കീ​ർ​ത്തി​യും രാ​ധി​ക​യും നേ​ർ​ക്കു​നേ​ർ; ‌’അ​ക്ക’ ട്രെ​യി​ല​ർ ത​രം​ഗം

ബോ​ളി​വു​ഡ് താ​രം രാ​ധി​ക ആ​പ്തെ​യും മ​ല​യാ​ളി​താ​രം കീ​ർ​ത്തി സു​രേ​ഷും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ക്രൈം ​പ​ര​മ്പ​ര “അ​ക്ക’​യു​ടെ ട്രെ​യി​ല​ർ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. യാ​ഷ് രാ​ജ് ഫി​ലിം​സി​ന്‍റെ ഒ​ടി​ടി വി​ഭാ​ഗ​മാ​യ വൈ​ആ​ർ​എ​ഫ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ് നി​ർ​മി​ക്കു​ന്ന പ​ര​മ്പ​ര ഒ​ക്‌​ടോ​ബ​ർ 30-ന് ​നെ​റ്റ്ഫ്ളി​ക്സി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തും. ഭ​വാ​നി (കീ​ർ​ത്തി സു​രേ​ഷ്), രു​ദ്ര (രാ​ധി​ക ആ​പ്തെ) എ​ന്നീ ശ​ക്ത​രാ​യ ര​ണ്ടു സ്ത്രീ​ക​ൾ ത​മ്മി​ലു​ള്ള ക​ടു​ത്ത മ​ത്സ​ര​മാ​ണു പ​ര​മ്പ​ര​യു​ടെ ഇ​തി​വൃ​ത്തം.

വ്യ​ത്യ​സ്ത ആ​ഗ്ര​ഹ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളു​മു​ള്ള ഇ​വ​ർ ത​മ്മി​ലു​ള്ള ശ​ത്രു​ത നി​ല​വി​ലു​ള്ള അ​ധി​കാ​ര സ​മ​വാ​ക്യ​ങ്ങ​ളെ ത​കി​ടം മ​റി​ക്കു​ന്നു. കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ, അ​ധി​കാ​രം, പ​ക എ​ന്നി​വ​യെ​ല്ലാം പ​ര​ന്പ​ര​യ്ക്ക് ഇ​തി​വൃ​ത്ത​മാ​കു​ന്നു. പെ​രു​നൂ​ർ എ​ന്ന സാ​ങ്ക​ൽ​പ്പി​ക ലോ​ക​വും അ​വി​ട​ത്തെ ശ​ക്ത​രാ​യ കു​ടും​ബ​ങ്ങ​ളും പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണു പ​ര​മ്പ​ര ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പെ​രു​നൂ​രി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ഭ​ര​ണ​ത്തെ പു​റ​ത്തു​നി​ന്നൊ​രാ​ൾ ചോ​ദ്യം ചെ​യ്യു​മ്പോ​ൾ ഉ​ട​ലെ​ടു​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളും വി​ശ്വാ​സ​വ​ഞ്ച​ന​ക​ളു​മാ​ണ് ട്രെ​യി​ല​റി​ൽ കാ​ണി​ക്കു​ന്ന​ത്. ത​ൻ​വി ആ​സ്മി, മ​ഹേ​ഷ് മ​ഞ്ജ​രേ​ക്ക​ർ, അ​ൻ​ഷു​മാ​ൻ പു​ഷ്ക​ർ, മോ​ണി​ക്ക പ​ൻ​വാ​ർ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. പ​ര​മ്പ​ര​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ധ​ർ​മ​രാ​ജ് ഷെ​ട്ടി​യാ​ണ്.

Related posts

Leave a Comment