യാത്രക്കാരെ വീഴ്ത്തി മുക്കത്ത് ബസ് സ്റ്റോപ്പിനരികില്‍ വന്‍ കുഴി

kkd-kuzhiമുക്കം: മുക്കത്ത് ഗതാഗത പരിഷ്ക്കരണം നടപ്പാക്കിയതോടെ പുതുതായി അനുവദിച്ച ബസ് സ്‌റ്റോപ്പിനടുത്ത വലിയ കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു. പുതിയ ബസ് സ്റ്റാന്‍ഡ് ആലിന്‍ ചുവട് റോഡില്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍  ഇഎംഎസ് ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപത്തെ വലിയ കുഴിയാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്.

ഈ ഭാഗത്തെ ഡ്രെയ്‌നേജിന്റെ സ്ലാബ് പൊട്ടിയാണ് കുഴി രൂപപെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട കുഴിയാണങ്കിലും പുതിയ ബസ് സ്റ്റോപ്പ് അനുവദിച്ചത് മുതലാണ് അപകടങ്ങള്‍ പതിവായത്. കഴിഞ്ഞ ദിവസം 2 പേര്‍ കുഴിയില്‍ വീണിരുന്നു. പ്രധാന റോഡില്‍ നിന്ന് പുതിയ സ്റ്റാന്‍ഡിലേക്ക് പോവുന്ന  അരീക്കോട്, ചെറുവാടി ബസുകള്‍ക്കാണ് ഇവിടെ സ്റ്റോപ്പ് അനുവദിച്ചത്. അത് കൊണ്ട് തന്നെ പഴയ സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ഓര്‍ഫനേജ് റോഡ്,വില്ലേജ് ഓഫീസ്, നഗരസഭ ഓഫീസ് എന്നിവിടങ്ങളിലേക്കെല്ലാം പോവുന്ന യാത്രക്കാര്‍ ഇവിടെയാണ് ബസിറങ്ങുന്നത്.

അതേസമയം കഴിഞ്ഞ ദിവസം നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കുഴി സ്ലാബ് ഉപയോഗിച്ച് മൂടിയിരുന്നു എങ്കിലും അതിനും അല്‍പ്പായുസായിരുന്നു. നേരം പുലര്‍ന്നപ്പോള്‍ സ്ലാബ് വീണ്ടും കുഴിയില്‍. നിരന്തരമായി അപകടങ്ങള്‍ പതിവായത് കൊണ്ടാണെന്ന് തോന്നുന്നു നോ എന്‍ട്രി അഥവാ യാത്രക്കാര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് ഈ കുഴിയില്‍ സ്ഥാപിച്ചിരിക്കുകയാണ് അധികൃതര്‍.

Related posts