തൃക്കാക്കര: നഗരസഭ സംഘടിപ്പിച്ചിട്ടുള്ള ഓണാഘോഷ പരിപാടിയില്‍ നിന്നും കളമശേരി മണ്ഡലം എംഎല്‍എ വി.കെ.ഇബ്രാഹിം കുഞ്ഞിനെയും തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജിനേയും ഒഴിവാക്കിയത് വിവാദമാകുന്നു. തൃക്കാക്കരയിലെ ഓണാഘോഷത്തിന്റെ പ്രധാന ഘടകമായ മഹാബലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കളമശേരി മണ്ഡലത്തിലാണ്. തൃപ്പൂണിത്തുറയില്‍ നിന്നും തൃക്കാക്കര ക്ഷേത്രത്തില്‍ എത്തിക്കുന്നതിനുള്ള അത്തപതാക തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ചിത്രപുഴ പാലത്തിനു സമീപം ഏറ്റുവാങ്ങി മഹാബലി ക്ഷേത്രത്തില്‍ എത്തുമ്പോള്‍ കളമശേരി നഗരസഭ അധ്യക്ഷക്ക് കൈമാറി തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളെ ഏല്പിക്കുകയും ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം തൃക്കാക്കര നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി കാക്കനാട് പതാക ഉയര്‍ത്തും.
ഓണാഘോഷങ്ങള്‍ക്ക് കളമശ്ശേരി, തൃക്കാക്കര ,തൃപ്പൂണിത്തുറ എന്നീ നിയോജക മണ്ഡലങ്ങളുമായി അഭേദ്യമായ ബന്ധമാണുള്ളത്. അത് നഷ്ടപ്പെടുന്ന വിധത്തിലാണ് ഇത്തവണത്തെ തൃക്കാക്കര നഗരസഭ ഒരുക്കിയിട്ടുള്ള ഓണാഘോഷമെന്നാണ് ഇപ്പോഴത്തെ ആക്ഷേപം. തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജ് കളമശേരി എംഎല്‍എ വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവരെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള സംസ്കാരിക സമ്മേനത്തില്‍ നിന്നും ഒഴിവാക്കിയതാണ് വിവാദമാകുന്നത്.
തൃക്കാക്കരയുമായി യാതൊരു ബന്ധവുമില്ലാത്ത മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രാഹം ഇതില്‍ ഉള്‍പ്പെടുകയും ചെയ്തു സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവിനെ ക്ഷണിച്ചപ്പോള്‍ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിനെ ഒഴിവാക്കായതു രാഷ്ടീയ ചേരിതിരിവാണെന്നും പറയുന്നു. ഇടതു മുന്നണിയിലെ സിപിഎം-സിപിഐ വിവാദങ്ങള്‍ നിലനില്‍ക്കുന്നതാണ് രണ്ടു പാര്‍ട്ടി ജില്ലാ നേതാക്കളേയും ഒരേ വേദിയില്‍ വരുന്നതിനെ സിപിഎം നേതൃത്വം നല്‍കുന്ന തൃക്കാക്കര നഗരസഭ മാറ്റി നിര്‍ത്തിയതെന്നും കൗണ്‍സിലര്‍മാരില്‍ ചിലര്‍ ആക്ഷേപമുന്നയിക്കുന്നു|്.