സ്വന്തം ലേഖകന്‍
കോഴിക്കോട്: നടിയും മോഡലുമായ ഷഹാന തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പറമ്പില്‍ ബസാറിലെ വാടക വീട്ടില്‍ ഫോറന്‍സിക് വിഭാഗം ഇന്ന് ശാത്രീയ പരിശോധന നടത്തും.
ഷഹാനയുടെ ഭര്‍ത്താവ് സജ്ജാദ് മയക്കുമരുന്നു വ്യാപാരിയാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള കടലാസുകളും മറ്റ് ഉപകരണങ്ങളും ഇവിടെനിന്ന് കിട്ടിയിരുന്നുവെങ്കിലും മയക്കുമരുന്ന് കിട്ടിയിരുന്നില്ല.
വീട്ടിനകത്ത് മയക്കുമരുന്നിന്റെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ശാസ്ത്രീയ പരിശോധനയെന്ന് അന്വേഷണ സംഘം പറഞ്ഞു.
അന്വേഷണഭാഗമായി സജ്ജാദിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ കോടതിയില്‍ അടുത്തദിവസം സമര്‍പ്പിക്കും.
മയക്കുമരുന്ന് കച്ചവടമടക്കമുള്ള വിഷയങ്ങളില്‍ കൂടുതല്‍ വിവരം ശേഖരിക്കുന്നതിനു സജ്ജാദിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം.
ഫുഡ് ഡെലിവറിയുടെ മറവില്‍ ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായാണ് കരുതുന്നത്. സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് സജ്ജാദ്.
സജ്ജാദിന്റെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.
ഇയാള്ക്തെിരേ സ്ത്രീപീഡനത്തിനുള്ള വകുപ്പുകളും ആത്മഹത്യാപ്രേരണാകുറ്റവുമാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്.
നടിയും മോഡലുമായ കാസര്‍ഗോഡ് ചെറുവത്തുര്‍ സ്വദേശി ഷഹന കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പറമ്പില്‍ ബസാറിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.