രാജ്യത്ത് ‘ഫെലൂഡ’ ഉപയോഗിക്കാന്‍ അനുമതി ! രാജ്യത്തെ ആദ്യത്തെ സി.ആര്‍.ഐ.എസ്.പി.ആര്‍. കോവിഡ് പരിശോധനാ സംവിധാനം;മിനിറ്റുകള്‍ക്കുള്ളില്‍ ഫലമറിയാം…

ഇന്ത്യയിലെ ആദ്യത്തെ സി.ആര്‍.ഐ.എസ്.പി.ആര്‍. കോവിഡ് പരിശോധനാ സംവിധാനം ‘ഫെലൂഡ’ രാജ്യത്ത് ഉപയോഗിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി. ടാറ്റാ ഗ്രൂപ്പും സിഎസ്‌ഐആര്‍- ഐജിബിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത സി.ആര്‍.ഐ.എസ്.പി.ആര്‍. കോവിഡ് പരിശോധനയാണ് ‘ഫെലൂഡ’.

പരമ്പരാഗത ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ കൃത്യതയോടെ വേഗത്തില്‍, കുറഞ്ഞ ചെലവില്‍ ടാറ്റാ സി.ആര്‍.ഐ.എസ്.പി.ആര്‍. ടെസ്റ്റ് വഴി കോവിഡ് പരിശോധന നടത്താന്‍ സാധിക്കും.

ടാറ്റയും സിഎസ്‌ഐആര്‍-ഐജിബിയും ചേര്‍ന്ന് വികസിപ്പിച്ച പരിശോധന സംവിധാനത്തിന് ഡിസിജിഐയുടെ അംഗീകാരം ലഭിച്ചുവെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ന്യൂഡല്‍ഹിയിലെ സിഎസ്‌ഐആര്‍-ഐജിഐബി ശാസ്ത്രജ്ഞന്‍മാരായ ഡോ. സൗവിക് മൈതി, ഡോ. ദേബൊജ്യോതി ചക്രബര്‍ത്തി എത്തിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മിനിറ്റുകള്‍ക്കുള്ളില്‍ ഫലമറിയുന്ന കോവിഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചത്. ഇവര്‍ ഇതിന് ‘ഫെലൂഡ’ എന്ന് പേര് നല്‍കുകയായിരുന്നു.

വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ ഡിക് ടറ്റീവ് നോവലുകളിലെ നായകന്‍ ഡിക്ടറ്റീവ് ‘ഫെലൂഡ’യുടെ പേരില്‍ നിന്നാണ് ഈ പേര് ടെസ്റ്റിന് നല്‍കിയത്.

Related posts

Leave a Comment