ബോളിവുഡ് താരം സൈഫ് അലി ഖാന്റെ ‘നെയ്യ്’ (Ghee) തരംഗം വ്യത്യസ്തമായ മാർക്കറ്റിംഗ് ക്യാമ്പെയ്നുമായി ഏറ്റെടുത്തിരിക്കുകയാണ് ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ. സൈഫിന്റെ വൈറൽ നിമിഷങ്ങളെയും നെയ്യ് സമ്മാനത്തെയും അടിസ്ഥാനമാക്കി രസകരമായ വാചകങ്ങൾ പതിച്ച പുതിയ ഡെലിവറി ബാഗുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
“Extra ghee just to be Saif”, “Drive on the Saif side”, “Starring Saunf Ali Khan”, “From the house of Pakodi” തുടങ്ങിയ ഭക്ഷണവുമായി ബന്ധപ്പെട്ട കളിചിരികൾ നിറഞ്ഞ വരികളാണ് സൊമാറ്റോയുടെ ഡെലിവറി ബാഗുകളിൽ ഇടംപിടിച്ചിരിക്കുന്നത്. “Better Saif than sorry” എന്ന രസകരമായ ക്യാപ്ഷനോടെയാണ് സൊമാറ്റോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
കണക്റ്റഡ് ആയ ഈ മാർക്കറ്റിംഗ് തന്ത്രത്തിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകരണമാണ് ലഭിക്കുന്നത്. കെബിസി ഷോയിൽ രണ്ട് വർഷത്തെ സൗജന്യ നെയ്യ് സമ്മാനമായി ലഭിച്ചപ്പോൾ അതിയായ സന്തോഷം പ്രകടിപ്പിച്ച സൈഫിന്റെ വീഡിയോ പിന്നീട് വലിയ രീതിയിൽ മീമുകളായും ട്രോളുകളായും മാറുകയായിരുന്നു. ഈ സംഭവമാണ് ഇപ്പോൾ സൊമാറ്റോ തങ്ങളുടെ ഡെലിവറി ബാഗുകളിലൂടെ വീണ്ടും ജനശ്രദ്ധയിലെത്തിച്ചിരിക്കുന്നത്.
