പിന്നില്‍ ആര്? സൗമ്യയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല; ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് ഏല്‍പ്പിച്ചത് ആരാണെന്ന് വെളിപ്പെടുത്തി അഭിഭാഷകന്‍ ബി.എ.ആളൂര്‍

abതിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി കോടതിയില്‍ ഹാജരാകാന്‍ തന്നെ സമീപിച്ചത് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയാണെന്ന് അഭിഭാഷകന്‍ ബി.എ.ആളൂര്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രീം കോടതി വരെ കേസ് വാദിച്ചത് ആളുരാണ്. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സൗമ്യയെ ഗോവിന്ദച്ചാമി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പോലീസ് ഭാഷ്യം കെട്ടിചമച്ചതാണ്. സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിച്ചത് മോഷണം ലക്ഷ്യമാക്കി തന്നെയാണ്. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതില്‍ കുറ്റബോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് ഗോവിന്ദച്ചാമി. ബലാത്സംഗക്കുറ്റത്തിനായി പോലീസ് ഹാജരാക്കിയ തെളിവുകള്‍ കൃതൃമമായി സൃഷ്ടിച്ചെടുത്തതാണ്. മുന്‍പും പല തവണ ഗോവിന്ദച്ചാമിയെ മയക്കുമരുന്ന് കേസ് ഉള്‍പ്പടെയുള്ളവയില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തുന്നു.

അതേസമയം ആളൂരിന്റെ ശ്രമം കേസ് വഴിതിരിച്ചുവിട്ട് പ്രതിയെ രക്ഷിക്കുക എന്നതാണെന്ന് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു. അഭിഭാഷകന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

Related posts