യൂട്യൂബറും ഇൻഫ്ലുവൻസറും കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് ആരാധകർ ഏറെയാണ്. ദിയയുടെ ഡെലിവറി വീഡിയോ വൈറലായിരുന്നു. എല്ലാ സ്ത്രീകൾക്കും ദിയ പ്രചോദനമാണെന്നാണ് ദിയ കുഞ്ഞിനു ജൻമം നൽകുന്ന വീഡിയോയ്ക്ക് ആളുകളുടെ പ്രതികരണം.
എന്നാലിപ്പോൾ ദിയയെ വിമർശിച്ചു രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബറും സിനിമാ നിരൂപകനു മുൻ ആർജെയുമായ ഉണ്ണി. ദിയ പങ്കുവച്ച വീഡിയോകൾ ഉദാഹരണമായി എടുത്താണ് ഉണ്ണി വിമർശനവുമായി എത്തിയത്. ഒരു വീഡിയോയിൽ ദിയ സ്വയം ചരക്ക് എന്ന് വിശേഷിപ്പിച്ചതാണ് ഉണ്ണിയെ ചൊടിപ്പിച്ചത്.
‘മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് വേണ്ടി ഒരു ബ്ലെയ്സറും ബ്രാലെറ്റുമാണ് ദിയ ധരിച്ചത്. ബോളിവുഡ് സെലിബ്രിറ്റികൾ അത് ധരിച്ചപ്പോൾ അടിപൊളി ചരക്ക് ലുക്കായിരുന്നുവെന്നും താൻ ഇത് ഇട്ട് കഴിഞ്ഞാൽ ചക്കപ്പഴത്തിൽ ഈച്ച ഇരിക്കുന്നതുപോലെ ഉണ്ടാകുമെന്നുമാണ് മെറ്റേണിറ്റി വീഡിയോ പങ്കുവച്ച് ദിയ പറഞ്ഞത്.
കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളെ പാക്ക് ചെയ്ത് അയക്കുന്നതിനെയാണ് പൊതുവെ ചരക്കെന്ന് പറയുന്നത്. ചരക്കിനോട് നമുക്ക് സ്നേഹമോ ബഹുമാനമോ ഇല്ല. ആ ചരക്കിനെ സ്ത്രീകളുമായി ചേർത്ത് വെക്കുമ്പോൾ പത്ത് പൈസയുടെ ബഹുമാനം നൽകുന്നില്ലെന്നാണ് മനസിലാകുന്നതെന്നും ഉണ്ണി വിമർശിച്ചു.