കോട്ടയം: കോണ്‍ഗ്രസിനെതിരേ ആഞ്ഞടി ച്ച് കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛാായ. പി.റ്റി ചാക്കോയെ ദ്രോഹിച്ചവര്‍ കെ.എം. മാണിയെ കൊല്ലാക്കൊല ചെയ്യുകയാണെന്നാണ് മുഖപത്രം ആരോ പിച്ചിരിക്കുന്നത്. പി.റ്റി. ചാക്കോയുടെ കാറില്‍ സ്ത്രീ സാന്നിധ്യം ആരോപിച്ചവരുടെ പിന്തലമുറ ക്കാര് കെ.എം. മാണിക്കെതിരേ തിരുവന ന്തപുരത്തെ ബാര്‍ മുതലാളിയെക്കൊണ്ട് ആരോപണം ഉന്നയിപ്പിച്ചി രിക്കുകയാണ്. മാണിയെ എല്‍ഡിഎഫ് നേതാ ക്കള്‍ അഭിനന്ദിച്ചത് ഇവര്‍ക്ക് ഇഷ്ടപ്പെട്ടില്ല.
ലേഖനത്തില്‍നിന്ന്:
അന്നു പി.റ്റി. ചാക്കോ, ഇന്നു കെ.എം. മാണി എന്ന തലക്കെട്ടിലാണ് ബി.ബി ദേവാ നന്ദ് എന്ന ബൈലൈനില്‍ കവര്‍സ്റ്റോറി നല്‍കിയിരിക്കുന്ന ത്. പി.റ്റി ചാക്കോയെ അകാല മരണത്തിനിരയാക്കിയവര് ശുഭ്ര വസ്ത്രധാരികളായ കാട്ടാളന്മാരാണെന്ന് പറഞ്ഞാല്‍ ചരിത്രം അതിന്റെ നേരെ മുഖം തിരിച്ചു നില്ക്കുകയില്ല. ചാക്കോ യുടെ ഏറ്റവും അടുത്ത രാഷ്ട്രീയ സുഹൃത്തു ക്കള്ക്കുപോലും അന്നത്തെ ഗൂഢാലോചന യു ടെ മുന്‍നിരയില്‍ കസേരയുണ്ടായിരുന്നു എന്നു വെളിപ്പെടുത്തിയത് മറ്റാരുമായിരുന്നി ല്ല ചാക്കോയ്ക്കൊപ്പം കാര്‍യാത്ര ചെയ്ത കെപിസിസി അംഗം പത്മ എസ് മേനോനാ യിരുന്നു. ചാക്കോ പര്‍വത്തിന്റെ തിരക്കഥ കേള്‍ക്കുമ്പോള്‍തന്നെ അതു മൂത്ത ശുഭ്രവസ്ത്രധാരികളുടെ കുരുട്ടുബുദ്ധിയില്‍ തെളിഞ്ഞ വിഷയമാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം.
കാരുണ്യലോട്ടറി വഴി ജനകോടികളുടെ ഹൃദയത്തില്‍ കുടിയേറിയ സമയത്തായി രുന്നു ആരോപണം ഉന്നയിച്ചത്. കാരുണ്യ ലോട്ടറിയെ അനുകൂലിച്ച കോടിയേരി ബാലകൃഷ്ണന് മാണിയെ മുഖ്യമന്ത്രിയാ ക്കണമെന്ന് പറയുകയും ചെയ്തിരുന്നു. നിയമവകുപ്പിനെ കാണിക്കാതെ ഇതിന്റെ ഫയല്‍ എന്തിന് എജിക്ക് അയച്ചു എന്ന ചോദ്യവും ലേഖനത്തിലുന്നയിക്കുന്നു. ലേഖനം ഇന്നു മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും രാഷ്ട്രീയവൃത്ത ങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കു കയാണ്.