വല്ല അരിയെങ്കിലും തിന്ന് ജീവിക്കെട്ടടേ… ലോറിയില്‍ നിന്ന് അരി ചാക്ക് ഇറക്കാന്‍ എത്തിയ തൊഴിലാളികള്‍ കണ്ടത് അരിച്ചാക്കുകള്‍ക്കിടയില്‍ ചുരുണ്ടു കൂടി സുഖമായി ഉറങ്ങുന്ന പെരുമ്പാമ്പിനെ…

സപ്ലൈക്കോ പിഡിഎസ് ഡിപ്പോയില്‍ അരിയുമായെത്തിയ ലോറിയില്‍ കയറി കൂടി പെരുമ്പാമ്പ്. എറണാകുളത്തു കാലടിയില്‍ നിന്നും മട്ട അരിയുമായി എത്തിയതായിരുന്നു ലോറി.

ലോഡ് ഇറക്കാന്‍ കയറിയ തൊഴികള്‍ ടാര്‍പോളിന്‍ പൊക്കി നോക്കിയപ്പോള്‍ കണ്ടത് അരിച്ചാക്കുകള്‍ക്കിടയില്‍ ചുരുണ്ടുകൂടി കിടക്കുന്ന പെരുമ്പാമ്പിനെയായിരുന്നു.

ഉടന്‍ തന്നെ തൊഴിലാളികള്‍ ചാടിയിറങ്ങി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഒടുവില്‍ പൂജപ്പൂര സ്നേക്ക് പാര്‍ക്കില്‍ നിന്നും ആളെത്തി പെരുമ്പാമ്പിനെ ചാക്കിലാക്കിയത്.

വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. പൂജപ്പുര സ്നേക്ക് പാര്‍ക്കിലെ പ്രഭാത് സജിയാണ് പാമ്പിനെ പിടികൂടിയത്. രണ്ട് വയസ് പ്രായം ഉണ്ടെന്ന് കണക്കാക്കുന്ന പെരുമ്പാമ്പിന് ഏഴടിയോളമാണ് നീളം.

ലോറി ഡ്രൈവര്‍ രാത്രിയിലെ യാത്രയില്‍ വിശ്രമത്തിനായി റോഡ് വശത്തെ മരകൂട്ടങ്ങളുടെ കീഴില്‍ നിര്‍ത്തിയിട്ടപ്പോള്‍ പാമ്പ് ലോറിക്ക് മുകളില്‍ കയറിപ്പറ്റിയാകാമെന്നാണ് കരുതുന്നത്. തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് പാമ്പിന്റെ ആക്രമണത്തില്‍ രക്ഷപ്പെട്ടത്.

Related posts

Leave a Comment