ന​മ്മ​ളും അ​വ​ർ​ക്കൊ​പ്പം … സി​ജെ​പി സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് വേ​ട​ൻ ന​ട​ത്തി​യ പ​രി​പാ​ടി​ക്കെ​തി​രെ പോ​ലീ​സ് കേ​സ്;​ എ​ഫ്ഐ​ആ​ർ ഇ​ട്ട​ത് 200 പേ​ർ​ക്കെ​തി​രെ

കൊ​ച്ചി: സി​ജെ​പി സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച് കൊ​ച്ചി​യി​ൽ റാ​പ്പ​ർ വേ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​ക്കെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്തു​യ പ​ന​മ്പി​ള്ളി ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത സം​ഗ​മ​ത്തി​നെ​തി​രെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​സാ​ദി പാ​ട്ടും പ്ര​തി​ഷേ​ധ​വും ന​മ്മ​ളും അ​വ​ർ​ക്കൊ​പ്പം എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പോ​ലീ​സി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ച്ച് പ​രി​പാ​ടി ന​ട​ത്തി​യ​തി​നും പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് കേ​സ്.

വേ​ട​ന്‍റെ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ ഇ​രു​ന്നൂ​റോ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ മാ​നേ​ജ​രു​ടെ പേ​ര് മാ​ത്ര​മാ​ണ് എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​രെ ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​രാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വേ​ട​നെ കൂ​ടാ​തെ മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം സി.​കെ. വി​നീ​ത്, റാ​പ്പ​ർ ഗ​ബ്രി, ഗാ​യ​ക​ൻ അ​ലോ​ഷി, എ​ഴു​ത്തു​കാ​രി ന​വ​മി തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​മു​ഖ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെു​ക്കാ​ൻ എ​ത്തി​യി​രു​ന്നു. ധാ​രാ​ളം ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

Related posts

Leave a Comment