ആലപ്പുഴ: രണ്ടുദിവസമായി തുടരുന്ന മഴ ഗ്രാമ-നഗരവ്യത്യാസമില്ലാതെ ജില്ലയെ വെള്ളത്തില്‍ മുക്കി. മഴയോടൊപ്പം തീര പ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായതും ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. അമ്പലപ്പുഴ,ചേര്‍ത്തല താലൂക്കുകളിലാണ് വെള്ളപ്പൊക്ക ദുരിതങ്ങള ളേറെയു മുണ്ടായിരിക്കുന്നത്. നൂറുകണക്കിന് വീടുകളാണ് മഴ മൂലം വെള്ളക്കെട്ടിലായിരിക്കുന്നത്. ദുരിതബാധിതര്‍ക്കായി ചേര്‍ത്തലയില്‍ ആറും അമ്പലപ്പുഴയില്‍ രണ്ടും ദുരിതാശ്യാസക്യാമ്പുകള് തുറന്നിട്ടുണ്ട്.ഇരുന്നൂറിലധികം കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇന്നലെ മാറ്റിപ്പാര്‍പ്പിച്ചത്.
ചേര്‍ത്തലയില്‍ അഞ്ചും അമ്പലപ്പുഴയില്‍ ഒന്നും കുട്ടനാട്ടില്‍ രണ്ടും വീടുകള്‍ കാലവര്‍ഷത്തില്‍ ഭാഗീഗമായി തകര്‍ന്നു. ആലപ്പുഴ,ചേര്‍ത്തല നഗരങ്ങളില്‍ വെള്ളക്കെട്ട് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.മഴക്കാല പൂര്‍വ്വ മുന്നൊരുക്ക ഭാഗമായി കാനകള്‍ വൃത്തിയാക്കുന്നതില്‍ അധികൃതര്‍ കാണി്ച്ച ഉദാസീനതയാണ് പലയിടങ്ങളിലും വെള്ളപ്പൊക്കങ്ങള്‍ക്ക് കാരണമായത്.വെള്ളക്കെട്ടൊഴിവാക്കുന്നതിന് ഫയര്‍ഫോഴ്സിന്റെ സഹായം റവന്യു അധികൃതര്‍ തേടിയെങ്കിലും പലയിടങ്ങളിലും വെള്ളം പമ്പ് ചെയ്ത് കളയാന്‍ സാധിക്കാക്കാതിരുന്നതിനാല്് കൂടുതല്‍ പ്രയോജനമുണ്ടായില്ല.ഇന്നലെ ആലപ്പുഴ നഗരത്തില്‍ മാത്രം ആറിലധികം സ്ഥലങ്ങളിലാണ് വെള്ളക്കെട്ടൊഴിവാക്കുന്നതിന് ഫയര്‍ഫോഴ്സ് സഹായം തേടിയിരുന്നത്.
കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാടും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കനത്തമഴ കുട്ടനാട്ടിലെ പല പ്രദേശങ്ങളെയും വെള്ളത്തില്‍ മുക്കിയിട്ടുണ്ട്.ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. മഴയോടൊപ്പമുണ്ടായ കാറ്റില്‍ മരങ്ങള്‍ വ്യാപകമായി മറിഞ്ഞതും പലയിടങ്ങളിലും ഗതാതഗതടസവുമുണ്ടാക്കിയിരുന്നു. മഴയോടൊപ്പം വൈദ്യുതി മുടക്കവും പതിവായതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.