നാദാപുരം: റോഡുകളില്‍ തടസമുണ്ടാക്കും വിധം ലോറി നിര്‍ത്തി ചരക്കിറക്കുന്നത് വാക് തര്‍ക്കത്തിന് കാരണമാകുന്നു. ഇന്നലെ വളയം ടൗണില്‍ ഏറെ നേരം ഗതാഗത തടസത്തിന് കാരണമായി. ഒടുവില്‍ പോലീസ് ഇടപെട്ടാണ് ഗതാഗതം നേരെയാക്കിയത്. ഇന്നലെ രാവിലെ 10ഓടെവളയം ടൗണില്‍ സിമന്റുമായി വന്ന ലോറി വളയം കുയ്തേരി റോഡിലെ വളവില്‍ പാതി റോഡിലായി നിര്‍ത്തി ചരക്കിയതാണ് സ്തംഭനത്തിന് കാരണം. ലോറി നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി പോവുകയും ചെയ്തു. ഇതിനിടെ കുയ്തേരിയിലേക്കുളള ബസ്സ് കടന്ന് പോകാന്‍ സ്ഥലമില്ലാതെ കുരുക്കിലകപ്പെടുകയായിരുന്നു.ഇതേ തുടര്‍ന്ന് ടൗണ്‍ കടുത്ത ഗതാഗത കുരുക്കിലമര്‍ന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വളയം എസ്.ഐ എം.സി.പ്രമോദും സംഘവും വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ സ്ഥലത്തില്ലായിരുന്നു.പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിച്ചതോടെ സ്ഥലത്തെത്തിയ ലോറി ഡ്രൈവറോട് വണ്ടി സ്റ്റേഷനിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.ഇതിനിടെ വാക്ക് തര്‍ക്കത്തിന് കാരണമായി.പോലീസിന് പിന്തുണയുമായി ടാക്സി ഡ്രൈവര്‍മാരും നാട്ടുകാരും രംഗത്ത് വന്നു.പോലീസ് ഡ്രൈവറേയും വ്യാപാരിയേയും താക്കീത് ചെയ്ത് ലോറി വിട്ടുകൊടുത്തു.
നാദാപുരം,കല്ലാച്ചി,പാറക്കടവ് ,വളയം ടൗണുകളില്‍ തിരക്കേറിയ സമയങ്ങളില്‍ നടു റോഡില്‍ നിര്‍ത്തി ചരക്കിറക്കുന്നത് മൂലമുണ്ടാകുന്ന പ്രയാസം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ബക്രീദ് ഓണം തിരക്കിനിടയില്‍ ടൗണുകളില്‍ മണിക്കൂറുകളോളം ഗതാഗത സ്തംഭനത്തിനിടയാക്കുന്നത് ഇത്തരം വാഹനങ്ങളാണ്.ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ഗതാഗതം സ്തംഭിപ്പിച്ച് ചരക്കിറക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വളയം എസ് ഐ എം.സി.പ്രമോദ് പറഞ്ഞു.