ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ദയാല്‍പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ ഗുരുതരമായ പരിക്കുകള്‍ കണ്ടെത്തി.
ശനിയാഴ്ച രാത്രിയിൽ ഒരു പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ എത്തി. ഉടൻതന്നെ സംഭവ സ്ഥലത്ത് എത്തിയ പോലീസ് അബോധാവസ്ഥയിൽ കിടന്ന പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷപെടുത്താൻ സാധിച്ചില്ല. കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും പിന്നാലെയാണ് മരണപ്പെട്ടതെന്നും പോലീസ് അറിയിച്ചു.
എന്നാല്‍ കൃത്യത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം രംഗത്തെത്തി.