നജീബിന്റെ കല്ലട്ര മെഡിക്കല്‍ ടൂറിസം…
Read Moreവെമ്പായം ബാറിലെ സംഘർഷം; പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരാൾ മരിച്ചു
തിരുവനന്തപുരം: വെമ്പായം ശ്രീവത്സം ബാറിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരാൾ മരിച്ചു. തേക്കട കാരംകോട് രാമൻപറമ്പ് കുട്ടതട്ടി സ്വദേശി നവാസ് ആണ് മരിച്ചത്. പ്രതി അനീഷിനെ നവാസ് മർദിച്ചിരുന്നതായാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു നവാസ്. ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. ബാറിൽ മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ മറ്റുളവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Read Moreവൈന്‍ പാര്‍ലറില്‍ മോഷണം; 21 ലക്ഷം രൂപയുടെ സാമഗ്രികള്‍ കാണാതായി
ചെറായി: നവീകരണ പണികള്‍ നടന്നു വരുന്ന ചെറായി ദേവസ്വം നടയിലെ ചെറായി ടൂറിസ്റ്റ് ഹോം എന്ന വൈന്‍ പാര്‍ലറില്‍ നിന്നും 21 ലക്ഷം രൂപയുടെ സാമഗ്രികള്‍ മോഷണം പോയതായി പരാതി.മോട്ടോര്‍ പമ്പ്, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍, കാര്‍ വാഷ് പമ്പ്, കോപ്പര്‍ വയറുകള്‍, ബാത്റൂം ഫിറ്റിംഗ്സുകള്‍ എന്നിവയാണ് മോഷണം പോയത്. സാധനങ്ങള്‍ കാണാതായതോടെയാണ് മോഷണം നടന്നതായി അറിയുന്നത്. ജൂണ്‍ ഒന്നിനും ജൂലൈ ആറിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നിട്ടുള്ളത് എന്നാണ് മാനേജര്‍ പാലക്കാട് വടക്കുംഞ്ചേരി സ്വദേശി വിജയകുമാര്‍ മുനമ്പം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Read Moreനീറ്റുകക്കയെത്തിയില്ല; കുട്ടനാട്ടിലെ രണ്ടാം കൃഷിയില്‍ വിളവിടിയും
ആലപ്പുഴ: വിത്തു കിട്ടാതെ ഒരുമാസം വിത താമസിച്ച കുട്ടനാടന്‍ പാടങ്ങളില്‍ വിത പകുതിയായിട്ടും നിലമൊരുക്കാനുള്ള നീറ്റുകക്ക എത്തിയില്ല. നീറ്റുകക്ക ചേര്‍ക്കാതെ പുളിയുള്ള നിലത്ത് വിതച്ചാല്‍ നെൽവിത്ത് കിളിർക്കാതെ ഉരുകിപ്പോകുമെന്നും കിളിർക്കുന്ന ഞാറുകള്‍ക്ക് വളം വലിച്ചെടുക്കാനുള്ള ശേഷി കുറയുമെന്നും അതിനാല്‍ തന്നെ വിളവു കുറയുമെന്നും കര്‍ഷകര്‍ പറയുന്നു. മഴയത്തു നടക്കുന്ന രണ്ടാം കൃഷിയില്‍ മണ്ണില്‍ പുളിപ്പ് കൂടുതലായിരിക്കും. ഇതിനെ നിയന്ത്രിച്ച് മണ്ണിന്റെ പിഎച്ച് കൃത്യമാക്കുന്ന ജോലിയാണ് നീറ്റുകക്ക ചെയ്യുന്നത്. നിലമുഴുമ്പോള്തന്നെ ഇതു ചേര്‍ക്കേണ്ടതാണ്. എന്നാല്‍ വിതച്ചതിനു ശേഷമെത്തിയാലും വിതറാറുണ്ട്. എന്നാല്‍ കതിരുകള്‍ പൊങ്ങിയാല്‍ പിന്നെ നീറ്റുകക്ക ചേര്‍ക്കല്‍ ദുഷ്കരമാകും. കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ദേശപ്രകാരം ഒരേക്കറിന് 250 കിലോ നീറ്റുകക്കയാണ് വേണ്ടത്. എന്നാല്‍, 25 ശതമാനം സര്‍ക്കാര്‍ സബ്സിഡിയോടെ 100 കിലോ കക്കയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇത്തവണ കര്‍ഷകര്‍ക്ക് കക്ക നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും എല്ലാ വര്‍ഷവും ഇതുമൂലമാണ്…
Read Moreറോഡിലെ കുഴിയടയ്ക്കാൻ ഇനി അഞ്ച് മിനിറ്റ്; അത്യാധുനിക സാങ്കേതികവിദ്യയുമായി പൊതുമരാമത്ത് വകുപ്പ്
