കുന്നിക്കോട്:ബാറിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനായി പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ ഗവ സ്കൂളിന്റെ പ്രവേശനകവാടം കെട്ടിയടച്ചു.നൂറ്റിപ്പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കുന്നിക്കോട് ഗവഎല്‍പി സ്കൂളിന്റെ പ്രവേശനകവാടമാണ് കെട്ടിയടച്ചത്.സമീപത്തെ ബിയര്‍ പാര്‍ലറിന് ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് പഞ്ചായത്ത് നേതൃത്വത്തില്‍ ഒത്താശ ചെയ്യുന്നതായി ആരോപിച്ച് യുഡിഎഫ്,ബിജെപി പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
കഴിഞ്ഞദിവസമാണ്സ്കൂളിന്റെ പ്രവേശനകവാടം കെട്ടിയടച്ചത്.സംഭവം വിവാദമായതോടെ ഇടത് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ മതില് പൊളിച്ചിരുന്നു.കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തില്‍ ബിയര്‍പാര്‍ലറിന് അനുമതി നല്കിയതും വിവാദമായിരുന്നു.കരുനാഗപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രസ്റ്റ് സ്കൂളിന് പൂന്തോട്ടം നിര്‍മിക്കുന്നതിനായി അനുമതി തേടിയെന്നും, അതിനാ യാണ് മതില് കെട്ടിയടച്ചതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വാദം. എന്നാല്‍ ഇത്തരത്തില്‍ ആരും അനുമതി ആവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിച്ചിട്ടില്ലെന്നും ബാറുടമയെ സഹായിക്കാനുള്ള തന്ത്രമാണിതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.