മൂ​ത്ര​മൊ​ഴി​ക്കാ​ൻ പു​റ​ത്തി​റ​ങ്ങി​യ പ്രതിയുടെ ‘അഭ്യാസം’ പാളി ! പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച പ്ര​തി​യെ വ​നി​താ എ​സ്ഐ വെ​ടി​വ​ച്ചു വീ​ഴ്ത്തി

ചെ​ന്നൈ: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച പ്ര​തി​യെ വ​നി​താ എ​സ്ഐ വെ​ടി​വ​ച്ചു വീ​ഴ്ത്തി.

സ്ഥി​രം കു​റ്റ​വാ​ളി​യാ​യ ബ​ന്തു സൂ​ര്യ​യ്ക്കാ​ണു വെ​ടി​യേ​റ്റ​ത്. കാ​ൽ​മു​ട്ടി​നു വെ​ടി​യേ​റ്റ സൂ​ര്യ​യെ​യും കൈ​യ്ക്കു വെ​ട്ടേ​റ്റ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും കി​ൽ​പോ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഒ​രാ​ഴ്ച‌​യ്ക്കി​ടെ ചെ​ന്നൈ​യി​ൽ ഉ​ണ്ടാ​കു​ന്ന സ​മാ​ന​മാ​യ ര​ണ്ടാ​മ​ത്തെ പോ​ലീ​സ് വെ​ടി​വ​യ്പാ​ണി​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ചെ​ന്നൈ​യി​ലെ കൊ​ന്നൂ​ർ ഹൈ​വേ​യി​ൽ ബ​ന്തു സൂ​ര്യ, മ​റ്റു ര​ണ്ടു പേ​ർ​ക്കൊ​പ്പം മ​ദ്യ​പി​ച്ച് ഹെ​ൽ​മെ​റ്റി​ല്ലാ​തെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വേ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​യ അ​യ്നാ​വ​രം എ​സ്ഐ ശ​ങ്ക​ർ ത​ട​ഞ്ഞി​രു​ന്നു.

പോ​ലീ​സി​നെ വെ​ട്ടി​ച്ചു​ക​ട​ന്ന പ്ര​തി​ക​ളെ എ​സ്ഐ​യും സം​ഘ​വും പി​ന്തു​ട​ർ​ന്നു. എ​സ്ഐ​യു​ടെ ത​ല​യി​ൽ ഇ​രു​മ്പു​ക​മ്പി കൊ​ണ്ട് അ​ടി​ച്ച് പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു.

തു​ട​ർ​ന്ന് അ​യ്നാ​വ​രം അ​സി​സ്റ്റ​ന്‍റ് എ​സ്ഐ മീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു.

ബ​ന്തു സൂ​ര്യ​യെ വീ​ട് വ​ള​ഞ്ഞു പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ക്കും വ​ഴി​യാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​ത്.

മൂ​ത്ര​മൊ​ഴി​ക്കാ​ൻ വാ​ഹ​നം നി​റു​ത്തി​ച്ച് പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ സ​മീ​പ​ത്തെ ക​ട​യി​ൽ​നി​ന്ന് ക​ത്തി​യെ​ടു​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടു​ക​യാ​യി​രു​ന്നു. ഉ​ട​നെ എ​സ്ഐ മീ​ന വെ​ടി​യു​തി​ർ​ത്തു.

Related posts

Leave a Comment