ഒ​റ്റ​യ്‌​ക്കും കൂ​ട്ടാ​യും നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു; മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി കോ​ള​ജ് അ​ധ്യാ​പി​ക​യെ പി​ഡീ​പ്പി​ച്ച​ത് സു​ഹൃ​ത്തു​ക്ക​ൾ; അ​തി​ക്ര​മം നേ​രി​ട്ട​ത് കൊ​ച്ചി​യി​ലെ ഫ്ളാ​റ്റി​ൽ​വ​ച്ച്


കൊ​ച്ചി: കോ​ള​ജ് അ​ധ്യാ​പി​ക​​യെ എം​ഡി​എം​എ ന​ൽ​കി ബോ​ധം കെ​ടു​ത്തി കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ.

മ​ല​പ്പു​റം വ​ട​ക്കേ​പ്പു​റ​ത്ത് വീ​ട്ടി​ൽ ഫി​റോ​സ് (28), കോ​ട്ട​യം പു​ത്ത​ൻ പ​റ​മ്പി​ൽ വീ​ട്ടി​ൽ മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി (27 ) എ​ന്നി​വ​രെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ കോ​ള​ജ് അ​ധ്യാ​പി​ക പ​രാ​തി​യു​മാ​യി ക​ള​മ​ശേ​രി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. നെ​ടു​മ്പാ​ശേ​രി​യി​ലെ​യും ക​ള​മ​ശേ​രി​യി​ലെ​യും ഫ്ലാ​റ്റി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​ത്.

ബ​ലം പ്ര​യോ​ഗി​ച്ച് എം​ഡി​എം​എ​യും ക​ഞ്ചാ​വും ന​ൽ​കി ബോ​ധം കെ​ടു​ത്തി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഒ​റ്റ​യ്‌​ക്കും കൂ​ട്ടാ​യും നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

യു​വ​തി ഒ​രു ആ​ഘോ​ഷ പ​രി​പാ​ടി​യി​ലാ​ണ് പ്ര​തി​ക​ളെ പ​രി​ച​യ​പ്പെ​ട്ട​ത്. യൂ​സ്ഡ് കാ​ർ വി​ൽ​പ്പ​ന​യും റെ​ന്‍റ് എ ​കാ​ർ ബി​സി​ന​സും ന​ട​ത്തു​ന്ന​വ​രാ​ണ് പ്ര​തി​ക​ൾ.

Related posts

Leave a Comment