പരവൂർ: റോഡുകളിലെ കുഴികൾ വെറും അഞ്ച് മിനിറ്റിൽ വേഗത്തിൽ അടച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള അത്യാധുനിക ഓട്ടമാറ്റിക് സാങ്കേതികവിദ്യയുമായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് രംഗത്ത്.പൂർണമായും ഓട്ടമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്പ്രേ, ഇൻജക്ഷൻ, പാച്ചിംഗ് എന്ന ഒറ്റ മെഷീനാണ് പൊതുമരാമത്ത് വകുപ്പ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. സെൻട്രൽ ഡൽഹിയിൽ കഴിഞ്ഞദിവസം ഈ പുതിയ മെഷീന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം വിജയകരമായി ആരംഭിച്ചു. തലസ്ഥാന നഗരിയിൽ വലിയ ഗതാഗതക്കുരുക്കുണ്ടാക്കാതെ വളരെ വേഗത്തിലും സ്ഥിരമായും കുഴികളടയ്ക്കാൻ പുതിയ വിദ്യയിലൂടെ സാധിക്കുമെന്ന് പരീക്ഷണപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരമ്പരാഗതമായി തുടരുന്ന കുഴിയടയ്ക്കൽ രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തവും ലളിതവുമാണ് ഈ പുതിയ സംവിധാനം. ഉയർന്ന മർദത്തിൽ വായു കടത്തിവിട്ട് റോഡിലെ കുഴിയിലുള്ള പൊടിയും മറ്റ് മാലിന്യങ്ങളും പൂർണമായി നീക്കി ആദ്യം സ്ഥലം വൃത്തിയാക്കുകയാണ് ചെയ്യുന്നത്. ഇതിനുശേഷം ബിറ്റുമിൻ എമൽഷന്റെ പ്രത്യേക കോട്ടിംഗ്…
Read Moreവൻകിട വ്യാപാരികളുടെ യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ നീക്കം
പരവൂർ: രാജ്യത്ത് ജനപ്രീതി നേടിയ യുപിഐ പണമിടപാടുകളിൽ ചില വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചാർജ് ഈടാക്കിയേക്കുമെന്ന് റിപ്പോർട്ട്.വൻകിട വ്യാപാരികളിൽ നിന്ന് മാത്രം ഫീസ് ഈടാക്കാനുള്ള നിർദേശമാണ് ഇപ്പോൾ സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. ഡിജിറ്റൽ പണമിടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി 2020ൽ വൻകിട വ്യാപാരികളിൽ നിന്ന് പൂർണമായും ഒഴിവാക്കി നൽകിയിരുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് പുനഃസ്ഥാപിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. വാർഷിക വിറ്റുവരവ് ഒരു കോടി മുതൽ ഒന്നര കോടി രൂപയിൽ അധികമുള്ള വൻകിട ബിസിനസ് സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഈ പുതിയ നിരക്ക് ബാധകമാകുകയുള്ളൂ. കൂടാതെ 2,000 രൂപയിൽ അധികമുള്ള വലിയ യുപിഐ ഇടപാടുകൾക്ക് മാത്രമേ ഇത്തരത്തിൽ ഫീസ് ഈടാക്കുകയുള്ളൂവെന്നും സൂചനയുണ്ട്. തുടക്കത്തിൽ ഫീസ് ഒഴിവാക്കിയതിനെത്തുടർന്ന് രാജ്യത്തെ യുപിഐ ഇടപാടുകളിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്.നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2016-17 സാമ്പത്തിക വർഷത്തിൽ വെറും രണ്ട്…
Read Moreപ്രീമിയം എൽപിജി ഉപഭോക്താക്കൾക്കായി അടുത്ത തലമുറ എൽപിജി സിലിണ്ടറുമായി ഭാരത് ഗ്യാസ്
പരവൂർ: പ്രീമിയം എൽപിജി ഉപഭോക്താക്കൾക്കായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പുതിയ തലമുറ ലൈറ്റ് വെയിറ്റ് എൽപിജി സിലിണ്ടറായ ഭാരത്ഗ്യാസ് ലൈറ്റ് സിപ്പ് പുറത്തിറക്കി.