അകലക്കുന്നം: അത്തം പിറന്നു. ഇന്നു മുതല്‍ വീടുകളുടെ മുറ്റത്ത് ഓണത്തെ വരവേല്‍ക്കാന്‍ പൂക്കളങ്ങള്‍ ഒരുങ്ങും. അത്തപ്പൂക്കളത്തില്‍ ഒരുപാട് പൂക്കള്‍ ഉണെ്ടങ്കിലും പ്രധാനം ബന്ദിപ്പൂവുതന്നെ. ഇത്തവണ പൂക്കളം ഒരുക്കാന്‍ ബന്ദിപ്പൂക്കള്‍ അകലക്കുന്നത്ത് വിരിഞ്ഞുകഴിഞ്ഞു. പഞ്ചായത്തിലെ ഹരിത സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ മറ്റക്കര മൃഗാശുപത്രിക്കു സമീപമുള്ള ഒന്നര ഏക്കര്‍ സ്ഥലത്താണ് ബന്ദിപ്പൂവ് കൃഷി ചെയ്തിരിക്കുന്നത്. മഞ്ഞയും ചുവപ്പും കളറിലുള്ള ബന്ദിപ്പൂക്കള്‍ പൂത്തുലഞ്ഞു നില്ക്കുന്ന കാഴ്ച ഏവരെയും ആകര്‍ഷിക്കുന്നതാണ്.
പാമ്പാടി ബ്ലോക്ക് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക പദ്ധതി പ്രകാരമാണ് പൂക്കൃഷി നടത്തുന്നത്. ബന്ദിച്ചെടികളുടെ തൈകളും എങ്ങനെ കൃഷി നടത്തണമെന്നുള്ള ഉപദേശവും കൃഷി വകുപ്പ് ഉദ്യോഗസ്ഥരാണ് നല്‍കിയത്. കൃഷി ചെയ്താല്‍ 45 ദിവസത്തിനകം ആദായം ലഭിക്കുമെന്നതാണ് പൂകൃഷിയുടെ പ്രത്യേകത. കിലോയ്ക്ക് ഇപ്പോള്‍ 120 രൂപ മുതല്‍ 150 രൂപ വരെ ലഭിക്കും. ഓണദിനം അടുക്കുമ്പോള്‍ പൂവിന്റെ വില ഇനിയും ഉയരാനാണ് സാധ്യത. നിരവധിപ്പേര്‍ ഇപ്പോഴേ പൂക്കള്‍ ബുക്കുചെയ്തു കഴിഞ്ഞിട്ടുണ്ട്. നിരവധി പൂക്കച്ചവടക്കാരും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. നൂറു തൈകളില്‍ നിന്ന് ആറു കിലോ പൂവ് ദിനം പ്രതി ലഭിക്കുന്നുണ്ട്.