ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ട്രെയിനുകളിൽ രാത്രി സമയത്ത് മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നത് റെയിൽവേ ബോർഡ് നിരോധിച്ചു. രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം.
സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ രാത്രിയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന പവർ ബാങ്ക് പുകയോടെ പൊട്ടിത്തെറിച്ച സംഭവത്തെ തുടർന്നാണ് ഈ തീരുമാനം.
രാത്രി 11 ഓടെ ചാർജിംഗ് പോയിന്റുകൾ ഓഫ് ചെയ്യാൻ ട്രെയിൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് കർശനമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മിന്നൽ പരിശോധനകളും ഉണ്ടാകും