ആധുനിക വേഗമേറിയ ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്ത ഈ പുതിയ ഉത്പന്നം ഉപഭോക്താക്കൾക്ക് തത്ക്ഷണ പുതിയ കണക്ഷനുകളും എക്സ്പ്രസ് ഡെലിവറി സേവനങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. മുംബൈയിൽ ആദ്യമായി അവതരിപ്പിച്ച ഈ പ്രീമിയം എൽപിജി സേവനം വരും ആഴ്ചകളിൽ കൂടുതൽ വിപുലമാക്കും. ഓഗസ്റ്റ് 15-ഓടെ 24 സംസ്ഥാനങ്ങളിലായി 100 പ്രധാന നഗരങ്ങളിലേക്ക് കൂടി ഈ ആധുനിക സിലിണ്ടർ വിതരണം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.ഭാരത് പെട്രോളിയത്തിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് ഖന്ന, ഡയറക്ടർ ശുഭങ്കർ സെന്നിന്റെ സാന്നിധ്യത്തിലാണ് പുതിയ ഉത്പ്പന്നത്തിന്റെ ഔദ്യോഗിക ലോഞ്ച് നിർവഹിച്ചത്. ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായ കോമ്പോസിറ്റ് സിലിണ്ടറാണ് ലൈറ്റ് സിപ്പിനായി ഉപയോഗിക്കുന്നത്. തുരുമ്പെടുക്കാത്ത കട്ടിയുള്ള ശരീരം,…
Read Moreഇന്ന് അന്താരാഷ്ട്ര ചെസ് ദിനം: ചെസ് ബോർഡിൽ വിസ്മയം തീർത്ത് സഹോദരങ്ങൾ
ആലപ്പുഴ: ഇന്ന് അന്താരാഷ്ട്ര ചെസ് ദിനം. 1924 ജുലൈ 20ന് ഇന്റർനാഷണൽ ചെസ് ഫെഡറേഷൻ (ഫിഡെ) സ്ഥാപിതമായതിന്റെ ഓർമപ്പെടുത്തലായാണ് 1966 മുതൽ യുനെസ്കോയുടെ നിർദ്ദേശപ്രകാരം ഈ ദിവസം അന്താരാഷ്ട്ര ചെസ് ദിനമായി ആചരിക്കുന്നത്. ചെസ് ബോർഡിൽ കറുപ്പിലും വെളുപ്പിലുമായി 64 കളങ്ങൾ, ആനയും തേരും രാജാവും രാജ്ഞിയും കുതിരയും ഭടൻമാരുമായി 16 കരുക്കൾ വീതം പോർക്കളത്തിന്റെ ഇരു വശത്തും യുദ്ധത്തിനായി അണിനിരക്കും. ഏകാഗ്രതയും ക്ഷമയും തന്ത്രങ്ങളും കാണിക്കേണ്ട ചെസ് ബോർഡിൽ തങ്ങളുടെ ബുദ്ധിശരങ്ങൾ തൊടുത്തുവിട്ട് വിസ്മയം തീർക്കുകയാണ് ആലപ്പുഴയിൽ നിന്നുള്ള രണ്ട് സഹോദരങ്ങൾ. പ്രതിഭയുടെ തിളക്കവും കഠിനാധ്വാനത്തിന്റെ കരുത്തും കൈമുതലാക്കി രാജ്യാന്തര വേദികളിലേക്ക് കരുനീക്കം നടത്തുന്ന നെയ്തൽ ഡി. അൻസേരയും നിർമൽ ഡി. അൻസേരയും ഇന്ന് കേരളത്തിന്റെ തന്നെ അഭിമാനമായി മാറുകയാണ്. ആലപ്പുഴ പൂന്തോപ്പ് സ്വദേശികളായ ധീരേഷ് അൻസേരയുടെയും സിമിമോൾ അൻസേരയുടെയും മക്കളായ നെയ്തലും നിർമലും ചെറുപ്രായത്തിൽ…
Read Moreഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമില്ല
ഈഡിസ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമില്ല. ഈഡിസ് മുട്ടയിട്ടു വളരുന്ന ഇടങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുക. ഈഡിസ് കൊതുകുകള്‍ സാധാരണ മുട്ടയിടുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ആട്ടുകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, വെളളം കെട്ടിനില്‍ക്കാവുന്ന സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക. മഴക്കാലത്ത് ടെറസിനു മുകളിലും സണ്‍ഷേഡിലും വെളളം കെട്ടി നില്ക്കാന് അനുവദിക്കരുത്. റഫ്രിജറേറ്ററിനു പുറകിലുളള ട്രേ, ചെടിച്ചട്ടിക്കിടയില്‍ വെക്കുന്ന പാത്രം, പൂക്കളും ചെടികളും നില്ക്കുന്ന പാത്രം, ടെറസ്, ടാങ്ക് എന്നിവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും നീക്കം ചെയ്യണം.ജലം സംഭരിച്ചു വയ്ക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക്കടക്കാത്ത വിധം മൂടിവയ്ക്കുക. ഇവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞ് ഉള്‍വശം ഉരച്ചു കഴുകി ഉണങ്ങിയ ശേഷം വീണ്ടും നിറയ്ക്കുക. മരപ്പൊത്തുകള്‍ മണ്ണിട്ട് മൂടുക.എലി, അണ്ണാന് തുടങ്ങിയവ…
Read More