തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടിയുടെ പ്രണയമാണ് ഇപ്പോള്‍ കോടമ്പാക്കത്തെ സംസാരം. താരം വിവാഹിതനായ നിര്‍മാതാവുമായി പ്രണയത്തിലാണെന്നും താരത്തെ വിവാഹം കഴിക്കാന്‍ നിര്‍മാതാവ് വിവാഹബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുന്നതായുമൊക്കെയാണ് വാര്‍ത്തകള്‍ വരുന്നത്. ചിരഞ്ജീവിയുടെ ബന്ധുവാണ് നിര്മാതാവെന്നും കേള്‍ക്കുന്നു.
എന്നാല്‍ ഈ വാര്‍ത്തയൊക്കെ വിശ്വസിക്കണോ അവിശ്വസിക്കണോ എന്ന ആശങ്കയിലാണ് താരത്തിന്റെ ആരാധകര്‍. അടുത്തിടെ ബാഹുബലി നായകന് പ്രഭാസുമായി താരം പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നുമൊക്കെ പ്രചരിച്ചിരുന്നു. അതുപോലെ ഇതുമൊരു ഗോസിപ്പ് മാത്രമായിരിക്കുമെന്നാണ് ഭൂരിപക്ഷം ആരാധകരും വിശ്വസിക്കുന്നത്.
അതേസമയം അനുഷ്കയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് താല്പര്യമില്ലെന്ന വിവരവും പുറത്തുവരുന്നു.
എന്തായാലും അടിപൊളി ഗ്ലാമറും അഭിനയവുമൊക്കെയായി തെന്നിന്ത്യയിലെ താരറാണിപ്പട്ടം കൈപ്പിടിയിലൊതുക്കിയ അനുഷകാ ഷെട്ടിക്ക് രണ്ടാംകെട്ടുകാരനെ കെട്ടേണ്ട അവസ്ഥയൊന്നും വന്നിട്ടില്ലായെന്നു തന്നെയാണ് ആരാധകരുടെ പക്ഷം. താരമോ നിര്‍മാതാ വോ ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എസ്എസ് രാജമൗലി യുടെ ബഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കിലാ ണ് ഇപ്പോള്‍ നടി അനു ഷ്ക ഷെട്ടി.