അ​വ​നും അ​ച്ഛ​നാ​ണെ​ന്ന് മ​റ​ന്നു..! പി​താ​വി​ന്‍റെ ത​ല​യ്ക്ക് ചു​റ്റി​ക​യ്ക്ക് ആ​ഞ്ഞ​ടി​ച്ചു; മ​ര​ണം ഉ​റ​പ്പാ​ക്കി​യ ശേ​ഷം സ്ഥ​ലം വി​ട്ടു; സ്വ​ത്തി​നു​വേ​ണ്ടി കൊ​ടും​ക്രൂ​ര​ത ചെ​യ്ത​ത് ഇ​ള​യ മ​ക​ൻ

പു​തു​ക്കാ​ട്: നെ​ൻ​മ​ണി​ക്ക​ര മ​ട​വാ​ക്ക​ര​യി​ൽ സ്വ​ത്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് പി​താ​വി​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ അ​റ​സ്റ്റി​ൽ. മ​ട​വാ​ക്ക​ര പൊ​ലി​യേ​ട​ത്തു​പ​റ​ന്പി​ൽ കൃ​ഷ്ണ​നാ​ണു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ള​യ​മ​ക​ൻ രാ​ധാ​കൃ​ഷ്ണ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വീ​ട്ടി​ൽ ത​നി​ച്ചു​താ​മ​സി​ച്ച കൃ​ഷ്ണ​നെ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണു മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ചെ​ങ്ങാ​ലൂ​രി​ലു​ള്ള മൂ​ത്ത​മ​ക​ൻ മു​ര​ളീ​ധ​ര​ൻ ഫോ​ണി​ൽ വി​ളി​ച്ചി​ട്ടു കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

മ​ട​വാ​ക്ക​ര​യി​ലെ വീ​ട്ടി​ലെ​ത്തി​യ മു​ര​ളീ​ധ​ര​ൻ, അ​ട​ഞ്ഞു​കി​ട​ന്ന വീ​ട്ടി​ൽ​നി​ന്നു ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തു​ക​ണ്ട് പു​തു​ക്കാ​ട് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി വീ​ടു​തു​റ​ന്ന​പ്പോ​ഴാ​ണ് കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ ത​ല​യി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്നും വ്യ​ക്ത​മാ​യി. ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി രാ​ധാ​കൃ​ഷ്ണ​നാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു.

സ്വ​ത്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് കൃ​ഷ്ണ​നു​മാ​യി പി​ണ​ങ്ങി തൊ​ട്ട​ടു​ത്ത പ​റ​ന്പി​ലാ​ണു രാ​ധാ​കൃ​ഷ്ണ​നും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. കൃ​ഷ്ണ​നു ജീ​വ​നാം​ശ​മാ​യി മാ​സം 3000 രൂ​പ രാ​ധാ​കൃ​ഷ്ണ​ൻ ന​ൽ​ക​ണ​മെ​ന്നു കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നു രാ​ധാ​കൃ​ഷ്ണ​ൻ ത​യാ​റാ​യി​ല്ല.

തു​ട​ർ​ന്ന് കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​രം രാ​ധാ​കൃ​ഷ്ണ​ന്‍റ ഭൂ​മി അ​റ്റാ​ച്ച് ചെ​യ്തു. ഇ​താ​ണു പി​താ​വി​നോ​ടു​ള്ള വൈ​രാ​ഗ്യ​ത്തി​നു കാ​ര​ണം. സം​ഭ​വ​ദി​വ​സം രാ​വി​ലെ പ​ത്ര​വി​ത​ര​ണ​ത്തി​നെ​ന്നു പ​റ​ഞ്ഞു വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ രാ​ധാ​കൃ​ഷ്ണ​ൻ, വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന് കൃ​ഷ്ണ​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

Related posts

Leave a Comment