നിയമങ്ങള്‍ കാറ്റില്‍പറത്തി കുന്നിക്കോട് പോലീസിന്റെ വാഹനപരിശോധന

alp-trafficpoliceകുന്നിക്കോട്:നിര്‍ദേശങ്ങളെല്ലാം തെറ്റിച്ച്  പോലീസിന്റെ വാഹനപരിശോധന ബുദ്ധിമുട്ടുണ്ടാക്കുന്നു .ഇടവഴിയിലും പതിയിരുന്ന് ക്വാട്ട തികയ്ക്കുകയാണ് കുന്നിക്കോട് പോലീസ്. കൈ കാണിച്ചോ പോലീസിന്റെ  പെറ്റി ഉറപ്പ്.കുന്നിക്കോട്   പേലീസ് വളവുകളിലും ചെറിയ റോഡുകളിലും പതിയിരുന്നാണ് വലയൊരുക്കുന്നത്.

പരിശോധനയുടെ പേരില്‍ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബമായി പോകുന്നവരേയും മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞാണ് പരിശോധന.മണിക്കൂറുകളില്‍ സ്ഥലം മാറ്റുന്ന പരിശോധനസംഘം മുമ്പ് പരിശോധന നടത്തിയ ശേഷം തിരിച്ചു വരുന്നവരെ വീണ്ടും പരിശോധിക്കുന്നതായും ആക്ഷേപമുണ്ട്. അങ്ങോട്ട് പോയപ്പോള്‍ പരിശോധിച്ചതാണെന്ന് കൈ കാണിക്കുന്ന പോലീസുകാരനോട് പറഞ്ഞാല്‍ എസ്‌ഐ യെ കണ്ടിട്ടുപോയാല്‍ മതിയെന്നാവും മറുപടി.പോക്കറ്റ് റോഡുകളില്‍ പോലും പോലീസ് പതുങ്ങിയിരിക്കുകകയാണ്.

ആര്‍സി ബുക്കും ഇന്‍ഷ്വറന്‍സും ലൈസന്‍സും ഹെല്‍മെറ്റും സീറ്റ്‌ബെല്‍റ്റും വരെ ശരിയാണെങ്കിലും പുകപരിശോധനയുടെ പേരു പറഞ്ഞെങ്കിലും പെറ്റി ഉറപ്പിക്കും.ഇനി ഇതും ശരിയാണെങ്കിലും മറ്റെന്തെങ്കിലും പറഞ്ഞ് മോട്ടോര്‍ വാഹന വകുപ്പിനേയും വെല്ലുന്ന തരത്തില്‍ പെറ്റി എഴുതും. സ്ത്രീക ളോടും ഈ നയത്തില്‍ മാറ്റമില്ല. ഗ്രാമങ്ങളിലെ ചെറിയ റോഡുകളിലും പരിശോധന നടത്തുന്നതിന്റെ പേരില്‍  പെട്ടെന്ന് ഒരു കവര്‍ പാല്‍ വാങ്ങാനോ പച്ചക്കറി വാങ്ങാനോ തെട്ടടുത്ത ജംഗ്ഷനിലെ കടയിലേക്ക് വാഹനത്തില്‍ പോയാലും പെറ്റി ഉറപ്പ്.

പ്രത്യേക സാഹചര്യത്തിലല്ലാതെ ഇത്തരം പോക്കറ്റ് റോഡുകളില്‍ വാഹന പരിശോധന നടത്തരുതെന്ന നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് പോലീസിന്റെ ഈ നടപടി. കൊല്ലം തിരുമംഗലം ദേശീയ പാതയില്‍ ഹൈവേ പട്രോളിംഗ് ഉള്ളതിനാല്‍ കുന്നിക്കോട് പോലീസ് ഈ റോഡ്  ഒഴിവാക്കും .പിന്നെ ക്വാട്ട തികയ്ക്കാനായി കുന്നിക്കോട് പത്തനാപുരം റോഡിലും കുന്നിക്കോട് പട്ടാഴി റോഡിലും ചെറിയ റോഡുകളിലും തലങ്ങും വിലങ്ങും പരിശോധന നടത്തും.

Related posts